പാകിസ്ഥാനെതിരെയുള്ള മത്സരത്തിൽ അവൻ ഇന്ത്യൻ ടീമിൽ ഉണ്ടാവില്ല: ഗവാസ്‌കർ
ടി-20 ലോകകപ്പിൽ ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്ന ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം നാളെയാണ് നടക്കുന്നത്. ഏറെ വിവാദങ്ങൾക്ക് ശേഷമാണ് ഈ മത്സരത്തിന് കളമൊരുങ്ങുന്നത്. ആദ്യം ഇന്ത്യക്കെതിരെ കളിക്കില്ലെന്ന നിലപാട് സ്വീകരിച്ച പാകിസ്ഥാൻ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
ഇപ്പോൾ ഈ മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ടീമിൽ വരുത്തേണ്ട നിർണായകമായ ഒരു മാറ്റത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ. പേസർ അർഷദീപ് സിങ്ങിന് പകരം കുൽദീപ് യാദവിനെ ഇറക്കാൻ സാധ്യതയുണ്ടെന്നാണ് ഗവാസ്കർ അഭിപ്രായപ്പെട്ടത്.
''നമ്മുടെ എല്ലാ ബൗളർമാരും വിക്കറ്റുകൾ നേടി. അർഷദീപ് നാല് ഓവറുകൾ പൂർത്തിയാക്കിയില്ല. ശിവം ദുബൈ രണ്ട് ഓവർ എറിഞ്ഞപ്പോൾ ഹർദിക് നാല് ഓവറും പൂർത്തയാക്കി. പാകിസ്ഥാനെതിരെ അർഷദീപിന് പകരം കുൽദീപ് യാദവ് കളിക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ശ്രീലങ്കൻ പിച്ചുകൾ സ്പിന്നർമാർക്ക് അനുകൂലമാണ്. മൂന്ന് സ്പിന്നർമാരെ കളിപ്പിച്ച ചരിത്രവും ഇന്ത്യക്കുണ്ട്. കൊളംബോയിൽ പാകിസ്ഥാനെതിരെ കുൽദീപ് യാദവ് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്'' സുനിൽ ഗവാസ്‌കർ പറഞ്ഞു.
അതേസമയം പാകിസ്ഥാനെതിരെ ഓപ്പണർ അഭിഷേക് ശർമയും കളിക്കുമോയെന്ന കാര്യം സംശയത്തിലാണ്. വയറിലുണ്ടായ അണുബാധയാണ് അഭിഷേകിന് തിരിച്ചടിയായത്. തുടർന്ന് താരത്തെ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. തിങ്കളാഴ്ച നടന്ന പരിശീലന സെക്ഷനിൽ താരം പങ്കെടുത്തിരുന്നില്ല. അഭിഷേകിന് പകരം സഞ്ജു സാംസൺ ആയിരുന്നു ഓപ്പണർ ആയി നമീബിയക്കെതിരെ കളത്തിൽ ഇറങ്ങിയത്. ഫെബ്രുവരി 15ന് പാകിസ്ഥാനെതിരെയും അഭിഷേക് കളിച്ചില്ലെങ്കിൽ സഞ്ജു സാംസൺ തന്നെ ഓപ്പണറായി കളത്തിലെത്തും.
The much-awaited India-Pakistan clash in the T20 World Cup is taking place tomorrow. The stage is being set for this match after much controversy. Now, former Indian player Sunil Gavaskar has spoken about a crucial change that needs to be made in the Indian team ahead of this match. Gavaskar has suggested that Kuldeep Yadav may be brought in instead of pacer Arshdeep Singh.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."