accountant vacancies announced for the s-evp project in areekode block under kudumbashree on daily wage contract basis.
HOME
DETAILS
MAL
ഗ്രാമീണ ഉപജീവന മിഷന് കീഴില്‍ ജോലിയവസരം; സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം; 35 വയസാണ് പ്രായപരിധി
Web Desk
February 14, 2026 | 5:02 AM
ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ കുടുംബശ്രീ മുഖാന്തിരം അരീക്കോട് ബ്ലോക്കില്‍ നടപ്പിലാക്കുന്ന എസ് വിഇപി പദ്ധതിയിലേക്ക് അക്കൗണ്ടന്റ് ജോലിക്കാരെ ആവശ്യമുണ്ട്. ദിവസ വേതനാടിസ്ഥാനത്തില്‍ കരാര്‍ നിയമനമാണ് നടക്കുന്നത്.
യോഗ്യത: അരീക്കോട് ബ്ലോക്കിലെ എട്ട് ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിര താമസക്കാരായ കുടുംബശ്രീ അംഗമോ, കുടുംബാഗമോ, ഓക്‌സിലറി ഗ്രൂപ്പ് അംഗമോ ആയ ബികോം വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ടാലി പരിജ്ഞാനവും, കമ്പ്യൂട്ടര്‍ പരിജ്ഞാനവും ആവശ്യമാണ്.
യുവതികള്‍ക്കും, മലയാളം ഡിടിപി അറിയുന്നവര്‍ക്കും, അക്കൗണ്ടിങ് മേഖലയില്‍ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് മുന്‍ഗണന.
പ്രായപരിധി: 20നും 35നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം.
അപേക്ഷ: താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും, വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളും സഹിതം അരീക്കോട് ബ്ലോക്കിലെ ഗ്രാമ പഞ്ചായത്തുകളിലെ കുടുംബശ്രീ സിഡിഎസ് ഓഫീസില് നേരിട്ട് എത്തിക്കണം. അവസാന തീയതി ഫെബ്രുവരി 18, വൈകുന്നേരം 5.00.
സംശയങ്ങള്‍ക്ക്: 0483 2733470.
ഖരമാലിന്യ സംസ്‌കരണ പദ്ധതി
കേരള ഖരമാലിന്യ സംസ്‌കരണ പദ്ധതിയിൽ (KSWMP) വിവിധ തസ്തികകളിൽ ജോലിക്കാരെ നിയമിക്കുന്നു. ആകെയുള്ള നാല് പോസ്റ്റുകളിലായി കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനമാണ് നടക്കുന്നത്. താൽപര്യമുള്ളവർ കേരള സർക്കാർ സിഎംഡി വെബ്‌സൈറ്റ് മുഖാന്തിരം അപേക്ഷ നൽകണം. അവസാന തീയതി ഫെബ്രുവരി 20.
ഡെപ്യൂട്ടി ഡിസ്ട്രിക്ട് കോർഡിനേറ്റർ/എസ്.ഡബ്ല്യൂ.എം എഞ്ചിനീയർ 03 ഒഴിവ്സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് എഞ്ചിനീയർ 13 ഒഴിവ്സോഷ്യൽ കം കമ്മ്യൂണിക്കേഷൻ എക്‌സ്‌പേർട്ട് 03 ഒഴിവ്എൻവിയോൺമെന്റൽ എഞ്ചിനീയർ 02 ഒഴിവ്.
പ്രായപരിധി: 60 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
ശമ്പളം: തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 55,000 രൂപ ശമ്പളമായി ലഭിക്കും.
യോഗ്യത: ഡെപ്യൂട്ടി ഡിസ്ട്രിക്ട് കോർഡിനേറ്റർ/എസ്.ഡബ്ല്യൂ.എം എഞ്ചിനീയർ തസ്തികയിൽ എംടെക്/ എംഇ/ എംസ് ഇൻ സിവിൽ/ എൻവിയോൺമെന്റൽ എഞ്ചിനീയറിങ്. രണ്ട് വർഷത്തെ അർബൻ ഇൻഫ്രാസ്ട്രക്ച്ചർ എക്‌സ്പീരിയൻസ്. ബിടെക് ഇൻ സിവിൽ എഞ്ചിനീയറിങ് വിത്ത് റെഗുലർ എംബിഎ. രണ്ട് വർഷത്തെ എക്‌സ്പീരിയൻസ്. എന്നീ യോഗ്യതകൾ വേണം.
സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് എഞ്ചിനീയർ: എംടെക്/ എംഇ/ എംഎസ് ഇൻ സിവിൽ/ എൻവിയോൺമെന്റൽ എഞ്ചിനീയറിങ്. കുറഞ്ഞത് ഒരു വർഷത്തെ എക്‌സ്പീരിയൻസ്. സോഷ്യൽ കം കമ്മ്യൂണിക്കേഷൻ എക്‌സ്‌പേർട്ട് സോഷ്യൽ സയൻസ് പിജി (സോഷ്യൽ വർക്ക്/ സോഷ്യോളജി/ ഇക്കണോമിക്‌സ്). കുറഞ്ഞത് അഞ്ച് വർഷത്തെ എക്‌സ്പീരിയൻസ് എന്നിവയാണ് യോഗ്യത.
എൻവിയോൺമെന്റൽ എഞ്ചിനീയർ: സിവിൽ/ എൻവിയോൺമെന്റൽ എഞ്ചിനീയറിങ്/ എൻവി. പ്ലാനിങ്/ നാച്ചുറൽ റിസോഴ്‌സ് മാനേജ്‌മെന്റിൽ പിജി. ഏഴ് വർഷത്തെ എക്‌സ്പീരിയൻസ് എന്നിങ്ങനെയാണ് യോഗ്യത.
അപേക്ഷിക്കേണ്ട വിധം: താൽപര്യമുള്ളവർ കേരള സർക്കാർ സിഎംഡി വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം നോട്ടിഫിക്കേഷനിൽ നിന്നും കേരള ഖരമാലിന്യ സംസ്‌കരണ പദ്ധതി റിക്രൂട്ട്‌മെന്റ് നോട്ടിഫിക്കേഷൻ തിരഞ്ഞെടുക്കുക. ശേഷം തന്നിരിക്കുന്ന അപ്ലൈ ബട്ടൺ ഉപയോഗിച്ച് അപേക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."