HOME
DETAILS

അതിവേഗ റെയിലുമായി സംസ്ഥാന സർക്കാർ മുന്നോട്ട്; കേന്ദ്രത്തിന്‍റെ പിന്തുണ തേടി കേരളം

  
February 15, 2026 | 2:05 AM

chief minister Pinarayi Vijayan has written to union urban affairs minister Manohar Lal Khattar about high-speed rail rrts project

തിരുവനന്തപുരം: അതിവേഗ റെയിലായ ആർ.ആർ.ടി.എസുമായി സംസ്ഥാന സർക്കാർ മുന്നോട്ട്. പദ്ധതിക്ക് സാധ്യതാപഠനത്തിനുള്ള സഹായംതേടി മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര നഗരകാര്യ മന്ത്രി മനോഹർലാൽ ഖട്ടർക്ക് കത്തയച്ചു. പദ്ധതിക്കായുള്ള ചർച്ചകൾക്ക് സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്നത് ഗതാഗത വകുപ്പിനെയാണ്. സാധ്യതാപഠനങ്ങൾ നടത്തുന്നതിനും കേരളത്തിനായി സമഗ്രമായ ആർ.ആർ.ടി.എസ് ചട്ടക്കൂട് വികസിപ്പിക്കുന്നതിനുമായി നാഷനൽ ക്യാപിറ്റൽ റീജ്യൻ ട്രാൻസ്‌പോർട്ട് കോർപറേഷനുമായി (എൻ.സി.ആർ.ടി.സി)മായി ചർച്ചകൾ സുഗമമാക്കുന്നതിന് പിന്തുണ വേണമെന്നും സംസ്ഥാന സർക്കാരുമായി ചർച്ചകൾ ആരംഭിക്കുന്നതിന് ബന്ധപ്പെട്ട ഏജൻസികൾക്ക് നിർദേശം നൽകണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു. 

കഴിഞ്ഞവർഷം സെപ്റ്റംബറിൽ കൊച്ചിയിൽ നടന്ന അർബൻ കോൺക്ലേവിൽ ആർ.ആർ.ടി.എസ് പദ്ധതിക്കുള്ള നിർദേശം പരിഗണിക്കാൻ മന്ത്രാലയം തയാറാണെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകാൻ തീരുമാനിച്ചതെന്നും കത്തിലുണ്ട്. പദ്ധതി എങ്ങനെ കേരളത്തിന് ഗുണമാകുമെന്നും മുഖ്യമന്ത്രി കത്തിൽ വിശദീകരിക്കുന്നുണ്ട്. രാജ്യത്തെ വന്ദേഭാരതുകളിൽ ഏറ്റവും കൂടുതൽ തിരക്കുള്ളത്  തിരുവനന്തപുരം-മംഗലാപുരം വന്ദേഭാരതിലാണെന്നും ഇത് യാത്രക്കാരുടെ അതിവേഗ പാതയുടെ ആവശ്യം വ്യക്തമാക്കുന്നതായും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കുന്നു. പരിസ്ഥിതിക്ക് കോട്ടംതട്ടാത്ത രീതിയിലുള്ള പദ്ധതിയായാണ് ആർ.ആർ.ടി.എസ് വിഭാവനം ചെയ്തിരിക്കുന്നത്. ഡൽഹി- മീററ്റ് ആർ.ആർ.ടി.എസ് ഇടനാഴിയുടെ മാതൃകയും അതിന്റെ പ്രവർത്തനക്ഷമതയും പഠനവിധേയമാക്കിയ ശേഷമാണ് കേരളത്തിന് അനുയോജ്യമായ രീതിയിൽ ഇത് നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചത്. മെട്രോയും വിമാനത്താവളങ്ങളും കോർത്തിണക്കിയാണ് പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നത്. 

തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള മേഖലകൾ അതിവേഗം നഗരവൽക്കരിക്കപ്പെടുന്ന സാഹചര്യത്തിൽ നിലവിലെ റോഡ് അടിസ്ഥാനസൗകര്യങ്ങൾ വലിയ സമ്മർദത്തിലാണ്. വർധിച്ചുവരുന്ന വാഹന സാന്ദ്രതയും ഗതാഗതക്കുരുക്കും വാഹനാപകടങ്ങളും കുറയ്ക്കുന്നതിനായി അതിവേഗവും ഉയർന്ന ശേഷിയുള്ളതുമായ പൊതുഗതാഗത സംവിധാനം അത്യാവശ്യമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

the state government moves forward with the high-speed rail r.r.t.s project. chief minister Pinarayi Vijayan has written to union urban affairs minister Manohar Lal Khattar seeking assistance for the feasibility study of the project.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിലെ ആണവനിലയങ്ങൾ സുരക്ഷിതം; അമേരിക്ക-ഇസ്റാഈൽ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടില്ല; ഐഎഇഎ

International
  •  12 days ago
No Image

യുഎസ് ചാനലിന്റെ അവകാശവാദം പച്ചക്കള്ളം; അമേരിക്കൻ നാവികസേന ഇന്ത്യൻ തുറമുഖങ്ങൾ ഉപയോഗിക്കുന്നുവെന്ന റിപ്പോർട്ട് തള്ളി വിദേശകാര്യ മന്ത്രാലയം

National
  •  12 days ago
No Image

ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് മടങ്ങവെ ബസിന്റെ രൂപത്തിൽ മരണം; വിഴിഞ്ഞത്ത് കെഎസ്ആർടിസി ബസിടിച്ച് യുവാവ് മരിച്ചു

Kerala
  •  12 days ago
No Image

മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം താൽക്കാലികമായി പിൻവലിച്ചു; 18 മാസത്തെ ശമ്പള കുടിശ്ശിക ഉടൻ നൽകുമെന്ന് സർക്കാർ

Kerala
  •  12 days ago
No Image

ലെബനനിൽ ഇസ്റാഈൽ ആക്രമണം അതിരൂക്ഷം: 72 മരണം; ആക്രമണത്തിന് കനത്ത മറുപടി നൽകുമെന്ന് ഇറാൻ

International
  •  12 days ago
No Image

യുഎസ്-ഇസ്റാഈൽ സംയുക്ത നീക്കം; ഇറാന്റെ 20 യുദ്ധക്കപ്പലുകൾ തകർത്തതായി റിപ്പോർട്ട്

International
  •  12 days ago
No Image

അമ്മത്തൊട്ടിലിൽ നിന്നും അലാറം മുഴങ്ങി, കാത്തിരുന്നത് പിഞ്ചുകുഞ്ഞിനെ; പക്ഷേ കിട്ടിയത് ഒരു 'നന്മപ്പൊതി'

Kerala
  •  12 days ago
No Image

ഐആർഐഎസ് ഡെന തകർത്തത് തങ്ങളെന്ന് യുഎസ്; ദൃശ്യങ്ങൾ പുറത്തുവിട്ടു

International
  •  12 days ago
No Image

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസിന് 28 സീറ്റും ഒരു രാജ്യസഭാ സീറ്റും; ഡിഎംകെ-കോൺഗ്രസ് സീറ്റ് ധാരണയായി

National
  •  12 days ago
No Image

സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കൈത്താങ്ങായി സന്നദ്ധ സേവന രജിസ്‌ട്രേഷന്‍ ആരംഭിച്ചു

bahrain
  •  12 days ago