ഇറാന്‍ തീരത്തിനടുത്ത് അമേരിക്കന്‍ പടക്കപ്പലുകള്‍?
വാഷിങ്ടണ്‍/തെഹ്‌റാന്‍: അമേരിക്കന്‍ പടക്കപ്പലുകള്‍ ഇറാന്‍ തീരത്തിനടുത്തെത്തിയെന്ന് റിപ്പോര്‍ട്ട്.
ഇറാന് സമീപം യു.എസ് വിമാനവാഹിനിക്കപ്പലായ യു.എസ്.എസ് എബ്രഹാം ലിങ്കണ്‍ സ്ഥിതിചെയ്യുന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടാം ഘട്ട ചര്‍ച്ചകള്‍ക്കായി യുഎസ്, ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച സ്വിറ്റ്‌സര്‍ലന്‍ഡില്‍ കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ഇത്. യു.എസ്.എസ് എബ്രഹാം ലിങ്കണ്‍ ഇറാന്‍ തീരത്തു നിന്നും 700കിലോമീറ്റര്‍ അകലെ, ഓമന്‍ തീരമേഖലയില്‍ നങ്കൂരമിട്ടതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ ബി.ബി.സി പങ്കുവെച്ചു.
അമേരിക്കയുടെ വിമാനവാഹിനി കപ്പലായ മൂന്ന് മിസൈല്‍ വേധ കപ്പലുകളുടെ അകമ്പടിയോടെയാണ് എബ്രഹാം ലിങ്കണ്‍ ഇറാന്‍ തീരത്തു നിന്നും അകലെയല്ലാതെ എത്തിച്ചേര്‍ന്നിരിക്കുന്നത്. എഫ്.35 ഉള്‍പ്പെടെ 90 യുദ്ധം വിമാനങ്ങള്‍ കപ്പലിലുണ്ട്. കൂടാതെ സൈന്യവും ജീവനക്കാരും ഉള്‍പ്പെടെ 5683 പേരും പടക്കപ്പലിലുള്ളതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ജനുവരി അവസാനത്തിലാണ് പശ്ചിമേഷ്യ ലക്ഷ്യമിട്ട് പടക്കപ്പല്‍ നീങ്ങിത്തുടങ്ങിയത്. ആദ്യമായാണ് ഇത് ഉപഗ്രഹ ദൃശ്യങ്ങളില്‍ തെളിയുന്നത്.
അഞ്ചു ദിവസം മുമ്പ് ഏറ്റവും വലിയ വിമാനവാഹിനി കപ്പലായ യു.എസ്.എഫ് ജെറാള്‍ഡ് ആര്‍ ഫോഡും ഇറാന്‍ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങിയിരുന്നു. മേഖലയില്‍ അമേരിക്കയുടെ ഗൈഡഡ് മിസൈല്‍ ഡിസ്‌ട്രോയറുകള്‍, യുദ്ധ വിമാനങ്ങള്‍, എന്നിവയുടെ സാന്നിധ്യം ബി.ബി. സി വെരിഫൈ സ്ഥിരീകരിച്ചിട്ടുണ്ട്.
USS Abraham Lincoln positioned near iranian waters as diplomatic talks between us and iran approach. satellite images show increased us naval presence, including USS Gerald R. Ford, amid rising regional tensions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."