മുഹമ്മദ് യൂനുസ് രാജിവെച്ചു; ബംഗ്ലാദേശ് പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ നാളെ സത്യപ്രതിജ്ഞ ചെയ്യും
ധാക്ക: ബംഗ്ലാദേശിൽ ശൈഖ് ഹസീന സർക്കാരിന്റെ പതനത്തിന് ശേഷം രൂപീകരിച്ച ഇടക്കാല സർക്കാരിന്റെ കാലാവധി അവസാനിച്ചു. പുതിയ സർക്കാർ രൂപീകരിക്കുന്നതിന് മുന്നോടിയായി ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് രാജിവെച്ചു. പുതിയ പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ നാളെ സത്യപ്രതിജ്ഞ ചെയ്യും.
രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ വിടവാങ്ങൽ പ്രസംഗത്തിൽ, ജനാധിപത്യം, സംസാര സ്വാതന്ത്ര്യം, മൗലികാവകാശങ്ങൾ എന്നിവയ്ക്കായി ആരംഭിച്ച പോരാട്ടം തുടരണമെന്ന് യൂനുസ് ജനങ്ങളോട് അഭ്യർത്ഥിച്ചു. "ഇന്ന് ഇടക്കാല സർക്കാർ സ്ഥാനമൊഴിയുകയാണ്," അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റിൽ ശൈഖ് ഹസീന സർക്കാർ വീണതിന് ശേഷമാണ് യൂനുസ് ബംഗ്ലാദേശിൽ മടങ്ങിയെത്തി ഇടക്കാല സർക്കാരിനെ നയിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച നടന്ന നിർണ്ണായക പൊതുതെരഞ്ഞെടുപ്പിൽ താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (BNP) വമ്പൻ വിജയം കൈവരിച്ചിരുന്നു. 297 സീറ്റുകളിൽ 209 സീറ്റുകൾ നേടിയാണ് ബിഎൻപി അധികാരത്തിലേക്ക് തിരിച്ചുവരുന്നത്. തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിക്ക് 68 സീറ്റുകൾ ലഭിച്ചു. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് ശൈഖ് ഹസീനയുടെ അവാമി ലീഗിന് വിലക്കേർപ്പെടുത്തിയിരുന്നു.
muhammad yunus has resigned, paving the way for tarique rahman to be sworn in as the next prime minister of bangladesh. the political transition marks a significant shift, drawing national and international attention to the country’s evolving leadership landscape.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."