സഊദി വിഷൻ 2030; മോട്ടോർ സ്‌പോർട്‌സ് രംഗത്ത് വനിതകളെ ശാക്തീകരിക്കാൻ 'ഗേൾസ് ഓൺ ട്രാക്ക്'
ജിദ്ദ: ഫോർമുല ഇ-യും സഊദി ഓട്ടോമൊബൈൽ ആൻഡ് മോട്ടോർസൈക്കിൾ ഫെഡറേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന 'എഫ്.ഐ.എ ഗേൾസ് ഓൺ ട്രാക്ക്' പദ്ധതിക്ക് ജിദ്ദ കോർണിഷ് സർക്യൂട്ടിൽ തുടക്കം. മോട്ടോർ സ്‌പോർട്‌സ് രംഗത്ത് വനിതകൾക്ക് കൂടുതൽ അവസരങ്ങൾ നൽകി കരിയർ പടുത്തുയർത്താൻ സഹായിക്കുന്ന പരിപാടിയിൽ 160 യുവതികളാണ് പങ്കെടുത്തത്.
എൻജിനീയറിങ് വർക്ക്‌ഷോപ്പുകൾ, ഇന്ററാക്ടീവ് ഗെയിമിങ് അനുഭവങ്ങൾ, പിറ്റ് ലെയ്ൻ ടൂറുകൾ എന്നിവയിലൂടെ മോട്ടോർ സ്‌പോർട്‌സ് ലോകത്തെ സാങ്കേതിക വശങ്ങൾ ഇവർക്ക് നേരിട്ട് മനസ്സിലാക്കാൻ പരിപാടി അവസരം നൽകി. അന്താരാഷ്ട്ര കായിക വേദികളിൽ സ്വദേശി പ്രതിഭകളെ ശാക്തീകരിക്കുക, അതുവഴി ലിംഗവിവേചനം കുറയ്ക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി സഊദി വിഷൻ 2030ന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കിയത്.
The "FIA Girls on Track" initiative launches at Jeddah Corniche Circuit, empowering 160 young Saudi women in motorsports. Part of Saudi Vision 2030, the program offers engineering workshops and pit lane tours to bridge the gender gap in the racing industry.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."