HOME
DETAILS

തിരുവനന്തപുരത്ത് വയോധികയെ തലയ്ക്കടിച്ച് വീഴ്ത്തി സ്വർണ്ണം കവർന്ന സംഭവം: അയൽവാസിയടക്കം നാല് പേർ അറസ്റ്റിൽ

  
Web Desk
February 14, 2026 | 3:22 PM

thiruvananthapuram four arrested including neighbor for attacking elderly woman and robbing gold

തിരുവനന്തപുരം: നഗരമധ്യത്തിൽ പട്ടാപ്പകൽ വയോധികയെ ആക്രമിച്ച് സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിൽ നാല് പേരെ പൊലിസ് അറസ്റ്റ് ചെയ്തു. ശരത്ത്, രാജൻ, ഷീബ, റീന എന്നിവരാണ് പിടിയിലായത്. മണക്കാട് ശ്രീ ശിവം റെസിഡൻസിയിലെ അഞ്ചാം നമ്പർ ഫ്ലാറ്റിലെ താമസക്കാരിയായ ചന്ദ്രയെയാണ് സംഘം ആക്രമിച്ചത്.

ഇന്നലെ രാവിലെ പത്തരയോടെയാണ് കവർച്ച നടന്നത്. കോർപ്പറേഷനിൽ നിന്നും മാലിന്യം ശേഖരിക്കാൻ വന്നവരെന്ന വ്യാജേനയാണ് പ്രതികൾ ഫ്ലാറ്റിലെത്തിയത്. അകത്തുകയറിയ ഉടൻ വയോധികയെ തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം ധരിച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ കവരുകയായിരുന്നു.

കൃത്യമായ പ്ലാനിംഗോടെയാണ് സംഘം മോഷണം നടത്തിയത്. തൊട്ടടുത്ത ഫ്ലാറ്റിലെ താമസക്കാരിയായ ഷീബയും സുഹൃത്തായ ശരത്തും ചേർന്നാണ് കവർച്ച ആസൂത്രണം ചെയ്തത്. പിന്നീട് റീനയെയും സംഘത്തിൽ കൂട്ടി. ജയിലിൽ വെച്ച് പരിചയപ്പെട്ട രാജൻ, ബാബു എന്നിവരെയാണ് മോഷണം നടത്താനായി ശരത്ത് നിയോഗിച്ചത്. കവർന്ന സ്വർണ്ണം വിൽക്കാൻ ശ്രമിച്ച ജ്വല്ലറിയിൽ നിന്ന് ലഭിച്ച രഹസ്യവിവരമാണ് അന്വേഷണത്തിൽ നിർണ്ണായകമായത്.

പ്രതികളെ മോഷണം നടന്ന ഫ്ലാറ്റിലെത്തിച്ച് പൊലിസ് തെളിവെടുത്തു. കേസിൽ പങ്കാളിയായ ബാബു എന്നയാൾക്കു വേണ്ടി തിരച്ചിൽ ഊർജിതമാക്കിയതായി പൊലിസ് അറിയിച്ചു. പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് സിറ്റി പൊലിസ് കേസ് അന്വേഷിക്കുന്നത്.

 

 

 

Four people, including a next-door neighbor, have been arrested for the brutal daylight robbery of an elderly woman in Thiruvananthapuram. The gang gained entry into the victim's flat at Manacaud by posing as corporation waste collectors.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്താം ക്ലാസ് വിജയിച്ച തൊഴിലന്വേഷകര്‍ക്ക് 1500 രൂപ അലവന്‍സ്; യുവ ജനതയെ ലക്ഷ്യമിട്ട് മമതയുടെ വമ്പന്‍ പ്രഖ്യാപനം 

National
  •  9 days ago
No Image

പൈതൃകസസ്യ സംരക്ഷണ സന്ദേശവുമായി ഒമാനില്‍ വന്യജീവി ദിനം

oman
  •  9 days ago
No Image

പാകിസ്താനില്‍ ഇംറാന്‍ അനുകൂലികള്‍ക്ക് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി 

International
  •  9 days ago
No Image

കര്‍ഷകരും യുവാക്കളും രംഗത്ത്: സൗത്ത് ബാത്തിനയില്‍ തേന്‍ ഉല്‍പാദനം വര്‍ധിച്ചു

oman
  •  9 days ago
No Image

ക്ഷേത്രോത്സവത്തിനിടെ ബൈക്കെടുക്കാനെത്തിയ യുവാവിന് ക്രൂരമര്‍ദ്ദനം; സിഐക്കെതിരെ പരാതി 

Kerala
  •  9 days ago
No Image

അശ്ലീല സൈറ്റുകൾ നോക്കിയെന്ന് നോട്ടീസ്; കുടുങ്ങരുത്, പണം തട്ടാനുള്ള പുതിയ പണി; മുന്നറിയിപ്പുമായി പൊലിസ്

Kerala
  •  9 days ago
No Image

തൃണമൂല്‍ രാഷ്ട്രപതിയെ അപമാനിച്ചെന്ന് മോദി; ബിജെപിയുടെ ഉപദേശം കേട്ട് രാഷ്ട്രപതി രാഷ്ട്രീയം കളിക്കരുതെന്ന് മമത; ബംഗാളില്‍ വാക്‌പോര്

National
  •  9 days ago
No Image

കർണാടകയിൽ ലോറി മരത്തിലിടിച്ച് മറിഞ്ഞു; കാളികാവ് സ്വദേശികളായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

Kerala
  •  9 days ago
No Image

മലയാളിയില്ലാതെ ഇന്ത്യ ഇതുവരെ ലോകകപ്പ് നേടിയിട്ടില്ല; ചരിത്രം ആവർത്തിക്കാൻ സഞ്ജു സാംസൺ

Cricket
  •  9 days ago
No Image

കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിയിലെ ചികിത്സാപ്പിഴവ്; ഡോക്ടർക്കെതിരെ പൊലിസ് കേസെടുത്തു

Kerala
  •  9 days ago