HOME
DETAILS

പ്രീപ്രൈമറി കെ.ഇ.ആറിന് പുറത്തുതന്നെ; തസ്തികയും നിയമനവും വേതനവുമില്ല

  
ഗിരീഷ് കെ. നായർ
February 15, 2026 | 1:35 AM

pre-primary remains outside ker no approved post no regular appointment no salary

തിരുവനന്തപുരം: കാലങ്ങളായി പ്രീമൈറി അധ്യാപക തസ്തിക കെ.ഇ.ആറിന് പുറത്തായതിനാൽ യോഗ്യതയുണ്ടെങ്കിലും അധ്യാപകർ പരിഗണിക്കപ്പെടുന്നത് രണ്ടാം കിടക്കാരായി. ഒരേ യോഗ്യതയുള്ളവർ ഒരേ തസ്തികയിൽ ജോലി ചെയ്യുകയും ഒരുകൂട്ടർ വേതനവും മറ്റേകൂട്ടർ ഓണറേറിയവും വാങ്ങേണ്ടിവരുന്ന സ്ഥിതി ഭരണം മാറിമാറി വന്നിട്ടും തുടരുന്നു.1986 ദേശീയ വിദ്യാഭ്യാസ നയത്തിന് ചുവടുപിടിച്ച് ആരംഭിച്ചിട്ടുള്ളവയാണ്  പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഗവ.പ്രീ പ്രൈമറി സ്‌കൂളുകൾ. അന്നുമുതൽ കേരള വിദ്യാഭ്യാസ ചട്ടത്തിൽ ഈ വിഭാഗത്തെ ഉൾപ്പെടുത്തിയിട്ടില്ല. 

സർക്കാർ സ്‌കൂളുകളോട് ചേർന്ന് പി.ടി.എകൾ രൂപീകരിച്ച പ്രീപ്രൈമറി സ്‌കൂളുകളിലെ അധ്യാപകർക്ക് തുച്ഛമായ തുകയാണ് ലഭിക്കുന്നത്. ഇവരെ സർക്കാർ ജീവനക്കാരായി അംഗീകരിച്ചിട്ടില്ലാത്തതിനാൽ പെൻഷൻ, ഇൻഷുറൻസ് തുടങ്ങിയ ആനുകൂല്യങ്ങളുമില്ല. അതേസമയം പി.എസ്.സി വഴി നിയമനം ലഭിച്ച ചുരുക്കം ചിലർക്ക് മികച്ച ശമ്പളം കിട്ടുമ്പോൾ, വർഷങ്ങളായി ജോലി ചെയ്യുന്നവർക്ക് ഓണറേറിയം എന്ന പേരിൽ ഒരു 'പ്രതിഫലം' മാത്രമാണ് നൽകുന്നത്. 2025 നവംബറിലെ ഉത്തരവ് പ്രകാരം, പത്ത് വർഷത്തിലധികം പ്രവൃത്തിപരിചയമുള്ള അധ്യാപകർക്ക് 13,500 രൂപയും, താഴെയുള്ളവർക്ക് 13,000 രൂപയുമാണ് പ്രതിമാസ ഓണറേറിയം.

  

2025 നവംബറിലാണ് താൽക്കാലിക പ്രീപ്രൈമറി അധ്യാപകരുടെ ഓണറേറിയം 1,000 രൂപ വർധിപ്പിച്ച് 10 വർഷത്തിന് മുകളിൽ പ്രവൃത്തിപരിചയമുള്ളവർക്ക് 13,500ഉം മറ്റുള്ളവർക്ക് 13,000ഉം ആയി നിജപ്പെടുത്തിയത്. പി.ടി.എകൾ പ്രീപ്രൈമറികളിലെ അധ്യാപകർക്ക് 27,500 രൂപയും ആയമാർക്ക് 22,500 രൂപയും ശമ്പളമായി നൽകണമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടി സർക്കാർ നൽകിയ അപ്പീലിൽ ഡിവിഷൻ ബെഞ്ച് ഈ ഉത്തരവ് താൽക്കാലികമായി സ്റ്റേ ചെയ്തിരിക്കുകയാണ്. പി.എസ്.സി വഴി ഇതേ സ്‌കൂളിൽ നിയമിക്കപ്പെടുമ്പോൾ 35,600-75,400 എന്ന സ്‌കെയിലിൽ ശമ്പളം ലഭിക്കുമെന്നത് ഇരട്ടത്താപ്പാണെന്നാണ് അധ്യാപരുടെ ആക്ഷേപം.

പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ആലപ്പുഴ തിരുവനന്തപുരം കോഴിക്കോട് എന്നിവിടങ്ങളിൽ രണ്ടു വർഷത്തെ പരിശീലനകേന്ദ്രങ്ങൾ ഉണ്ട്. തസ്തികകൾ കുറവായിരുന്നിട്ടും ട്രെയിനിംഗ് സെന്ററുകൾ പ്രവർത്തിക്കുന്നത് പ്രധാനമായും സ്വകാര്യ മേഖലയിലെ തൊഴിൽ സാധ്യതകളും സർക്കാരിന്റെ ഭാവി പദ്ധതികളും മുൻനിർത്തിയാണ്. ഭൂരിഭാഗം പ്രീപ്രൈമറി സ്‌കൂളുകളും സ്വകാര്യ മേഖലയിലാണ്. ഈ സ്‌കൂളുകളിൽ പഠിപ്പിക്കാൻ യോഗ്യതയുള്ള അധ്യാപകർ ആവശ്യമാണ്. എൻ.സി.ഇ.ആർ.ടിയുടെയും എൻ.സി.ടി.ഇ-ബി.പിയുടെയും മാനദണ്ഡങ്ങൾ പ്രകാരം പ്രീപ്രൈമറി ക്ലാസുകളിൽ പഠിപ്പിക്കാൻ ട്രെയിനിംഗ് നിർബന്ധമാണ്. സർക്കാർ സ്‌കൂളുകളിലെ പി.ടി.എ വഴി നിയമനം ലഭിക്കണമെങ്കിലും സർക്കാർ അംഗീകരിച്ച പി.പി.ടി.ടി.സി കോഴ്‌സ് പാസായിരിക്കണം.  കേരള വിദ്യാഭ്യാസ ചട്ട പരിഷ്‌കരണം പരിഗണിക്കുന്നതായി നവകേരള സദസ്സിൽ മറുപടിയായി നൽകിയെങ്കിലും ഡിസംബറിൽ മുഖ്യമന്ത്രിയെ കണ്ട് പരാതി സമർപ്പിച്ചപ്പോൾ സർക്കാറിന് ചായ വാങ്ങി കുടിക്കാൻ പോലും കാശില്ലെന്ന മറുപടിയാണ് നൽകിയതെന്ന് ഉദ്യോഗാർഥികൾ പറയുന്നു.

since the pre-primary teacher post is outside the kerala education rules (ker), people with the same qualification work in the same post, yet one group receives regular salary while another receives only honorarium. this situation has continued despite changes in government. government pre-primary schools under the general education department were started in line with the 1986 national education policy. however, from the beginning, this category has not been included in the kerala education rules.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാപ്പ് പറഞ്ഞതുകൊണ്ട് തീരില്ല; മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ രാജിയിൽ കുറഞ്ഞതൊന്നും സ്വീകാര്യമല്ലെന്ന് കോൺഗ്രസ്

Kerala
  •  5 days ago
No Image

മുതിർന്ന സിപിഎം നേതാവ് ഇ.എൻ മോഹൻദാസ് അന്തരിച്ചു

Kerala
  •  5 days ago
No Image

വാക്കുപാലിച്ച് രാഹുല്‍ ഗാന്ധി; ഹരിയാനയിലെ കര്‍ഷകന്റെ മകളുടെ വിവാഹത്തിനെത്തി പ്രതിപക്ഷ നേതാവ്

National
  •  5 days ago
No Image

യുദ്ധക്കപ്പലുകളുടെ ചിത്രങ്ങളും രഹസ്യരേഖകളും പാകിസ്ഥാന് ചോർത്തി; കൊച്ചിയിൽ നാവിക ഉദ്യോഗസ്ഥൻ പിടിയിൽ

Kerala
  •  5 days ago
No Image

ദേശീയപാത ഉദ്ഘാടനത്തിൽ വൻ തർക്കം; മന്ത്രി റിയാസിനെ കേന്ദ്ര സർക്കാർ തഴഞ്ഞതിൽ പ്രതിഷേധം, മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കില്ല

Kerala
  •  5 days ago
No Image

വിമാന യാത്രക്കാര്‍ക്ക് ഇരുട്ടടി; ടിക്കറ്റ് നിരക്കിന് പിന്നാലെ ഇന്ധന സര്‍ചാര്‍ജും ഈടാക്കാന്‍ എയര്‍ ഇന്ത്യ

National
  •  5 days ago
No Image

പി.എം ആര്‍ഷോ വധഭീഷണി മുഴക്കിയെന്ന് പരാതി; 'തീര്‍ത്തുകളയും' എന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് മുന്‍ എസ്എഫ്‌ഐ നേതാവ്

Kerala
  •  5 days ago
No Image

പാചകവാതക പ്രതിസന്ധി അതീവ ഗുരുതരം; ഗ്യാസ് സിലിണ്ടർ ഇനി അവശ്യവസ്തുക്കളുടെ പട്ടികയിൽ; ഹോട്ടലുകളിൽ സിലിണ്ടർ നിയന്ത്രണം

Kerala
  •  5 days ago
No Image

ഇന്ത്യയിലേക്കുള്ള എണ്ണടാങ്കർ ഹോർമുസ് കടന്നു; കപ്പലിലുള്ളത് പത്ത് ലക്ഷം ബാരൽ ക്രൂഡ് ഓയിൽ 

International
  •  5 days ago
No Image

ആശുപത്രിയിലേക്ക് ചുവടുവെച്ച് കെ.എസ്.ആർ.ടി.സി; ജീവനക്കാർക്കും പൊതുജനങ്ങൾക്കും സേവനം

Kerala
  •  5 days ago