HOME
DETAILS

പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് സിബിഎസ്ഇ പരീക്ഷകൾ നാളെ തുടങ്ങും; ചോദ്യപേപ്പർ ചോർന്നെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് ബോർഡ്

  
Web Desk
February 16, 2026 | 2:26 PM

cbse board exams start tomorrow officials dismiss question paper leak reports as fake

ന്യൂഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകൾ നാളെ ആരംഭിക്കും. പരീക്ഷ എഴുതുന്നതിന് മുമ്പെ ചോദ്യപേപ്പർ ചോർന്നെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും വ്യാജമാണെന്ന് സിബിഎസ്ഇ അധികൃതർ അറിയിച്ചു. ഇത്തരം തെറ്റായ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ പൊലിസിൽ പരാതി നൽകുമെന്നും കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ബോർഡ് വ്യക്തമാക്കി.

പരീക്ഷാ പേപ്പറുകൾ ചോർന്നുവെന്ന രീതിയിൽ സോഷ്യൽ മീഡിയ വഴി നടക്കുന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണ്, പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കിടയിൽ അനാവശ്യമായ പരിഭ്രാന്തിയും ആശങ്കയും സൃഷ്ടിക്കാനാണ് ഇത്തരം ശ്രമങ്ങൾ നടക്കുന്നത് എന്നും ബോർഡ് വ്യക്തമാക്കി.

വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളെയും വ്യക്തികളെയും നിരീക്ഷിച്ചു വരികയാണ്. ഇവർക്കെതിരെ സൈബർ സെല്ലിന്റെ സഹായത്തോടെ നടപടി ഉറപ്പാക്കും എന്നും ബോർഡ് അറിയിച്ചു.

പരീക്ഷകൾ സുഗമമായും സുതാര്യമായും നടത്തുന്നതിന് ആവശ്യമായ എല്ലാ മുൻകരുതലുകളും സജ്ജീകരണങ്ങളും പൂർത്തിയായതായി സിബിഎസ്ഇ അറിയിച്ചു. വിദ്യാർഥികളും രക്ഷിതാക്കളും ഇത്തരം കിംവദന്തികളിൽ വിശ്വസിക്കരുതെന്നും ബോർഡിന്റെ ഔദ്യോഗിക അറിയിപ്പുകൾ മാത്രം ശ്രദ്ധിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

 

 

The Central Board of Secondary Education (CBSE) is set to commence the Class 10 and Class 12 board examinations tomorrow, February 17, 2026. Ahead of the exams, the Board has issued a stern warning regarding fake news circulating on social media platforms like YouTube, Telegram, and WhatsApp claiming that question papers have been leaked.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഫ്ഗാനിസ്ഥാന്‍ ഉള്‍പെടെ നാല് രാജ്യങ്ങള്‍ക്ക് സ്റ്റഡി വിസ നിര്‍ത്തലാക്കി യു.കെ

International
  •  2 days ago
No Image

പെരുന്നാൾ തലേന്നത്തെ പരീക്ഷകൾ മാറ്റി നിശ്ചയിക്കണം: എസ്.കെ.എസ്.എസ്.എഫ്

Kerala
  •  2 days ago
No Image

യുദ്ധത്തിൽ പങ്കാളിയല്ല, ഇറാനെ ആക്രമിക്കാൻ‍ തങ്ങളുടെ മണ്ണ് ഉപയോഗിക്കാൻ അനുവദിച്ചിട്ടുമില്ല; നിലപാട് വ്യക്തമാക്കി യുഎഇ

uae
  •  2 days ago
No Image

അതിർത്തിയിൽ കുടുങ്ങിയവർക്ക് കൈത്താങ്ങായി ഇത്തിഹാദ് റെയിൽ; 350-ലേറെ യാത്രക്കാരെ സുരക്ഷിതമായി അബുദബിയിലെത്തിച്ചു

uae
  •  2 days ago
No Image

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക, ജാഗ്രതാ മുന്നറിയിപ്പ് 

Kerala
  •  2 days ago
No Image

തുടർച്ചയായ നാലാം ദിവസവും ദുബൈ ഗ്ലോബൽ വില്ലേജ് അടച്ചിടും

uae
  •  2 days ago
No Image

യുദ്ധം പത്ത് ദിവസം കൂടി നീണ്ടാല്‍ 'പെടും', ആയുധ ശേഖരം തീരുന്നതായി ട്രംപിന് പെന്റഗണിന്റെ മുന്നറിയിപ്പ്- റിപ്പോര്‍ട്ട് 

International
  •  2 days ago
No Image

യുഎഇയിൽ കുടുങ്ങിയ യാത്രക്കാർക്ക് തുണയായി പ്രവാസികൾ; വീടുകളും ഹോട്ടൽ മുറികളും സൗജന്യമായി വിട്ടുനൽകി നിരവധിപേർ

uae
  •  2 days ago
No Image

'അച്ഛനെ വരെ ആക്ഷേപിച്ചു';പാര്‍ട്ടി മെമ്പര്‍ഷിപ്പ് പുതുക്കാന്‍ തയ്യാറാകാതെ ജി സുധാകരന്‍, രൂക്ഷ വിമര്‍ശനവുമായി കുറിപ്പ്

Kerala
  •  2 days ago
No Image

പശ്ചിമേഷ്യന്‍ സംഘര്‍ഷം: രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലേക്ക്; പെരുന്നാളിന് കൂടുതല്‍ പണം അയക്കാനാകുമെന്ന ചിന്തയില്‍ പ്രവാസികള്‍ | Indian Rupee Value

Economy
  •  2 days ago