ഗസ്സയിൽ സമാധാനം പുനഃസ്ഥാപിക്കൻ നിർണ്ണായക ചർച്ചയുമായി ഖത്തറും ജോർദാനും
ദോഹ: ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ബിൻ ജാസിം അൽഥാനി ജോർദാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഡോ. അയ്മൻ സഫാദിയുമായി ടെലിഫോണിൽ ചർച്ച നടത്തി.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനാവശ്യമായ വഴികളെക്കുറിച്ചും, ഗസ്സ, ഫലസ്തീൻ മേഖലകളിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും സമാധാനം കൊണ്ടുവരുന്നതിനുമായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും ചർച്ച ചെയ്തു. മേഖലയുടെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ ഇരുരാജ്യവും പരിശ്രമിക്കുമെന്നും വ്യക്തമാക്കി.
Qatar’s Prime Minister and Jordan’s Foreign Minister discuss bilateral relations and regional stability in a high-level phone call. The leaders emphasized de-escalating tensions in Gaza and the occupied Palestinian territories through peaceful dialogue.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."