ഐഎസ്എല്ലിൽ തോറ്റ് തുടങ്ങി ബ്ലാസ്റ്റേഴ്‌സ്; മോഹൻ ബഗാന് ഉജ്ജ്വല ജയം
കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഉൽഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തിയത്. സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 4-4-2 എന്ന ഫോർമേഷനിലാണ് ഇരു ടീമുകളും കളത്തിൽ ഇറങ്ങിയത്. മത്സരത്തിന്റെ 36ാം മിനിറ്റിൽ ജാമി മക്ലാരനാണ് മോഹൻ ബഗാന് വേണ്ടി ആദ്യ ഗോൾ നേടിയത്.
Three points at home + clean sheet = Perfect start to our title defence 😍#MBSG #JoyMohunBagan #আমরাসবুজমেরুন #MBSGKBFC pic.twitter.com/eZud9TD1Tt
— Mohun Bagan Super Giant (@mohunbagansg) February 14, 2026
മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ ടോം ആൾഡ്രെടും മോഹൻ ബഗാനായി ലക്ഷ്യം കണ്ടു. മത്സരത്തിൽ സർവാധിപത്യവും മോഹൻ ബഗാന്റെ കൈവശമായിരുന്നു. 23 ഷോട്ടുകളാണ് കേരളത്തിന്റെ പോസ്റ്റിലേക്ക് മോഹൻ ബഗാൻ ഉതിർത്തത്. ഇതിൽ ഏഴ് ഷോട്ടുകളും ലക്ഷ്യത്തിലേക്ക് ആയിരുന്നു. ബ്ലാസ്റ്റേഴ്സിന് രണ്ട് ഷോട്ട് മാത്രമാണ് എതിർ പോസ്റ്റിലേക്ക് എത്തിക്കാൻ സാധിച്ചില്ല. എന്നാൽ ഒറ്റ ഷോട്ട് പോലും കേരളത്തിന് ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല.
ഫെബ്രുവരി 22ന് മുംബൈ സിറ്റിക്കെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം. സ്വന്തം തട്ടകമായ കല്ലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം. അതേസമയം ഫെബ്രുവരി 23നാണ് മോഹൻ ബഗാൻ രണ്ടാം മത്സരത്തിനിറങ്ങുന്നത്. സാൾട്ട് ലേക്ക് സ്റ്റേഡിയമാണ് വേദി.
Kerala Blasters suffered a defeat in the opening match of the Indian Super League. Mohun Bagan Supergiants defeated the Blasters by a one-sided goal. Both the teams took to the field in a 4-4-2 formation in the match held at the Salt Lake Stadium. Jamie McLaren scored the goal for Mohun Bagan in the 36th minute of the match.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."