ഫെമ ചട്ടം ലംഘിച്ചു; പ്രബീർ പുരകായസ്തയ്ക്കും ന്യൂസ്‌ക്ലിക്കിനും 184 കോടി പിഴ: വിദേശ നിക്ഷേപത്തിൽ വൻ ക്രമക്കേടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്
ന്യൂഡൽഹി: വിദേശ നാണയ വിനിമയ ചട്ടം (ഫെമ) ലംഘിച്ച കേസിൽ സ്വതന്ത്ര വാർത്താ പോർട്ടലായ ന്യൂസ്‌ക്ലിക്കിനും സ്ഥാപകൻ പ്രബീർ പുരകായസ്തയ്ക്കുമെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വൻതുക പിഴ ചുമത്തി. 184 കോടി രൂപയാണ് ആകെ പിഴയായി ഒടുക്കേണ്ടത്. ഇതിൽ 120 കോടി രൂപ ന്യൂസ്‌ക്ലിക്കിനും 64 കോടി രൂപ പുരകായസ്തയ്ക്കുമാണ് ചുമത്തിയിരിക്കുന്നത്.
രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ, വിദേശ സംഭാവന നിയന്ത്രണ ചട്ട ലംഘനം കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് പോർട്ടലിനെതിരെ ഇ.ഡി ഉന്നയിച്ചിരിക്കുന്നത്. 2018-19 സാമ്പത്തിക വർഷത്തിൽ ബിസിനസ് സ്വഭാവം തെറ്റായി രേഖപ്പെടുത്തി 9.59 കോടി രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം കൈപ്പറ്റിയതായി ഇ.ഡി കണ്ടെത്തി. 2018-19 മുതൽ 2023-24 വരെയുള്ള കാലയളവിൽ സേവന കയറ്റുമതിയുടെ പേരിൽ സ്വീകരിച്ച 82.63 കോടി രൂപയുടെ വിദേശ പണമിടപാടുകളിൽ ചട്ടങ്ങൾ ലംഘിച്ചതായും ഇ.ഡി അറിയിച്ചു.
വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട സോഫ്‌ടെക്‌സ് ഫോമുകൾ സമർപ്പിക്കുന്നതിൽ പോർട്ടൽ പരാജയപ്പെട്ടതായും അന്വേഷണ ഏജൻസി ചൂണ്ടിക്കാട്ടി. ഇ.ഡിക്ക് പുറമെ സി.ബി.ഐ, ഡൽഹി പൊലിസ്, ആദായ നികുതി വകുപ്പ് തുടങ്ങിയ ഏജൻസികളും ന്യൂസ്‌ക്ലിക്കിനെതിരെ അന്വേഷണം നടത്തിവരികയാണ്.
ഈ കേസുമായി ബന്ധപ്പെട്ട് 2023 ഒക്ടോബറിൽ ഡൽഹി പൊലിസ് അറസ്റ്റ് ചെയ്ത പ്രബീർ പുരകായസ്ത നിലവിൽ ജാമ്യത്തിലാണ്. ചൈനീസ് അനുകൂല പ്രചാരണത്തിനായി വിദേശത്ത് നിന്ന് പണം സ്വീകരിച്ചു എന്നതടക്കമുള്ള ആരോപണങ്ങൾ നേരത്തെ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
the enforcement directorate (ed) has imposed a total penalty of rs 184 crore on the news portal newsclick and its founder prabir purkayastha for violating the foreign exchange management act (fema). according to the ed, the portal received illegal foreign direct investment of rs 9.59 crore and an additional rs 82.63 crore through service exports by misrepresenting business activities. newsclick has been fined rs 120 crore, while purkayastha faces a penalty of rs 64 crore for major irregularities in foreign funding and non-compliance with softex forms.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."