ക്ഷേമപെന്ഷന് വിതരണം അന്തിമഘട്ടത്തില്‍
തിരുവനന്തപുരം: ക്ഷേമപെന്‍ഷനുകളുടെ വിതരണം കാര്യക്ഷമമായി നടക്കുന്നുവെന്ന് സര്‍ക്കാര്‍. കഴിഞ്ഞ വെള്ളിയാഴ്ച വരെ 70.99 ശതമാനം പെന്‍ഷനുകളും വിതരണം ചെയ്തു. ഇന്നോടുകൂടി പെന്ഷന് വിതരണം 90 ശതമാനം കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവുമധികം ക്ഷേമപെന്‍ഷനുകള്‍ വിതരണം ചെയ്തത്. 89.98 ശതമാനം. ഇടുക്കിയില്‍ 83.62 ശതമാനവും പത്തനംതിട്ടയില്‍ 83.29 ശതമാനവും ക്ഷേമപെന്ഷന് വിതരണം ചെയ്തു. തിരുവനന്തപുരത്ത് 59.81 ശതമാനവും കൊല്ലത്ത് 64.40, ആലപ്പുഴ 67.48, കോട്ടയം 78.66, എറണാകുളം72.30, തൃശ്ശൂര്‍ 63.93, പാലക്കാട് 72.51, മലപ്പുറം 74.85,കോഴിക്കോട് 69.76, വയനാട് 55.96, കാസര്‍കോട് 63.13 എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍ വെള്ളിയാഴ്ച വരെ വിതരണം ചെയ്ത ക്ഷേമപെന്‍ഷനുകളുടെ കണക്ക്.
വിവിധ വിഭാഗങ്ങളില്‍ വാര്ധക്യപെന്ഷന് ആണ് ഏറ്റവുമധികം വിതരണം ചെയ്തത്.73.46 ശതമാനം. അവിവാഹിതരായ സ്ത്രീകള്‍ 70.3, ഭിന്നശേഷി വിഭാഗം 66.57, കര്‍ഷക തൊഴിലാളി പെന്ഷന് 69.59, വിധവാ പെന്ഷന് 68.67 എന്നിങ്ങനെയാണ് മറ്റ് ക്ഷേമപെന്‍ഷനുകളുടെ നില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."