HOME
DETAILS

ആറ് വയസുകാരിക്ക് വിഷം കൊടുത്ത് പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഞെട്ടിക്കുന്ന വഴിത്തിരിവ്; പെണ്‍കുട്ടി പീഡനത്തിനിരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

  
Web Desk
February 14, 2026 | 9:52 AM

elamakkara-father-daughter-death-case-postmortem-reveals-sexual-abuse-ernakulam

കൊച്ചി: എളമക്കരയില്‍ അച്ഛനും മകളും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വഴിത്തിരിവ്. മരണപ്പെട്ട ആറുവയസുകാരി ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ ജനുവരി 16നാണ് പിതാവ് മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കുടുംബത്തിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലമാണ് ആത്മഹത്യ ചെയ്തതാണെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് പീഡനവിവരം പുറത്തുവന്നത്. 

പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടത്തില്‍ മരണ കാരണവും വിഷം ഉള്ളില്‍ ചെന്ന് തന്നെയെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇന്‍ക്വസ്റ്റിനിടെ തന്നെ കുട്ടിയുടെ ശരീരത്തില്‍ അസ്വാഭാവികമായ പാടുകള്‍ കണ്ട പൊലിസ് വിശദമായ പോസ്റ്റ്‌മോര്‍ട്ടം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പിന്നാലെ വന്ന വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി കുട്ടി പീഡിപ്പിക്കപ്പെട്ടെന്നും മരണത്തിന് തൊട്ടുമുന്‍പും കുട്ടി പീഡിപ്പിക്കപ്പെട്ടെന്നും പരാമര്‍ശമുള്ളത്. 

ആലപ്പുഴ  പാണാവള്ളി സ്വദേശികളായ കുടുംബം മാസങ്ങള്‍ക്ക് മുന്‍പ് എറണാകുളം പോണേക്കരയില്‍  വാടകയ്ക്ക് താമസിക്കുകയായിരുന്നു. സംഭവ സമയം ഭാര്യ വീട്ടിലുണ്ടായിരുന്നില്ല.  മകള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് കിടപ്പുമുറിയിലെ ഫാനില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.
വിവരമറിഞ്ഞ് പൊലിസ് സ്ഥലത്തെത്തിയപ്പോഴാണ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ പവിശങ്കറിനെ കാണുന്നത്. തൊട്ടടുത്ത മുറിയില്‍ ബോധരഹിതയായി കിടക്കുന്ന മകളെയും കണ്ടെത്തി. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. 

സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും ആരാണ് പീഡിപ്പിച്ചതെന്നതിനെ കുറിച്ച് അന്വേഷണത്തിന് ശേഷം മാത്രമേ വ്യക്തമാവുകയുള്ളൂവെന്നും പൊലിസ് അറിയിച്ചു.  എളമക്കര പൊലിസ് പോക്‌സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

 

A shocking turn has emerged in the Elamakkara father-daughter death case in Ernakulam. The detailed postmortem report of the six-year-old girl has revealed that she had been subjected to sexual abuse. The incident came to light after the father allegedly administered poison to the child and later died by suicide on January 16.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രി ആര്? ചർച്ചകൾ നിർണ്ണായക ഘട്ടത്തിൽ; എഐസിസി തീരുമാനം ഇന്ന് വൈകിട്ടോടെയെന്ന് സൂചന

Kerala
  •  6 days ago
No Image

'ഫ്ലക്സ് വെച്ചതുകൊണ്ട് മാത്രം ആരും മുഖ്യമന്ത്രിയാകില്ല'; എംഎൽഎമാരുടെ പിന്തുണയും ഘടകകക്ഷികളുടെ അഭിപ്രായവും നിർണായകമാകും; കെ. മുരളീധരൻ

Kerala
  •  6 days ago
No Image

വി.ഡി സതീശന് ഡല്‍ഹിയില്‍ വമ്പന്‍ വരവേല്‍പ്പ്; സണ്ണി ജോസഫിന് നേരെ പ്രതിഷേധം; മുഖ്യമന്ത്രി പ്രഖ്യാപനം കാത്ത് കേരളം 

Kerala
  •  6 days ago
No Image

കൊച്ചി മെട്രോയില്‍ റെക്കോര്‍ഡ് കുതിപ്പ്;  യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന, വരുമാനത്തിലും നേട്ടം

Kerala
  •  6 days ago
No Image

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ആഡംബര ബാഗിന്റെ ചിത്രത്തിന് താഴെ ഒറിജിനൽ അല്ലെന്നു കമന്റിട്ടു; അജ്മാനിൽ പ്രവാസി യുവതി അറസ്റ്റിൽ

uae
  •  6 days ago
No Image

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  6 days ago
No Image

ബിനാലെ ചരിത്രത്തില്‍ പുതിയ അധ്യായം; ഏഴാം പതിപ്പിനെ നയിക്കാന്‍ വിദേശി കരുത്ത്, ആരാണ് കാദര്‍ അത്തിയ..?

Kerala
  •  6 days ago
No Image

ഇൻഷുറൻസ് ക്ലെയിം വൈകിയാൽ ആനുകൂല്യം നിഷേധിക്കാനാവില്ല; ഇൻഷുറൻസ് കമ്പനിക്ക് ഹൈക്കോടതിയുടെ 'ഷോക്ക്'

Kerala
  •  6 days ago
No Image

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കയുമരുത്; അങ്കണവാടി ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശം 

Kerala
  •  6 days ago
No Image

ഭുവനേശ്വറിൽ ക്രൂരത; ജിആർപി കോൺസ്റ്റബിളിനെ ആൾക്കൂട്ടം തല്ലിക്കൊന്നു, സുഹൃത്തിന് ഗുരുതര പരുക്ക്

National
  •  6 days ago