ഇന്ത്യയൊക്കെ ഇവർക്ക് പുറകിൽ; ലോകത്തിൽ രണ്ടാമതായി ചരിത്രമെഴുതി അയർലാൻഡ്
ടി-20 ലോകകപ്പിൽ ആദ്യ വിജയം സ്വന്തമാക്കി അയർലാൻഡ്. ഒമാനെതിരെ 96 റൺസിന്റെ വമ്പൻ വിജയമാണ് ഐറിഷ് പട നേടിയത്. കൊളംബോയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അയർലാൻഡ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 235 റൺസിന്റെ കൂറ്റൻ ടോട്ടലാണ് ഒമാന് മുന്നിൽ പടുത്തുയർത്തിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഒമാൻ 18 ഓവറിൽ 139 റൺസിന് പുറത്തായി.
ടി-20 ലോകകപ്പിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ ടോട്ടലാണ് അയർലാൻഡ് ഒമാനെതിരെ നേടിയത്. ഇംഗ്ലണ്ട് നേടിയ 230 റൺസ് മറികടന്നാണ് അയർലാൻഡ് രണ്ടാം സ്ഥാനത്തെത്തിയത്. 2016 ടി-20 ലോകകപ്പിൽ സൗത്ത് ആഫ്രിക്കക്കെതിരെയായിരുന്നു ഇംഗ്ലണ്ട് 230 റൺസ് അടിച്ചെടുത്തത്. ടി-20 ലോകകപ്പിലെ ഏറ്റവും ഉയർന്ന ടോട്ടൽ നേടിയത് ശ്രീലങ്കയാണ്. 2007 ലോകകപ്പിൽ കെനിയക്കെതിരെ 260 റൺസാണ് ലങ്ക നേടിയത്.
സൗത്ത് ആഫ്രിക്ക(229), ശ്രീലങ്ക(225) എന്നീ ടീമുകളാണ് നാല് അഞ്ചും സ്ഥാനങ്ങളിലും ഉള്ളത്. രണ്ട് ടി-20 ലോക കിരീടങ്ങൾ സ്വന്തമാക്കിയ ഇന്ത്യയാണ് ആറാം സ്ഥാനത്തുള്ളത്. ഇന്ത്യക്ക് ആദ്യ അഞ്ചു സ്ഥാനങ്ങളിൽ പോലും ഇടം നേടാനായിട്ടില്ല. ടി-20 ലോകകപ്പിലെ ഇന്ത്യയുടെ ഉയർന്ന സ്കോർ 218 റൺസാണ്. 2017 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യ തങ്ങളുടെ ഉയർന്ന ടോട്ടൽ നേടിയത്.
അയർലാൻഡിന് വേണ്ടി ക്യാപ്റ്റൻ ലോർകാൻ ട്രക്കർ 51 പന്തിൽ 94 നേടി ടോപ് സ്കോററായി. 10 ഫോറുകളും നാല് സിക്സുകളും ആയിരുന്നു ഐറിഷ് ക്യാപ്റ്റന്റെ ബാറ്റിൽ നിന്നും പിറന്നത്. ഗാരെത് ഡെലാനി അർദ്ധ സെഞ്ച്വറിയും നേടി തിളങ്ങി. 30 പന്തിൽ 56 റൺസ് ആണ് താരം അടിച്ചെടുത്തത്. മൂന്ന് ഫോറുകളും നാല് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. അവസാന ഓവറുകളിൽ ഒമ്പത് പന്തിൽ അഞ്ച് സിക്സുകൾ അടക്കം 35 റൺസ് നേടിയ ജോർജ് ഡോക്റലും അയർലാൻഡിന് കൂറ്റൻ ടോട്ടൽ സമ്മാനിക്കുന്നതിൽ നിർണായകമായി.
അയർലാൻഡിന് വേണ്ടി ജോഷുവ ലിറ്റിൽ മൂന്ന് വിക്കറ്റുകളും മാത്യു ഹംഫ്രീസ്, ബാരി മക്കാർത്തി എന്നിവർ രണ്ടു വീതം വിക്കറ്റുകളും നേടിയപ്പോൾ ഒമാൻ തകർന്നടിയുകയായിരുന്നു. നിലവിൽ ഗ്രൂപ്പ് ബിയിൽ മൂന്ന് മത്സരങ്ങളിൽ നിന്നും ഒരു വിജയവും രണ്ട് തോൽവിയും അടക്കം രണ്ടു പോയിന്റോടെ നാലാം സ്ഥാനത്താണ് അയർലാൻഡ്.
Ireland's total against Oman is the second highest ever by a team in a T20 World Cup. Ireland surpassed England's 230 to reach the second spot. England's 230 was against South Africa in the 2016 T20 World Cup. Sri Lanka has scored the highest total in a T20 World Cup. Sri Lanka scored 260 against Kenya in the 2007 World Cup.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."