എസ്‌ഐആർ വിവരങ്ങൾക്കെന്ന പേരിൽ വിളിച്ചുവരുത്തി; കാമുകിയുടെ ഭർത്താവിനെ ബിഎൽഒ കൊലപ്പെടുത്തി; മൃതദേഹം വെട്ടിമുറിച്ചു, കനാലിൽ തള്ളി
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ കാമുകിയുടെ ഭർത്താവിനെ ബൂത്ത് ലെവൽ ഓഫീസർ (BLO) ക്രൂരമായി കൊലപ്പെടുത്തി. നോർത്ത് 24 പർഗാനാസ് ജില്ലയിലാണ് സിനിമയെ വെല്ലുന്ന കൊലപാതകം നടന്നത്. മുപ്പതുകാരനായ നാസിർ അലിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ബിഎൽഒ ആയ റിസ്വാൻ ഹസൻ മൊണ്ടാളിനെയും സഹായി സാഗർ ഗൈനെയും പൊലിസ് അറസ്റ്റ് ചെയ്തു.
ബംഗാളിൽ നിലവിൽ എസ്‌ഐആർ (SIR) നടപടികൾ പുരോഗമിക്കുകയാണ്. ഈ സാഹചര്യം മുതലെടുത്താണ് പ്രതി കൃത്യം ആസൂത്രണം ചെയ്തത്. കൊല്ലപ്പെട്ട നാസിർ അലിയുടെ ഭാര്യയുമായി റിസ്വാൻ പ്രണയത്തിലായിരുന്നു. ഈ ബന്ധത്തിന് തടസ്സമായ നാസിറിനെ ഒഴിവാക്കുകയായിരുന്നു ലക്ഷ്യം. എസ്‌ഐആറുമായി ബന്ധപ്പെട്ട ചില സംശയങ്ങൾ ദൂരീകരിക്കാനുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് റിസ്വാൻ നാസിറിനെ വിളിച്ചുവരുത്തിയത്.
നാസിറിനെ കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കാനായി മൃതദേഹം മൂന്ന് കഷണങ്ങളായി മുറിച്ചുമാറ്റി. തുടർന്ന് സഹായിയായ സാഗർ ഗൈനിനൊപ്പം ചേർന്ന് വിവിധയിടങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു. ഇതിനോടകം നാസിറിനെ കാൺമാനില്ലെന്ന് പരാതിയുമായി വീട്ടുകാർ പൊലിസിനെ സമീപിച്ചിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിനിടെ സമീപത്തെ കനാലിൽ നിന്നും മൃതദേഹത്തിന്റെ ഭാഗങ്ങൾ പൊലിസ് കണ്ടെടുത്തു. കൊല്ലപ്പെട്ട നാസിറിന്റെ ഫോൺ കോളുകൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയായ റിസ്വാൻ കുടുങ്ങിയത്. പ്രതികൾക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി കേസെടുത്തിട്ടുണ്ട്.
In a shocking incident in West Bengal’s North 24 Parganas, a Booth Level Officer (BLO) named Rizwan Hassan Mondal allegedly murdered his lover's husband, Nasir Ali.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."