HOME
DETAILS

ഉയര്‍ത്തെണീറ്റ് സ്വര്‍ണം; പവന്‍വില 1.15 ലക്ഷത്തിന് മുകളില്‍, പവന് കൂടിയത് 2000 ത്തിനടുത്ത്

  
Web Desk
February 14, 2026 | 5:27 AM

gold-price-today-kerala-crosses-1-15-lakh-per-pavan-international-market-surge

സംസ്ഥാനത്ത് രണ്ട് ദിവസത്തെ വിലക്കുറവിന് ശേഷം സ്വര്‍ണവില വീണ്ടും മുകളിലേക്ക്. ഇന്നത്തെ രാജ്യാന്തര വിപണിയിലുണ്ടായ മുന്നേറ്റമാണ് കേരളത്തിലും പ്രതിഫലിച്ചത്. രാജ്യാന്തര സ്വര്‍ണവില 2.50 ശതമാനത്തോളം വര്‍ധിച്ച് 5,043 ഡോളറിന് മുകളിലെത്തി. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ യു.എസില്‍ ജനുവരിയിലെ പണപ്പെരുപ്പം പ്രതീക്ഷിച്ചതിനേക്കാള്‍ കുറഞ്ഞെന്ന റിപ്പോര്‍ട്ടാണ് സ്വര്‍ണത്തിന് പുത്തനുര്‍വേകിയത്. 

ഇന്നലെ രണ്ട് തവണയാണ് സ്വര്‍ണവില കുറഞ്ഞത്. രാവിലെ പവന് 1920 രൂപയും വൈകീട്ട് 480 രൂപയും കുറഞ്ഞിരുന്നു. ജനുവരി 29നാണ് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തിയത് 1,13,160 രൂപയായിരുന്നു അന്നത്തെ വില. 

ഡോളര്‍ ശക്തമാകുന്നതും ഇതിന്റെ ചുവടുപിടിച്ച് രാജ്യാന്തര സ്വര്‍ണ വില കുറയുന്നതുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ കുറവുണ്ടാകാന്‍ കാരണം. 

ഇന്നത്തെ വില 

ഇന്ന് പവന് 1920 രൂപ വര്‍ധിച്ച്  1,15,680 രൂപയായി. ഗ്രാമിന് 240 രൂപയാണ് വര്‍ധിച്ചത്. 14,460 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 

ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജി.എസ്.ടി മൂന്ന് ശതമാനവും ഹാള്‍മാര്‍ക്കിങ് ചാര്‍ജും ചേര്‍ത്ത് ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 1,25,000 രൂപയ്ക്ക് മുകളില്‍ നല്‍കണം.

18 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 195 രൂപയാണ് ഇന്നുണ്ടായ വര്‍ധനവ്. 95,040 രൂപയാണ് ഇന്നത്തെ വില. 19 കാരറ്റിന് 150 രൂപ വര്‍ധിച്ച് 74000 രൂപയിലെത്തി. വെള്ളിക്ക് 10 ഗ്രാമിന് 2750 രൂപയാണ് ഇന്നത്തെ വില. 

 

Gold prices in Kerala surged again after two days of decline, reflecting gains in the international market. The global gold price rose by around 2.5% to cross $5,043, supported by lower-than-expected US inflation data for January.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വോട്ടെടുപ്പ് പുരോഗമിക്കുന്നു; ബൂത്തുകളില്‍ നീണ്ട നിര, പലയിടത്തും പണി മുടക്കി വോട്ടിങ് യന്ത്രങ്ങള്‍

Kerala
  •  6 days ago
No Image

പെരുമ്പാവൂരില്‍ പ്രായപൂര്‍ത്തിയാവാത്ത സഹോദരിമാരെ പീഡിപ്പിച്ചു: യുവാവ് അറസ്റ്റില്‍; പ്രതിയെ കുടുക്കിയത് സുഹൃത്തിന്റെ ഇടപെടല്‍

Kerala
  •  6 days ago
No Image

ആദ്യ ഇലക്ട്രോണിക് യന്ത്രം പറവൂരിൽ; പ്രായപൂർത്തി വോട്ടവകാശം കൊച്ചിയിൽ

Kerala
  •  6 days ago
No Image

ഫലംകണ്ടത് മുജ്തബ ഖാംനഇയുടെ നിർണായക ഇടപെടൽ; തീരുമാനമെടുത്തത് വാഷിങ്ടണിലല്ല, തെഹ്‌റാനിൽ

International
  •  6 days ago
No Image

7 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇറാൻ എണ്ണ ഇന്ത്യയിലേക്ക്; പ്രതീക്ഷയോടെ ഇന്ത്യൻ എണ്ണക്കമ്പനികൾ

National
  •  6 days ago
No Image

യു.എ.ഇയും ബഹ്‌റൈനും തമ്മില്‍ 2,000 കോടി ദിര്‍ഹമിന്റെ കറന്‍സി സ്വാപ്പ് കരാറില്‍ ഒപ്പുവച്ചു

Economy
  •  6 days ago
No Image

മുഹ്‌സിന കിദ്വായ്; വിടവാങ്ങിയത് ഇന്ദിരയുടെയും രാജീവിന്റെയും വിശ്വസ്ത

National
  •  6 days ago
No Image

അഭൗതികമായ സഹായതേട്ടത്തിൽ ചേരിതിരിഞ്ഞ്  മുജാഹിദ് ഗ്രൂപ്പുകൾ; ആദർശ സംവാദ വ്യവസ്ഥയെഴുത്ത് വാക്‌പോരിൽ കലാശിച്ചു

Kerala
  •  6 days ago
No Image

യു.എ.ഇയില്‍ ഇന്ന് മുതല്‍ തിങ്കളാഴ്ച വരെ മഴയ്ക്ക് സാധ്യത | UAE Weather Alert

uae
  •  6 days ago
No Image

നിയമസഭ തെരഞ്ഞെടുപ്പ്; കേരളം ഇന്ന് ബൂത്തിലേക്ക്

Kerala
  •  6 days ago