HOME
DETAILS

ആറന്മുളയിലെ കൃഷി: നടപടികള്‍ സുതാര്യമല്ലെന്ന് ആക്ഷേപം

  
backup
September 11 2016 | 18:09 PM

%e0%b4%86%e0%b4%b1%e0%b4%a8%e0%b5%8d%e0%b4%ae%e0%b5%81%e0%b4%b3%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b5%83%e0%b4%b7%e0%b4%bf-%e0%b4%a8%e0%b4%9f%e0%b4%aa%e0%b4%9f%e0%b4%bf%e0%b4%95

പത്തനംതിട്ട: ആറന്മുളയിലെ തരിശുനിലം കൃഷിഭൂമിയാക്കുന്നതിന്റെ പേരില്‍ രണ്ടരക്കോടി രൂപയുടെ പ്രവൃത്തികള്‍ സുതാര്യതയില്ലാതെ നടത്താന്‍ നീക്കം. കൃഷിക്കാരുടെ കമ്മിറ്റികളുടെ മറവില്‍ രാഷ്ട്രീയ ഉദ്യോഗസ്ഥ മാഫിയയാണ് ഇതിനു പിന്നിലെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.
വിമാനത്താവള പദ്ധതിക്കായി മണ്ണിട്ടു നികത്തിയ ആറന്മുളപാടത്ത് കൃഷി തുടങ്ങുന്നതിനു തീരുമാനിച്ചത് കൃഷിവകുപ്പാണ്. മൈനര്‍ ഇറിഗേഷന്റെ പങ്കാളിത്തവും ഇതിനുണ്ട്. കൃഷി ആരംഭിക്കുന്നതിന് മുന്നോടിയായുള്ള നിരവധി പ്രവൃത്തികള്‍ ആരംഭിക്കേണ്ടതുണ്ട്. ഇതിനായി രണ്ടുകോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. എന്നാല്‍ ഈ പണികള്‍ ടെന്‍ഡര്‍ ഇല്ലാതെ രാഷ്ട്രീയ-ഉദ്യോഗസ്ഥ ലോബി കര്‍ഷക സമിതിയുടെ പേരില്‍ നടപ്പാക്കുന്നതിന് നീക്കം നടത്തുന്നതായാണ് ആക്ഷേപം. കൃഷിവകുപ്പു മന്ത്രി വി.എസ് സുനില്‍കുമാര്‍, ആറന്മുള എം.എല്‍.എ വീണാ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ ആറന്മുളപാടത്ത് കൃഷി ഇറക്കുന്നത് സംബന്ധിച്ചു ചര്‍ച്ചകള്‍ നടന്നിരുന്നു. കഴിഞ്ഞ രണ്ട് മാസമായി ഇതു സംബന്ധിച്ച ഒരുക്കങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നുമുണ്ട്.
എന്നാല്‍ ആറന്മുളയില്‍ കൃഷി ഇറക്കുന്നതിനു മുന്നോടിയായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി ചെയ്യേണ്ടതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ടെന്‍ഡര്‍ ചെയ്യാതെ ഉദ്യോഗസ്ഥരും ചില രാഷ്ട്രീയക്കാരും ചേര്‍ന്ന് തങ്ങളുടെ ഇഷ്ടക്കാരെ മാത്രം ഉള്‍പ്പെടുത്തി കര്‍ഷകസമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തികള്‍ നടത്താന്‍ ഒരുങ്ങുന്നതത്രേ.
ഇത് അഴിമതിക്ക് കളമൊരുക്കുമെന്നാണ് ആക്ഷേപം. സ്ഥലം എം.എല്‍.എ ഇതിന് കൂട്ടുനില്‍ക്കുന്നതായും ആരോപണം ഉയരുന്നു. ഒരു മാസം മുന്‍പ് എം.എല്‍.എ പങ്കെടുത്ത യോഗത്തില്‍ ആറന്മുള പുഞ്ചയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ടെന്‍ഡര്‍ മുഖാന്തിരം നടത്തുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ എം.എല്‍.എയുടെ സ്വന്തക്കാരെ മാത്രം ഉള്‍പ്പെടുത്തി കര്‍ഷക സമിതിയെന്ന പേരില്‍ ഒരു ബിനാമി സംഘം തട്ടിക്കൂട്ടി ലക്ഷങ്ങളുടെ അഴിമതി നടത്താനാണത്രേ നീക്കം. ആറന്മുള, കിടങ്ങന്നൂര്‍, കുറുന്താര്‍, പുന്നയ്ക്കാട് തുടങ്ങിയ സ്ഥലങ്ങളിലെ തോടുകള്‍ പുനരുദ്ധരിക്കുന്നതിനുള്ള പ്രവൃത്തികള്‍ എം.എല്‍.എ ബിനാമികളെ ഏല്‍പ്പിച്ചു കഴിഞ്ഞെന്നാണ് പ്രധാന ആരോപണം.
കൃഷിവകുപ്പുമന്ത്രി നേരത്തേ ആറന്മുളയിലെ വിമാനത്താവളത്തിനായി മണ്ണിട്ടു നികത്തിയ സ്ഥലങ്ങള്‍ പരിശോധിച്ചിരുന്നു. നവംബറില്‍ ആഘോഷമായി കൃഷി ഇറക്കുമെന്നാണ് മന്ത്രി അന്ന് പ്രഖ്യാപിച്ചത്. വ്യവസായമേഖലാ പ്രഖ്യാപനം നിലനില്‍ക്കുന്നതായിരുന്നു കൃഷിയിറക്കുന്നതിന് നേരത്തേ നിലനിന്നിരുന്ന പ്രശ്‌നം. എന്നാല്‍ പ്രഖ്യാപനം പിന്‍വലിച്ചതോടെ കൂടുതല്‍ സ്ഥലത്ത് കൃഷി നടത്താന്‍ കഴിയും. ഇതടക്കമുള്ള സ്ഥലത്ത് കൃഷി ഇറക്കുന്നതിന്റെ പേരില്‍ ബിനാമികളെ ഉപയോഗിച്ച് കൂടുതല്‍ അഴിമതി നടത്തുന്നതിനുള്ള നീക്കത്തിലാണ് രാഷ്ട്രീയ-ഉദ്യോഗസ്ഥ ലോബി.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago
No Image

ഇസ്രാഈലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

International
  •  2 months ago