HOME
DETAILS

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് തകര്‍പ്പന്‍ ജയം

  
Web Desk
April 04 2024 | 02:04 AM

kkr beat dc in ipl2024

ഐപിഎല്ലില്‍ ഡല്‍ഹി കാപ്പിറ്റല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് വമ്പന്‍ ജയം. ഇതോടെ കളിച്ച മൂന്ന് മത്സരങ്ങളും വിജയിച്ച് 6 പോയിന്റുമായി രാജസ്ഥാനെ മറികടന്ന് കൊല്‍ക്കത്ത പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. ഐപിഎല്ലില്‍ റണ്‍മഴ കണ്ട മല്‍സരത്തില്‍ ശ്രേയസ് അയ്യരും സംഘവും 106 റണ്‍സിനാണ് ഡിസിയെ തകര്‍ത്തത്. ഇതോടെ നെറ്റ് റണ്‍റേറ്റിലും കെകെആറിന് വന്‍ മുന്നേറ്റം ലഭിച്ചു.

റോയല്‍സിനു ശേഷം ഈ സീസണില്‍ കളിച്ച മുഴുവന്‍ മല്‍സരങ്ങളിലും ജയിച്ച ടീമായും കെകെആര്‍ മാറി. ടി20 യുടെ ചരിത്രത്തില്‍ ഇന്നേവരെ ഒരു ടീമും ചേസ് ചെയ്യാത്ത 273 റണ്‍സെന്ന റെക്കോര്‍ഡ് വിജയലക്ഷ്യമാണ് ഡിസിക്കു കെകെആര്‍ നല്‍കിയത്. റിഷഭും (55) ട്രിസ്റ്റണ്‍ സ്റ്റബ്‌സും (54) ഫിഫ്റ്റികള്‍ നേടിയെങ്കിലും ഡിസി 17.2 ഓവറില്‍ 166 റണ്‍സിനു ഓള്‍ഔട്ടായി. ഡിസി ബാറ്റിങ് ലൈനപ്പില്‍ മറ്റാരും വിജയത്തിനായി കളിച്ചില്ല.

അതേസമയം കെകെആറിനു വേണ്ടി തിളങ്ങിയത് വെസ്റ്റിന്റീസ് താരം സുനില്‍ നരെയ്‌നായിരുന്നു. വെറും 39 ബോളില്‍ നരെയ്ന്‍ 85 റണ്‍സെടുത്തു. ഏഴു വീതം ഫോറും സിക്‌സറുമടിച്ചു. ഒപ്പം മൂന്നാം നമ്പറില്‍ ഇറങ്ങിയ അന്‍ക്രിഷ് രഘുവംശിയും(54)  പിന്നീടുവന്ന ആന്ദ്രെ റസ്സലും (41), റിങ്കു സിങും (26) നല്ല സംഭാവനകള്‍ നല്‍കി. സീസണില്‍ ആദ്യമായി സ്റ്റാര്‍ക്കിന് വിക്കറ്റ് കിട്ടിയ മത്സരവുമായിരുന്നു ഇത്. ഏപ്രില്‍ 8 ന് ചെന്നൈക്കെതിരെയാണ് കെകെആറിന്റെ അടുത്ത മത്സരം. ഡല്‍ഹി അടുത്ത മത്സരത്തില്‍ നേരിടുന്നത് മുംബൈയെ ആണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago