HOME
DETAILS

തിരുവനന്തപുരത്ത് കുടുംബത്തോടൊപ്പം മാളിലെത്തിയ പൊലിസുകാരന് മർദനം; എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

  
Web Desk
February 14, 2026 | 3:48 PM

complaint filed against dyfi workers for attacking policeman in front of his family at trivandrum mall

തിരുവനന്തപുരം: കുടുംബത്തോടൊപ്പം മാളിലെത്തിയ പൊലിസുകാരനെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചതായി പരാതി. എആർ ക്യാമ്പിലെ പൊലിസുകാരൻ മിഥുൻ റോയിക്കാണ് മർദനമേറ്റത്. സംഭവത്തിൽ തിരിച്ചറിയാവുന്ന എസ്എഫ്ഐ പ്രവർത്തകർക്കെതിരെ വഞ്ചിയൂർ പൊലിസ് കേസെടുത്തു.

പുതുവത്സര രാത്രിയിൽ ശംഖുമുഖത്ത് നടന്ന സംഘർഷത്തിന്റെ തുടർച്ചയാണ് ഈ ആക്രമണമെന്നാണ് പ്രാഥമിക നിഗമനം. അന്നേദിവസം സമയപരിധി കഴിഞ്ഞിട്ടും ഡിജെ പാർട്ടി നടത്തിയതിനെ ചൊല്ലി എസ്എഫ്ഐ പ്രവർത്തകരും പൊലിസും തമ്മിൽ സംഘർഷമുണ്ടായിരുന്നു.

ഈ സംഘർഷത്തിൽ എസ്എഫ്ഐക്കാരെ നേരിട്ട പൊലിസ് സംഘത്തിൽ മിഥുൻ റോയിയും ഉൾപ്പെട്ടിരുന്നു. ഇതിലുള്ള പ്രതികാരമായാണ് മാളിൽ വെച്ച് മർദനം നടന്നതെന്ന് പരാതിയിൽ പറയുന്നു. മിഥുൻ റോയിയെ മാളിൽ വച്ച് എസ്എഫ്ഐ പ്രവർത്തകർ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. തന്റെ ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ പേരിൽ വ്യക്തിപരമായ ആക്രമണം ഉണ്ടായ സാഹചര്യത്തിൽ, കുറ്റവാളികളെ എത്രയും വേഗം പിടികൂടണമെന്ന ആവശ്യത്തിലാണ് മിഥുൻ റോയിയും കുടുംബവും. സംഭവത്തിൽ വഞ്ചിയൂർ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

 

A police officer attached to the AR Camp, identified as Mithun Roy, was allegedly attacked by a group of SFI workers at a shopping mall in Thiruvananthapuram. The incident occurred while the officer was visiting the mall with his family.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമേഷ്യയിൽ നടക്കുന്ന സംഘർഷങ്ങളുടെ ഒരേയൊരു വിജയി റഷ്യ: യൂറോപ്യൻ മേധാവി അന്റോണിയോ കോസ്റ്റ

International
  •  7 days ago
No Image

എസ്.ഐ.ആർ; പശ്ചിമ ബംഗാളിൽ അപലേറ്റ് ട്രെബ്യുണലുകൾ രൂപവൽക്കരിക്കണം; നിർദേശവുമായി സുപ്രീം കോടതി 

National
  •  7 days ago
No Image

ഇന്ത്യയുടെ അടുത്ത ടി-20 ക്യാപ്റ്റൻ അവനായിരിക്കും: കൈഫ്

Cricket
  •  7 days ago
No Image

പ്ലസ് വൺ വിദ്യാർഥി സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ

Kerala
  •  7 days ago
No Image

കെട്ടിട നിർമാണത്തിന് മണ്ണ് നീക്കം ചെയ്യാൻ 5000 രൂപ കൈക്കൂലി; ജിയോളജി വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

crime
  •  7 days ago
No Image

ഇന്ത്യൻ ടി-20 ടീമിന്റെ ഭാഗമാവാൻ സാധിക്കാത്തതിൽ അവന്‌ നിരാശയുണ്ടാവും: ഇർഫാൻ പത്താൻ

Cricket
  •  7 days ago
No Image

കെ.ജി സനൽകുമാർ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ

Kerala
  •  7 days ago
No Image

എണ്ണ വിതരണം തടഞ്ഞാൽ ഇറാൻ കടുത്ത ആക്രമണം നേരിടേണ്ടിവരുമെന്ന് യുഎസ്; റഷ്യ ഇടപെടില്ല, യുദ്ധം എപ്പോൾ അവസാനിപ്പിക്കണമെന്ന് ട്രംപ് തീരുമാനിക്കും

International
  •  7 days ago
No Image

ഈ ലോകകപ്പ് വിജയം ഞാൻ അവർക്ക് സമർപ്പിക്കുന്നു: സഞ്ജു സാംസൺ

Cricket
  •  7 days ago
No Image

ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് രാജിവെച്ചു; രാഹുൽ ഭാട്ടിയക്ക് താൽക്കാലിക ചുമതല

National
  •  7 days ago