HOME
DETAILS

തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് നിയമസഭാ ടിക്കറ്റ് നല്‍കരുത്; കെപിസിസി എക്‌സിക്യൂട്ടീവില്‍ ആവശ്യം

  
Web Desk
February 16, 2026 | 4:02 PM

candidates who have contested consecutively should be barred from niyamasabha election

തിരുവനന്തപുരം: തുടര്‍ച്ചയായി മത്സരിച്ചവരെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി അബ്ദുല്‍ മുത്തലിബ്. കെപിസിസി എക്‌സിക്യൂട്ടീവിലാണ് ആവശ്യമുയര്‍ന്നത്. 

ഇതിന് മറുപടിയായി വിജയ സാധ്യതയാണ് പ്രധാനമെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു. മത്സരിച്ച് തോല്‍ക്കുന്നവര്‍ ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനങ്ങളില്‍ അവകാശവാദം ഉന്നയിക്കേണ്ടെന്നും വിമത ശല്യം ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളാകാൻ തയ്യാറെടുക്കുന്നവർക്ക് കടുത്ത മുന്നറിയിപ്പുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെടുന്നവരെ പിന്നീട് മറ്റ് പദവികളിലേക്ക് പരിഗണിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് നടന്ന പ്രചാരണ സമിതി യോഗത്തിലാണ് പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കും അദ്ദേഹം കൃത്യമായ നിർദ്ദേശം നൽകിയത്.

പ്രധാന നിർദ്ദേശങ്ങൾ

ജനവിധി തേടി പരാജയപ്പെടുന്നവർക്ക് സംഘടനയിലോ മറ്റ് സർക്കാർ സംവിധാനങ്ങളിലോ പദവികൾ നൽകുന്ന പതിവ് ഇനി ഉണ്ടാകില്ല.

പാർട്ടിയറിയാതെ സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുന്നവർക്ക് സീറ്റ് നൽകില്ലെന്ന് മാത്രമല്ല, അവർക്കെതിരെ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കും.

കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ അർഹതയുണ്ടായിട്ടും മാറിനിന്നവർക്കും പാർട്ടിക്ക് വേണ്ടി വിട്ടുവീഴ്ച ചെയ്തവർക്കും ഇത്തവണ മുൻഗണന നൽകും.

സ്ഥാനാർഥി ആരായാലും അവരെ വിജയിപ്പിക്കുക എന്നത് ഓരോ പാർട്ടി പ്രവർത്തകന്റെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയിൽ അച്ചടക്കം ഉറപ്പാക്കാനും ഗ്രൂപ്പ് വ്യത്യാസമില്ലാതെ എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനുമാണ് ഹൈക്കമാൻഡ് ലക്ഷ്യമിടുന്നത്. സ്ഥാനാർഥി നിർണ്ണയത്തിൽ അനാവശ്യ സമ്മർദ്ദങ്ങൾ ഒഴിവാക്കാനുള്ള നീക്കമായാണ് രാഷ്ട്രീയ നിരീക്ഷകർ കെ.സി. വേണുഗോപാലിന്റെ ഈ പ്രസ്താവനയെ കാണുന്നത്.

 

kpcc general secretary abdul muthalib has said that candidates who have contested consecutively should be barred from the upcoming legislative assembly election. the matter was raised in the kpcc executive meeting.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രതിരോധതന്ത്രം മാറ്റി ഖത്തര്‍; ജനവാസമേഖല ഒഴിവാക്കാന്‍ പുതിയ നീക്കം; കടലിന് മുകളില്‍ വെച്ച് ഇറാന്റെ മിസൈലുകള്‍ വെടിവെച്ചിടും

qatar
  •  4 days ago
No Image

ദി റിയൽ കേരള സ്റ്റോറി! സഞ്ജുവിന്റെ കൊടുങ്കാറ്റിൽ പിറന്നത് പുതു ചരിത്രം

Cricket
  •  4 days ago
No Image

ഇറാനെ ആക്രമിക്കാന്‍ ട്രംപിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല; ആരോപണം തള്ളി സഊദി അറേബ്യ

Saudi-arabia
  •  4 days ago
No Image

മുള്ളന്‍പന്നിയെ തല്ലിക്കൊന്ന കേസ്: വെള്ളനാട് ശശി ഒളിവില്‍; വനംവകുപ്പ് അന്വേഷണം ഊര്‍ജിതമാക്കി

Kerala
  •  4 days ago
No Image

വിനോദസഞ്ചാരികളെ ഹോട്ടലുകളില്‍ നിന്ന് ഒഴിപ്പിക്കരുത്, പണമില്ലെങ്കില്‍ സര്‍ക്കാര്‍ തരും; നിര്‍ദ്ദേശവുമായി ദുബൈ ടൂറിസം വകുപ്പ്

uae
  •  4 days ago
No Image

കോഹ്‌ലിയുടെ ആരുംതൊടാത്ത റെക്കോർഡ് തകർത്തു; ചരിത്രമെഴുതി സഞ്ജു സാംസൺ

Cricket
  •  4 days ago
No Image

ലബനാനും ഇറങ്ങുന്നു; ഹൈഫയിലെ സൈനികത്താവളത്തില്‍ ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണം; ബൈറൂത്തില്‍ ബോംബിട്ട് ഇസ്‌റാഈല്‍| Israel, US Attack on Iran Live  

International
  •  4 days ago
No Image

പശ്ചിമേഷ്യൻ സംഘർഷം; നോർക്ക ഹെൽപ്‌ ഡെസ്കിൽ ലഭിച്ചത് 541 കോളുകൾ

Kerala
  •  4 days ago
No Image

പശ്ചിമേഷ്യന്‍ സംഘര്‍ഷം: കൊച്ചിയില്‍ നിന്ന് ഇന്ന് മൂന്ന് ഗള്‍ഫ് സര്‍വീസുകള്‍; മറ്റ് രാജ്യങ്ങളിലേക്ക് അനിശ്ചിതത്വം തുടരുന്നു

Kerala
  •  4 days ago
No Image

ബഹ്‌റൈനില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ വീണ് ഒരു മരണം, രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്; മരിച്ചത് ഏഷ്യക്കാരനെന്ന് റിപ്പോര്‍ട്ട് 

bahrain
  •  4 days ago