കേരളത്തില്‍ നടക്കുന്നത് അഴിമതിയും കൊള്ളയും; ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്
തിരുവനന്തപുരം: കേരളത്തില്‍ അഴിമതിയും, കൊള്ളയുമാണ് നടക്കുന്നതെന്നും ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. ബിജെപിയും എല്‍ഡിഎഫും തമ്മില്‍ അന്തര്‍ധാരയുണ്ട്. എംപിമാര്‍ മത്സരിക്കുന്നതില്‍ പാര്‍ട്ടി തീരുമാനമെടുക്കുമെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു. കെപിസിസി ഭാരവാഹി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സച്ചിന്‍ പൈലറ്റ്.
നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ വേഗത്തില്‍ പ്രഖ്യാപിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് വിജയം ചൂണ്ടു പലകയാണ്. സെമി ഫൈനലില്‍ കോണ്‍ഗ്രസ് ജയിച്ചു. ഫൈനലിലും കോണ്‍ഗ്രസ് തന്നെ കപ്പടിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
അതേസമയം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളാകാൻ തയ്യാറെടുക്കുന്നവർക്ക് കടുത്ത മുന്നറിയിപ്പുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെടുന്നവരെ പിന്നീട് മറ്റ് പദവികളിലേക്ക് പരിഗണിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് നടന്ന പ്രചാരണ സമിതി യോഗത്തിലാണ് പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കും അദ്ദേഹം കൃത്യമായ നിർദ്ദേശം നൽകിയത്.
പ്രധാന നിർദ്ദേശങ്ങൾ
ജനവിധി തേടി പരാജയപ്പെടുന്നവർക്ക് സംഘടനയിലോ മറ്റ് സർക്കാർ സംവിധാനങ്ങളിലോ പദവികൾ നൽകുന്ന പതിവ് ഇനി ഉണ്ടാകില്ല.
പാർട്ടിയറിയാതെ സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുന്നവർക്ക് സീറ്റ് നൽകില്ലെന്ന് മാത്രമല്ല, അവർക്കെതിരെ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കും.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ അർഹതയുണ്ടായിട്ടും മാറിനിന്നവർക്കും പാർട്ടിക്ക് വേണ്ടി വിട്ടുവീഴ്ച ചെയ്തവർക്കും ഇത്തവണ മുൻഗണന നൽകും.
സ്ഥാനാർഥി ആരായാലും അവരെ വിജയിപ്പിക്കുക എന്നത് ഓരോ പാർട്ടി പ്രവർത്തകന്റെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയിൽ അച്ചടക്കം ഉറപ്പാക്കാനും ഗ്രൂപ്പ് വ്യത്യാസമില്ലാതെ എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനുമാണ് ഹൈക്കമാൻഡ് ലക്ഷ്യമിടുന്നത്. സ്ഥാനാർഥി നിർണ്ണയത്തിൽ അനാവശ്യ സമ്മർദ്ദങ്ങൾ ഒഴിവാക്കാനുള്ള നീക്കമായാണ് രാഷ്ട്രീയ നിരീക്ഷകർ കെ.സി. വേണുഗോപാലിന്റെ ഈ പ്രസ്താവനയെ കാണുന്നത്.
congress leader sachin pilot said that corruption and loot are taking place in kerala and that people are seeking change. he alleged that there is an understanding between the bharatiya janata party (bjp) and the left democratic front (ldf). he also stated that the party will take a decision regarding mps contesting in the elections.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."