പൊറോട്ടയ്ക്ക് ചൂടില്ല; കോഴിക്കോട്ട് ഭക്ഷണശാല അടിച്ചുതകർത്തു, കടയുടമയ്ക്ക് പരുക്ക്
കോഴിക്കോട്: പൊറോട്ടയ്ക്ക് ചൂട് കുറഞ്ഞതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഭക്ഷണശാല അടിച്ചുതകർത്തു. കോഴിക്കോട് പുറമേരി, വെള്ളികുളങ്ങര സ്വദേശി സാദിഖിന്റെ ഉടമസ്ഥതയിലുള്ള ഫാസ്റ്റ് ഫുഡ് സെന്ററിന് നേരെയാണ് ആക്രമണമുണ്ടായത്. പരുക്കേറ്റ സാദിഖിനെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാത്രി ഏഴ് മണിയോടെയാണ് അനിഷ്ട സംഭവങ്ങൾ അരങ്ങേറിയത്. കടയിലെത്തിയ ആൾ പൊറോട്ട ആവശ്യപ്പെടുകയും, വിളമ്പിയ ഭക്ഷണത്തിന് ചൂട് കുറവാണെന്ന് ആരോപിച്ച് ഉടമയുമായി തർക്കത്തിൽ ഏർപ്പെടുകയുമായിരുന്നു.
തർക്കം രൂക്ഷമായതോടെ കടയുടമയെ തള്ളിമാറ്റുകയും കടയുടെ മുൻവശത്തെ ചില്ലുകൾ അടിച്ചുതകർക്കുകയുമായിരുന്നു. ആക്രമണത്തിൽ കടയ്ക്ക് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചു.
In a bizarre incident in Kozhikode, a fast-food shop was vandalized after a customer complained that the porotta served to him was not hot enough. The incident took place around 7:00 PM at an eatery in Purameri owned by a man named Sadiq.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."