HOME
DETAILS

ഇന്ത്യൻ നിരയിൽ അവൻ ഉണ്ടാവുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു: പാക് നായകൻ

  
February 14, 2026 | 12:10 PM

Pakistan captain Salman Ali Agha talks about india vs pakisthan match

ടി-20 ലോകകപ്പിൽ ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്ന ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം നാളെയാണ് നടക്കുന്നത്. ഏറെ വിവാദങ്ങൾക്ക് ശേഷമാണ് ഈ മത്സരത്തിന് കളമൊരുങ്ങുന്നത്. ആദ്യം ഇന്ത്യക്കെതിരെ കളിക്കില്ലെന്ന നിലപാട് സ്വീകരിച്ച പാകിസ്ഥാൻ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

ഇപ്പോൾ ഈ മത്സരത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് പാകിസ്ഥാൻ നായകൻ സൽമാൻ അലി ആഘ. ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ്മ നാളെ കളിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നാണ് പാക് ക്യാപ്റ്റൻ പറഞ്ഞത്. അഭിഷേക് ശർമ്മയെ പോലുള്ള മികച്ച മികച്ച താരങ്ങൾക്കെതിരെ കളിക്കാൻ ആഗ്രഹിക്കുന്നുവെന്നും സൽമാൻ വ്യക്തമാക്കി. 

അഭിഷേക് ശർമ്മ നാളെ കളിക്കുമെന്ന് ഞാൻ പ്രതീഷിക്കുന്നു. അവൻ സുഖം പ്രാപിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഏറ്റവും മികച്ചവർക്കെതിരെ കളിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. നാളെ സ്പോർട്സ്മാൻ സ്പിരിറ്റ് ഉണ്ടാവുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു'' പാകിസ്ഥാൻ ക്യാപ്റ്റൻ മത്സരത്തിന് മുമ്പുള്ള വാർത്ത സമ്മേളനത്തിൽ പറഞ്ഞു. 

അതേസമയം പാകിസ്ഥാനെതിരെയുള്ള മത്സരത്തിൽ അഭിഷേക് ശർമ്മ കളിക്കുമോയെന്ന കാര്യത്തിൽ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് അപ്ഡേറ്റ് നൽകിയിരുന്നു. അഭിഷേക് ശർമ്മ ഇപ്പോഴും സുഖം പ്രാപിച്ചിട്ടില്ലെന്നും ഒന്നോ രണ്ടോ മത്സരങ്ങൾ കൂടി നഷ്ടമാവുമെന്നാണ് സൂര്യകുമാർ യാദവ് വ്യക്തമാക്കിയത്. നമീബിയക്കെതിരെയുള്ള മത്സരത്തിന്റെ ടോസിന്റെ സമയത്താണ് സ്‌കൈ ഈ അപ്ഡേറ്റ് നൽകിയത്. 

അഭിഷേക് ശർമക്ക് വയറിലുണ്ടായ അണുബാധയാണ് തിരിച്ചടിയായത്. തുടർന്ന് താരത്തെ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. തിങ്കളാഴ്ച നടന്ന പരിശീലന സെക്ഷനിൽ താരം പങ്കെടുത്തിരുന്നില്ല. അഭിഷേകിന് പകരം സഞ്ജു സാംസൺ ആയിരുന്നു ഓപ്പണർ ആയി നമീബിയക്കെതിരെ കളത്തിൽ ഇറങ്ങിയത്. പാകിസ്ഥാനെതിരെയും അഭിഷേക് കളിച്ചില്ലെങ്കിൽ സഞ്ജു സാംസൺ തന്നെ ഓപ്പണറായി കളത്തിലെത്തും. 

നമീബിയയെ 93 റൺസിനാണ് ഇന്ത്യ വീഴ്ത്തിയത്. ഡൽഹി അരുൺ ജെയ്റ്റ്ലി സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 209 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്ന നമീബിയ 116 റൺസിന്‌ പുറത്തായി. ഐസിസി ടി-20 ലോകകപ്പിലെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്. 

The much-awaited India-Pakistan clash in the T20 World Cup is taking place tomorrow. The match is being prepared after much controversy. Pakistan, which initially took a stand that it would not play against India, later changed its decision. The match will be played at the R Premadasa Stadium in Colombo. Pakistan captain Salman Ali Agha is now talking about this match. The Pakistan captain said that he expects Indian opener Abhishek Sharma to play tomorrow.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് രാജിവെച്ചു; രാഹുൽ ഭാട്ടിയക്ക് താൽക്കാലിക ചുമതല

National
  •  7 days ago
No Image

നാട്ടിക സീറ്റ് പേയ്മെന്റ് സീറ്റാക്കിയെന്ന് ആരോപണം, പിന്നാലെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപനം; സി.സി മുകുന്ദൻ എംഎൽഎയെ പുറത്താക്കി സിപിഐ

Kerala
  •  7 days ago
No Image

ഇതിഹാസം ഐപിഎല്ലിലേക്ക് തിരിച്ചെത്തി; ഗില്ലിന്റെ ഗുജറാത്ത് ഡബിൾ സ്ട്രോങ്ങ്

Cricket
  •  7 days ago
No Image

The Normalization of Hate: How Hindutva’s Mob Culture Is Silencing India’s Conscience

National
  •  7 days ago
No Image

ശത്രുരാജ്യത്തിന് വേണ്ടി ചാരവൃത്തി; പ്രതികള്‍ക്ക് വധശിക്ഷ ആവശ്യപ്പെട്ട് ബഹ്‌റൈന്‍ പബ്ലിക് പ്രോസിക്യൂഷന്‍

bahrain
  •  7 days ago
No Image

വ്യക്തിനിയമങ്ങൾ മാറ്റുന്നതിനേക്കാൾ ഉചിതം ഏക സിവിൽ കോഡ്; മുസ്‌ലിം പിന്തുടർച്ചാവകാശ ഹരജിയിൽ സുപ്രിം കോടതിയുടെ നിരീക്ഷണം

National
  •  7 days ago
No Image

ആശുപത്രികളുടെ സേവനം മുടങ്ങില്ലെന്ന് ഉറപ്പാക്കണം; നഴ്‌സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

Kerala
  •  7 days ago
No Image

സഞ്ജുവടക്കമുള്ള താരങ്ങൾക്ക് ആറ് കോടി; ലോകം കീഴടക്കിയ ഇന്ത്യക്ക് ബിസിസിഐയുടെ വമ്പൻ സമ്മാനം

Cricket
  •  7 days ago
No Image

In - Depth: ആൾക്കൂട്ട അക്രമങ്ങൾക്ക് പിന്നിലെ ഹിന്ദുത്വ അജണ്ട: ആൾക്കൂട്ട കൊലപാതകങ്ങളിൽ പ്രതിഷേധം പോലും ശക്തമാക്കാൻ കഴിയാതെ രാജ്യം മാറിയത് ഇങ്ങനെ

National
  •  7 days ago
No Image

മരണശേഷവും ഫോണിൽ ഭീഷണി സന്ദേശങ്ങൾ; ആര്യനാട് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ലോൺ ആപ്പ് മാഫിയയുടെ വേരുകൾ തേടി സൈബർ സെൽ

Kerala
  •  7 days ago