ഹോട്ടലില്‍ നിന്ന് വാങ്ങുന്ന ബീഫ് ഫ്രൈ ഫ്രഷാണോ എന്ന് ഈസിയായി മനസിലാക്കാം
ബീഫ് ഫ്രൈ ഇഷ്ടമില്ലാത്ത മലയാളികളുണ്ടോ?... മലയാളികളുടെ സല്‍ക്കാര വിരുന്നില്‍ ബീഫ് വിഭവങ്ങള്‍ക്ക് പ്രത്യേക സ്ഥാനമുണ്ട്. നല്ലൊരു ഞായറാഴ്ച ചോറും ബീഫ്ക്കറിയും കഴിക്കാന്‍ ഇഷ്ടമില്ലാത്തവരുണ്ടാകില്ല. ഇനി ഹോട്ടലുകളില്‍ പോയാലോ പൊറോട്ടയും ബീഫും വിട്ടൊരു ഓപ്ഷനുണ്ടാകില്ലല്ലേ. അത്രയും പ്രിയപ്പെട്ടതാണ് ബീഫ്.
ചാടിക്കേറി ബീഫ് വാങ്ങിക്കഴിക്കരുത്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വയറിന് പണികിട്ടും. ഫ്രഷ് ബീഫിന് നല്ല ചുവന്ന നിറമായിരിക്കും. ഇങ്ങനെയാണെങ്കില്‍ ധൈര്യമായി വാങ്ങിക്കോളു. ഇനി കഷ്ണങ്ങളാക്കിയ ബീഫാണെങ്കില്‍ ഓക്‌സിഡേഷന്‍ മൂലം പുറത്ത് നല്ല ചുവന്ന നിറവും ഉള്ളില്‍ ബ്രൗണിഷ് നിറവുമായിരിക്കും. പഴക്കമുണ്ടെങ്കില്‍ ഇത്തരം ബീഫിന് ഇരുണ്ട നിറമായിരിക്കും. നല്ല ബീഫിന് വൃത്തിയുള്ള ഗന്ധവുമുണ്ടായിരിക്കും. പുളിച്ചതോ രൂക്ഷമായതോ ആയ ഗന്ധമാണെങ്കില്‍ വാങ്ങിക്കരുത്.
മാംസത്തിനുള്ളിലെ കൊഴുപ്പിന്റെ ചെറിയ അടയാളങ്ങളും ഗുണനിലവാരത്തെയാണ് സൂചിപ്പിക്കുന്നത്. ഈ അടയാളത്തെ മാര്‍ബ്ലിങ് എന്ന് പറയും. മാര്‍ബ്ലിങ്ങ് മികച്ചതാണെങ്കിലും ബീഫ് മികച്ചതാണെന്ന് ഉറപ്പിക്കാം. മാര്‍ബ്ലിങ് കുറവാണെങ്കില്‍ ഗുണനിലവാരം കുറവാണ്. വാങ്ങിയപ്പോള്‍ ബീഫ് നല്ലതാണോയെന്ന് മനസിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വേവിക്കമ്പോള്‍ രൂക്ഷമായ ഗന്ധം വന്നാല്‍ അത് നല്ലതല്ലെന്ന് മനസിലാക്കാം.
മൃഗങ്ങള്‍ കഴിക്കുന്ന ഭക്ഷണമനുസരിച്ചിരിക്കും ബീഫിലെ കൊഴുപ്പ്. വെള്ളനിറമോ ചെറിയ മഞ്ഞകലര്‍ന്ന നിറമോ ആണെങ്കില്‍ ഏത് തരം ഭക്ഷണമാണ് ഇവ കഴിക്കുന്നതെന്നറിയാം. പുല്ലാണ് കഴിക്കുന്നതെങ്കില്‍ ഇത് മഞ്ഞ നിറമായിരിക്കും ബീഫിന്റെ ഗുണമേന്മ കൂട്ടുന്ന ഒരു ഘടകമാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."