HOME
DETAILS

44ാം വയസ്സിൽ ലോക റെക്കോർഡ്; ഈ മനുഷ്യൻ ലോകകപ്പിലെ അത്ഭുത താരം

  
Web Desk
February 14, 2026 | 9:22 AM

oman cricketer Aamir Kaleem create a world record in icc events

കൊളംബോ: ടി-20 ലോകകപ്പിൽ ഒമാനെതിരെ 96 റൺസിന്റെ കൂറ്റൻ വിജയം സ്വന്തമാക്കി അയർലാൻഡ്. കൊളംബോയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അയർലാൻഡ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 235 റൺസിന്റെ കൂറ്റൻ ടോട്ടലാണ് ഒമാന് മുന്നിൽ പടുത്തുയർത്തിയത്.  വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഒമാൻ 18 ഓവറിൽ 139 റൺസിന് പുറത്തായി.  

പരാജയപ്പെട്ടെങ്കിലും ഒമാൻ താരം അമീർ കലീമിന്റെ പോരാട്ടവീര്യമാണ് ഏറെ ശ്രദ്ധേയമായത്.  29 പന്തിൽ നിന്നും 50 റൺസ് നേടിയാണ് ആമിർ തിളങ്ങിയത്. അഞ്ച് ഹോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. ഇതോടെ ഐസിസി ടൂർണമെന്റുകളിൽ അർദ്ധ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കൂടിയ താരമായും ആമിർ മാറി. 44 വയസ്സും 86 ദിവസവും പ്രായമുള്ളപ്പോഴാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. പലരും വിരമിക്കുന്ന പ്രായത്തിലാണ് ആമിർ ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളതെന്ന് ഈ റെക്കോർഡിന്റെ തിളക്കം കൂട്ടുന്നു. ഹമ്മദ് മിർസ 37 പന്തിൽ ആറ് ഫോറുകളും ഒരു സിക്സുമടക്കം 46 റൺസും സ്വന്തമാക്കി. 

അയർലാൻഡിന് വേണ്ടി ജോഷുവ ലിറ്റിൽ മൂന്ന് വിക്കറ്റുകളും മാത്യു ഹംഫ്രീസ്, ബാരി മക്കാർത്തി എന്നിവർ രണ്ടു വീതം വിക്കറ്റുകളും നേടിയപ്പോൾ ഒമാൻ തകർന്നടിയുകയായിരുന്നു. 

നേരത്തെ ആദ്യം ബാറ്റ് ചെയ്ത അയർലാൻഡിന് വേണ്ടി ക്യാപ്റ്റൻ ലോർകാൻ ട്രക്കർ 51 പന്തിൽ 94 നേടി ടോപ് സ്കോററായി. 10 ഫോറുകളും നാല് സിക്സുകളും ആയിരുന്നു ഐറിഷ് ക്യാപ്റ്റന്റെ ബാറ്റിൽ നിന്നും പിറന്നത്. ഗാരെത് ഡെലാനി അർദ്ധ സെഞ്ച്വറിയും നേടി തിളങ്ങി. 30 പന്തിൽ 56 റൺസ് ആണ് താരം അടിച്ചെടുത്തത്. മൂന്ന് ഫോറുകളും നാല് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. അവസാന ഓവറുകളിൽ ഒമ്പത് പന്തിൽ അഞ്ച് സിക്സുകൾ അടക്കം 35 റൺസ് നേടിയ ജോർജ് ഡോക്റലും അയർലാൻഡിന് കൂറ്റൻ ടോട്ടൽ സമ്മാനിക്കുന്നതിൽ നിർണായകമായി. 

നിലവിൽ ഗ്രൂപ്പ് ബിയിൽ മൂന്ന് മത്സരങ്ങളിൽ നിന്നും ഒരു വിജയവും രണ്ട് തോൽവിയും അടക്കം രണ്ടു പോയിന്റോടെ നാലാം സ്ഥാനത്താണ് അയർലാൻഡ്. അതേസമയം മറുഭാഗത്ത് മൂന്നു മത്സരങ്ങളും പരാജയപ്പെട്ട ഒമാൻ പോയിന്റൊന്നുമില്ലാതെ അവസാന സ്ഥാനത്തുമാണ്.

Oman's Amir Kaleem's fighting spirit was most notable in the T20 World Cup. Amir shone by scoring 50 off 29 balls. The player's performance included five fours and two sixes. With this, Amir also became the oldest player to score a half-century in ICC tournaments. The player achieved this feat at the age of 44 years and 86 days.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് ടൗണ്‍ഷിപ്പിലെ വീടുകളില്‍ കണ്ടത് ചെറിയ ക്രാക്കുകള്‍; വാട്ടര്‍ പ്രൂഫിങ് ചെയത് പരിഹരിക്കാവുന്ന വിഷയമാണത്; വിശദീകരണവുമായി ഊരാളുങ്കല്‍ 

Kerala
  •  5 days ago
No Image

പോര്‍ക്ക് മന്തി വിളമ്പുന്ന റംസാന്‍ ആശംസ കാര്‍ഡ്; ചേര്‍ത്തല സ്വദേശിക്കെതിരെ കേസെടുത്ത് പൊലിസ് 

Kerala
  •  5 days ago
No Image

'പ്രതിപക്ഷം രാജ്യത്തെ സ്ത്രീകളെ ചതിച്ചു'; രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് മഹിളാ മോര്‍ച്ച മാര്‍ച്ച്

National
  •  5 days ago
No Image

പാസ് ഇല്ലാതെ എത്തിയത് തടഞ്ഞു; പരിയാരം മെഡിക്കല്‍ കോളജ് സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ച് നാലംഗ സംഘം

Kerala
  •  5 days ago
No Image

പത്തനംതിട്ടയില്‍ ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു

Kerala
  •  5 days ago
No Image

വേനല്‍ കടുത്തു, കുപ്പിവെള്ളവും ഐസും ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണം...; സംസ്ഥാന വ്യാപകമായി പരിശോധന; 510 സ്ഥാപനങ്ങള്‍ക്ക് നോട്ടിസ്

Kerala
  •  5 days ago
No Image

വനിതാ സംവരണ ഭേദഗതി ബില്‍ പരാജയപ്പെട്ടതിന് പിന്നാലെ എന്ത് പറയും? ; ഇന്ന് രാത്രി 8.30 ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും

National
  •  5 days ago
No Image

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ഡി.എ രണ്ട് ശതമാനം വര്‍ധിപ്പിക്കാന്‍ തീരുമാനം

National
  •  5 days ago
No Image

'ഇത് മോദി-ഷാ ഭരണത്തിന്റെ അന്ത്യത്തിന്റെ തുടക്കം; അവരുടെ കുടില തന്ത്രത്തിനേറ്റ കനത്ത പരാജയം' പ്രതിപക്ഷ ഐക്യത്തിന് നന്ദി പറഞ്ഞ് തൃണമൂല്‍ കോണ്‍ഗ്രസ് 

Kerala
  •  5 days ago
No Image

'ഹോര്‍മുസ് കടലിടുക്ക് വീണ്ടുമടച്ചു' റിപ്പോര്‍ട്ട്; നീക്കം യു.എസ് ഉപരോധം തുടര്‍ന്നതിന് പിന്നാലെ, ജലപാതയുടെ നിയന്ത്രണം പഴയ അവസ്ഥയിലേക്ക് മടങ്ങിയെന്ന് ഐ.ആര്‍.ജി.സി

International
  •  5 days ago