ഡിജിറ്റൽ പേയ്‌മെന്റുകളിൽ റെക്കോർഡ് കുതിപ്പുമായി കുവൈത്ത്; പണമിടപാടുകൾ 30 ശതമാനമായി കുറഞ്ഞതായി റിപ്പോർട്ട്
കുവൈത്ത് സിറ്റി: കുവൈത്തിൽ ഡിജിറ്റൽ പേയ്‌മെന്റുകൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്. പണമായി ഇടപാടുകൾ നടത്തുന്നത് വെറും 30 ശതമാനമായി കുറഞ്ഞുവെന്ന് വിസ കുവൈത്ത് കൺട്രി മാനേജർ മുഹമ്മദ് റിയാദ് വ്യക്തമാക്കി.
59 ശതമാനം പേരും പണമിടപാടുകൾക്ക് പകരം കാർഡുകൾ വഴിയോ മൊബൈൽ ഫോൺ വഴിയോയാണ് ഇടപാടുകൾ നടത്തുന്നത്. 2025നെ അപേക്ഷിച്ച് വൻ വർദ്ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. ജി.സി.സി രാജ്യങ്ങളിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് കുവൈത്തിലാണ്.
ഈ ഡിജിറ്റൽ മാറ്റം കുവൈത്ത് വിഷൻ 2035ന്റെ ലക്ഷ്യങ്ങളെ നേരിട്ട് പിന്തുണയ്ക്കുന്നതാണെന്നും മുഹമ്മദ് റിയാദ് കൂട്ടിച്ചേർത്തു. ടോക്കണൈസ്ഡ്, ബയോമെട്രിക് പേയ്‌മെന്റുകളിലേക്ക് കുവൈത്ത് വിപണി അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. കുവൈത്തിലെ ബാങ്കിങ് മേഖല ഇത്തരത്തിലുള്ള മാറ്റങ്ങൾക്ക് പ്രചോദനം നൽകി. ഭക്ഷണശാലകളിലും ബില്ലുകൾ അടയ്ക്കുന്നതിനുമെല്ലാം ഡിജിറ്റലായി കഴിഞ്ഞു. 'വേർ ക്യാഷ് ഹൈഡ്‌സ്' റിപ്പോർട്ടിലെ വിവരങ്ങൾ ഇത്തരമൊരു മാറ്റത്തെ അടിവരയിടുന്നതാണ്.
Digital payments in Kuwait soar as cash transactions drop to just 30%, according to Visa. With 59% of consumers preferring cards and mobile payments, Kuwait leads the GCC in digital transformation, aligning with the Kuwait Vision 2035 goals.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."