അപരിചിതരെ കണ്ണടച്ച് വിശ്വസിക്കരുത്: വാഗ്ദാനങ്ങൾ ലംഘിക്കപ്പെട്ടാൽ എല്ലാം പീഡനമാകില്ല; ജാഗ്രത വേണമെന്ന് സുപ്രിം കോടതി
ന്യൂഡൽഹി: വിവാഹത്തിന് മുമ്പ് പരസ്പരം പങ്കുവെയ്ക്കുന്ന വാഗ്ദാനങ്ങൾ വിശ്വസിച്ച് ശാരീരിക ബന്ധത്തിലേർപ്പെടുന്നതിൽ പുരുഷന്മാരും സ്ത്രീകളും അതീവ ജാഗ്രത പാലിക്കണമെന്ന് സുപ്രിം കോടതി. അപരിചിതരായ രണ്ട് വ്യക്തികൾ വിവാഹത്തിന് മുമ്പ് ഇത്തരമൊരു ബന്ധത്തിലേക്ക് നീങ്ങുന്നത് എങ്ങനെയെന്ന കാര്യത്തിൽ കോടതി അതീവ അത്ഭുതം പ്രകടിപ്പിച്ചു. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന പരാതിയിൽ വാദം കേൾക്കുന്നതിനിടെയാണ് ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് ഉജ്ജ്വൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ വാക്കാൽ പരാമർശം.
വിവാഹത്തിന് മുമ്പ് ആരെയും കണ്ണുമടച്ച് വിശ്വസിക്കരുത്. ബന്ധങ്ങളിൽ ആവശ്യമായ മുൻകരുതൽ എടുക്കേണ്ടത് വ്യക്തികളുടെ ഉത്തരവാദിത്തമാണ്. കോടതി പറയുന്നത് പഴയ ചിന്താഗതിയായി പലർക്കും തോന്നാമെങ്കിലും, അപരിചിതരായ രണ്ട് പേർ വിവാഹത്തിന് മുമ്പ് ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് മനസ്സിലാക്കാൻ പ്രയാസമാണെന്ന് കോടതി പറഞ്ഞു. പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണെങ്കിൽ പിന്നീട് അത് ബലാത്സംഗ കുറ്റമായി കണ്ട് വിചാരണ നടത്തുന്നതിൽ പരിമിതികളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. വിവാഹപൂര്‍വ്വ ലൈംഗിക ബന്ധത്തില്‍ നിന്ന് വ്യക്തികൾ വിട്ടുനിൽക്കണമെന്നും കോടതി നിർദേശിച്ചു.
മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട യുവാവ് വിവാഹവാഗ്ദാനം നൽകി ദുബൈയിലും ഡൽഹിയിലും വെച്ച് പീഡിപ്പിച്ചു എന്ന 30-കാരിയുടെ പരാതി പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ പരാമർശം. യുവാവ് മറ്റൊരു വിവാഹം കഴിച്ചതോടെയാണ് യുവതി പരാതിയുമായി എത്തിയത്. എന്നാൽ, ഈ കേസ് വിചാരണ നടത്തി ശിക്ഷിക്കേണ്ട ഒന്നല്ലെന്നും മധ്യസ്ഥതയിലൂടെ പരിഹരിക്കാൻ ശ്രമിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
the supreme court of india has cautioned individuals to be extremely careful before entering into physical relationships based on marriage promises. while hearing a case involving a woman who alleged rape after a man she met on a matrimonial site married someone else, the court noted:
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."