ആലപ്പുഴയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ക്രൂര പീഡനം: പിതാവടക്കം മൂന്ന് ബന്ധുക്കൾ അറസ്റ്റിൽ
ആലപ്പുഴ: പുന്നപ്രയിൽ 16 വയസ്സുകാരിയെ പിതാവും ബന്ധുക്കളും ചേർന്ന് ക്രൂരമായി പീഡിപ്പിച്ചു. നാല് വർഷത്തോളമായി കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാകുകയായിരുന്നു എന്നാണ് പൊലിസ് വ്യക്തമാക്കുന്നത്. സംഭവത്തിൽ പെൺകുട്ടിയുടെ അച്ഛൻ ഉൾപ്പെടെ മൂന്ന് പേരെ പുന്നപ്ര പൊലിസ് അറസ്റ്റ് ചെയ്തു. എട്ട് വയസ്സു മുതൽ പീഡനം തുടർന്നതായി പൊലിസ് പറയുന്നു.
കഴിഞ്ഞ നാല് വർഷത്തോളമായി പെൺകുട്ടിയെ വിവിധയിടങ്ങളിലെത്തിച്ച് ക്രൂരമായ പീഡനത്തിനിരയാകുകയായിരുന്നു. പീഡന വിവരം സഹിക്കാനാവാതെ വന്നപ്പോൾ തന്റെ ഒരു ബന്ധുവായ സുഹൃത്തിനോട് പെൺകുട്ടി വിവരം തുറന്നുപറയുകയായിരുന്നു.
പെൺകുട്ടിയുടെ അച്ഛൻ, മറ്റ് രണ്ട് ബന്ധുക്കൾ എന്നിവരാണ് നിലവിൽ പൊലിസിന്റെ പിടിയിലായിരിക്കുന്നത്. പ്രതികൾക്കെതിരെ നാല് പോക്സോ (POCSO) കേസുകൾ പൊലിസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ക്രൂരമായ പീഡനത്തെക്കുറിച്ച് പുറംലോകമറിഞ്ഞതോടെ പ്രദേശവാസികൾ കടുത്ത പ്രതിഷേധത്തിലാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുന്നതിനുള്ള നടപടികൾ പൊലിസ് വേഗത്തിലാക്കി. കുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷം കൂടുതൽ പേർക്ക് സംഭവത്തിൽ പങ്കുണ്ടോ എന്നും പൊലിസ് അന്വേഷിക്കുന്നുണ്ട്.
In a shocking incident at Punnapra in Alappuzha, the police have arrested a man and two of his relatives for the continuous sexual abuse of his 16-year-old daughter. The ordeal reportedly lasted for four years, starting when the girl was just 10 years old.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."