HOME
DETAILS

സഹകരണ ക്രമക്കേട് 1582 കോടിയുടേത്; നിക്ഷേപം ലഭിക്കാതെ 12 ലക്ഷംപേർ; നോക്കുകുത്തിയായി 'ബഡ്‌സ്' നിയമവും  

  
ഗിരീഷ് കെ നായർ
February 17, 2026 | 2:27 AM

Cooperative irregularities worth Rs 1582 crore 12 lakh people without investment BUDS law as a hindrance

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രാഥമിക സഹകരണ സംഘങ്ങളിൽ നിക്ഷേപിച്ച തുക തിരികെ ലഭിക്കാതെ 12 ലക്ഷം നിക്ഷേപകർ. ചെറുതും വലുതുമായ തുക ആവശ്യ ഘട്ടങ്ങളിൽ പിൻവലിക്കാമെന്ന് കരുതി നിക്ഷേപിച്ചവരാണിവർ. നിക്ഷേപകരെല്ലാം  സാധാരണക്കാരാണ്. പശു വളർത്തിയും കൂലിവേല ചെയ്തും ഓട്ടോറിക്ഷ ഓടിച്ചുമൊക്കെ സമ്പാദിച്ച ചെറിയ തുകകൾ സ്വരുക്കൂട്ടി നിക്ഷേപിച്ചവരാണിവർ. റിട്ടയർ ചെയ്തവരും വിദേശത്ത് കഠിനാധ്വാനം ചെയ്തു സമ്പാദിച്ചവരും ശിഷ്ടകാല ജീവിതം സുരക്ഷിതമാക്കാമെന്ന് കരുതിയാണ്  സഹകരണ സംഘങ്ങളിൽ നിക്ഷേപിച്ചത്. 

കാലാകാലങ്ങളായുള്ള അഴിമതിയും കെടുകാര്യസ്ഥതയും നിയമവിരുദ്ധ പ്രവർത്തനങ്ങളും സഹകരണസംഘങ്ങളിലെ നിക്ഷേപം കൊള്ളയടിക്കപ്പെടാൻ കാരണമായി. നിക്ഷേപകർ ഭൂരിഭാഗവും മുതിർന്ന പൗരൻമാരാണ്. പലരും മാരക രോഗങ്ങൾക്ക് അടിപ്പെട്ടവരുമാണ്. ചികിത്സയ്ക്ക്  പണമില്ലാതെ കഷ്ടപ്പെടുന്നവരും കൂട്ടത്തിലുണ്ട്. മക്കളുടെയും കുടുംബാംഗങ്ങളുടെയും അത്യാവശ്യങ്ങൾക്ക് പണമില്ലാതെ വിഷമിക്കുന്നവരുമേറെ. വിഷമസന്ധി മറികടക്കാനാവാതെ ആത്മഹത്യ ചെയ്ത നിക്ഷേപകരുടെ കഥകളും കേരളം സങ്കടത്തോടെ കേട്ടിരുന്നു.

സഹകരണ ബാങ്കുകളിൽ പതിനായിരം കോടിയുടെ വെട്ടിപ്പ് നടന്നതായി ആരോപണങ്ങളുണ്ട്. നിയമസഭയെ സഹകരണ മന്ത്രി അറിയിച്ചത് 1582 കോടിയുടെ ക്രമക്കേട് മാത്രമാണെന്നാണ്.  സംസ്ഥാനത്ത് 164 സഹകരണ സംഘങ്ങൾ കാലാവധി കഴിഞ്ഞിട്ടും നിക്ഷേപം തിരികെ നൽകാൻ കഴിയാത്ത പ്രതിസന്ധിയിലാണെന്ന് 2022ലും മന്ത്രി സഭയിൽ അറിയിച്ചിരുന്നു. 
കൂടുതൽ സംഘങ്ങൾക്കെതിരേ ഇപ്പോൾ ഈ പരാതി ഉയരുന്നുണ്ട്. നിക്ഷേപകരുടെ പണം തിരികെ നൽകാൻ സംഘങ്ങൾക്ക് നിയമപരമായ ബാധ്യതയുണ്ടെന്നും സാമ്പത്തിക പ്രതിസന്ധി കാരണമായി പറയാനാകില്ലെന്നും ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ അടുത്തിടെ ഉത്തരവിട്ടിരുന്നു. 

കരുവന്നൂർ മുതൽ കാട്ടൂർ വരെ 

കൂടുതൽ സാമ്പത്തിക ക്രമക്കേട് നടന്നത് കരുവന്നൂർ സർവിസ് സഹകരണ ബാങ്കിലായിരുന്നു. 125.83 കോടി. കരുവന്നൂർ  ബാങ്കിൽ മാത്രം 30,078 നിക്ഷേപകർക്ക് തുക ലഭിക്കാനുണ്ട്. ഡയരക്ടർ ബോർഡ് അംഗങ്ങളും സെക്രട്ടറിമാരും രാഷ്ട്രീയക്കാരും ചേർന്ന് വ്യാജ അക്കൗണ്ടുകൾ നിർമിച്ചതായി അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. വ്യാജ അക്കൗണ്ടുകൾ വഴി 300 കോടിയിലധികം രൂപയുടെ വായ്പകൾ അനുവദിച്ചതായി ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. അങ്കമാലി അർബൻ ബാങ്ക് ആധാരങ്ങൾ പണയപ്പെടുത്തി 422 വ്യാജ വായ്പ നൽകിയതായി ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു.   നേമം സഹകരണ ബാങ്കിൽ 100 കോടിയുടെയും കാട്ടൂർ സഹകരണ ബാങ്കിൽ 8.85 കോടിയുടെയും ക്രമക്കേട് കണ്ടെത്തിയിരുന്നു.

'നിധി'യുണ്ട്, പണമില്ല

സഹകരണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ സഹകരണ സംരക്ഷണ നിധി  രൂപീകരിച്ചിട്ടുണ്ട്. സഹകരണ സംഘങ്ങളുടെ കരുതൽ ശേഖരത്തിൽ നിന്നുള്ള വിഹിതവും സർക്കാർ വിഹിതവും ചേർത്താണിത്. 1,200 കോടി കരുതൽ ശേഖരത്തിൽ വേണമെന്നിരിക്കേ സമാഹരിച്ചിട്ടുള്ളത് കേവലം 376 കോടി മാത്രമാണ്. നിക്ഷേപ ഗ്യാരന്റി തുക 5 ലക്ഷത്തിൽ നിന്ന് 10 ലക്ഷമായി വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ഈ തുക നിക്ഷേപകർക്ക് നേരിട്ട് വിതരണം ചെയ്യാതെ പ്രതിസന്ധിയിലായ സംഘങ്ങളെ പുനരുദ്ധരിക്കാനാണ് ലക്ഷ്യമിടുന്നത്. 

'നിയമ'ക്കുരുക്കിൽ ബഡ്സ് ആക്ട്

നിക്ഷേപ ക്രമക്കേടുകളിൽ നിയമനടപടിക്കായി ബഡ്‌സ് നിയമം (ബാനിങ് ഓഫ് അൺറെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്‌കീംസ് ആക്ട്) ഉണ്ടെങ്കിലും നിയമാനുസൃതമല്ലാത്ത നിക്ഷേപ പദ്ധതികൾക്കെതിരേയാണ് ഇത് പ്രയോഗിക്കുന്നത്. 
സഹകരണ സംഘങ്ങൾ കേരള സഹകരണ നിയമപ്രകാരം 'നിയമപരമായ' നിക്ഷേപങ്ങൾ സ്വീകരിക്കുന്നവ ആയതിനാൽ, അവയിലെ ക്രമക്കേടുകൾക്ക് ഈ നിയമം ബാധകമാക്കാൻ സാങ്കേതിക തടസമുണ്ട്. 
എങ്കിലും, ക്രമക്കേട് നടന്ന ബി.എസ്.എൻ.എൽ എൻജിനീയേഴ്‌സ് സൊസൈറ്റി പോലുള്ള സംഘങ്ങളിൽ ഈ നിയമത്തിലെ സെക്ഷൻ 4 പ്രകാരം നടപടിയെടുക്കണമെന്ന് നിക്ഷേപകർ ആവശ്യപ്പെടുന്നുണ്ട്. പോപുലർ ഫിനാൻസ് പോലുള്ള കേസുകളിൽ നിലവിൽ ഈ നിയമപ്രകാരം നടപടികൾ നടക്കുന്നുമുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദേശത്തുള്ള കാമുകനെ കബളിപ്പിക്കാൻ തട്ടിക്കൊണ്ടുപോകൽ നാടകം; സിസിടിവിയിൽ 'കള്ളി' വെളിച്ചത്തായി, യുവതിക്കെതിരെ കേസ്

crime
  •  3 days ago
No Image

മന്ത്രി ഗണേഷ് കുമാറിന് കനത്ത തിരിച്ചടി; പത്തനാപുരം എൻഎസ്എസ് യൂണിയൻ പിരിച്ചുവിട്ടു, ഭരണസമിതിയിൽ കൂട്ടരാജി

Kerala
  •  3 days ago
No Image

അമ്മയിയമ്മയുടെ പീഡനം സഹിക്കാനായില്ല; അഞ്ച് മാസം ഗർഭിണിയായ 19-കാരി സ്വയം തീ കൊളുത്തി, മകളുടെ മരണത്തിൽ നീതി തേടി കുടുംബം

crime
  •  3 days ago
No Image

ഐപിഎല്ലിൽ അരങ്ങേറാൻ മുസറബാനി; മുസ്തഫിസൂറിന് പകരക്കാരനായി കെകെആറിലേക്ക്; പിഎസ്എൽ ഉപേക്ഷിച്ചു

Cricket
  •  3 days ago
No Image

ബഹ്റൈനില്‍ വിസിറ്റ് വിസക്കാര്‍ക്ക് ഓവര്‍ സ്റ്റേ പിഴ ഒഴിവാക്കി

latest
  •  3 days ago
No Image

സോഹാറിലെ ഡ്രോൺ ആക്രമണം; മരിച്ച രണ്ട് പേരും ഇന്ത്യൻ പൗരന്മാർ; സ്ഥിരീകരിച്ച് വിദേശകാര്യമന്ത്രാലയം

oman
  •  3 days ago
No Image

തിരുവനന്തപുരത്ത് ബിജെപി കൗൺസിലർ ശുചീകരണ തൊഴിലാളിയെ ജാതീയമായി അധിക്ഷേപിച്ചെന്ന് പരാതി; ശുചീകരണ തൊഴിലാളി വീട്ടിൽ കയറി ഹെൽമറ്റ് കൊണ്ട് മർദിച്ചെന്ന് കൗൺസിലർ

crime
  •  3 days ago
No Image

അച്ഛനോട് വാശിപിടിച്ച് വാങ്ങിയ മിഠായി ജീവനെടുത്തു; മേൻപുരിയിൽ മൂന്നരവയസുകാരന് ദാരുണാന്ത്യം

National
  •  3 days ago
No Image

നഴ്സുമാരുടെ സമരം: ഹൈക്കോടതിയുടെ നിർണ്ണായക ഇടപെടൽ; ചൊവ്വാഴ്ച മധ്യസ്ഥ ചർച്ച

Kerala
  •  3 days ago
No Image

മുൻ മെഡിക്കൽ കോളേജ് സൂപ്രണ്ടിനെതിരെ പീഡന പരാതി; ഹണിട്രാപ്പെന്ന് ഡോക്ടറുടെ കുടുംബം

Kerala
  •  3 days ago