HOME
DETAILS

നാമനിർദേശ പത്രികാസമര്‍പ്പണം ഇന്നവസാനിക്കും; കേരളത്തിൽ ഇതുവരെ 143 സ്ഥാനാർഥികൾ

  
April 04 2024 | 02:04 AM

loksabha election second phase nomination deadline today

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മത്സരിക്കാനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ഇന്ന് രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് മണി വരെ പത്രികകള്‍ സമര്‍പ്പിക്കാം. സൂക്ഷ്മ പരിശോധന നാളെ നടക്കും. ഇന്നലെ വരെ സംസ്ഥാനത്ത് 143 സ്ഥാനാർഥികളാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്.

വിവിധ ലോക്‌സഭാ മണ്ഡലങ്ങളിലായി ഇന്നലെ 87 സ്ഥാനാര്‍ഥികള്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ആകെ 152 പത്രികകള്‍ ഇന്നലെ മാത്രം ലഭിച്ചു. നാമനിര്‍ദ്ദേശ പത്രികകളുടെ മണ്ഡലം തിരിച്ചുള്ള കണക്കുകൾ ഇങ്ങനെയാണ്: തിരുവനന്തപുരം 5, ആറ്റിങ്ങല്‍ 7, കൊല്ലം 5, പത്തനംതിട്ട 6, മാവേലിക്കര 3, ആലപ്പുഴ 7, കോട്ടയം 11, ഇടുക്കി 10, എറണാകുളം 7, ചാലക്കുടി 6, തൃശൂര്‍ 13, ആലത്തൂര്‍ 4, പാലക്കാട് 4, പൊന്നാനി 7, മലപ്പുറം 9, കോഴിക്കോട് 9, വയനാട് 7, വടകര 5, കണ്ണൂര്‍ 17, കാസര്‍കോട് 10.

ഇതുവരെ ആകെ 143 സ്ഥാനാര്‍ഥികളാണ് പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. ഏറ്റവുമധികം സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചത് കൊല്ലത്തും തൃശൂരുമാണ്. 11 വീതം സ്ഥാനാർഥികൾ രണ്ട് മണ്ഡലങ്ങളിലും പത്രിക നൽകി. കാസര്‍കോടും കണ്ണൂരും 10 സ്ഥാനാര്‍ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. ഏറ്റവും കുറച്ച് സ്ഥാനാര്‍ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത് പത്തനംതിട്ടയിലാണ്. ആകെ മൂന്ന് പത്രികയാണ് ഇവിടെ ലഭിച്ചത്.

മാർച്ച് 28നാണ് പത്രിക സമർപ്പിക്കാനുള്ള സമയം ആരംഭിച്ചത്. മുന്നണി സ്ഥാനാർത്ഥികളിൽ പ്രമുഖരായ പലരും ഇതിനോടകം പത്രിക സമർപ്പിച്ചു കഴിഞ്ഞു. ശേഷിക്കുന്നവർ ഇന്ന് തന്നെ നാമനിർദേശ പത്രിക സമർപ്പിക്കും. ഇന്നലെ പത്രിക നൽകിയവരിൽ ഏറ്റവും പ്രമുഖനായ സ്ഥാനാർഥി വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിയാണ്. ഇന്നലെ പ്രിയങ്ക ഗാന്ധിക്കൊപ്പം വയനാട്ടിലെത്തിയ രാഹുൽ നാമനിർ​ദേശ പത്രിക സമർപ്പിച്ചു. സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം ആദ്യമായി വയനാട്ടിലെത്തുന്ന രാഹുലിന് വമ്പൻ വരവേല്‍പ്പാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ നല്‍കിയത്. നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത റോഡ് ഷോക്ക് ശേഷമായിരുന്നു പത്രിക സമർപ്പിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസ്കത്ത്: ടൂറിസ്റ്റ് വീസയിൽ ഒമാനിലെ ബുറൈമിയിൽ എത്തി ദുരിതത്തിലായ കോട്ടയം സ്വദേശികളായ രണ്ട് യുവതികളെ കോട്ടയം ജില്ലാ കെഎംസിസി യുടെ നേതൃത്വത്തിൽ നാട്ടിൽ എത്തിച്ചു

oman
  •  17 days ago
No Image

വീട്ടിനുള്ളിൽ രാജവെമ്പാല, വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടി

Kerala
  •  17 days ago
No Image

അച്ഛനും മകനും ചേര്‍ന്ന് മോഷണം; മകന്‍ പൊലിസ് പിടിയില്‍, മോഷ്ടിച്ചത് മൂന്ന് ലക്ഷം രൂപയുടെ ഏലക്ക

Kerala
  •  17 days ago
No Image

അറബ് മണ്ണിൽ ചരിത്രമെഴുതി ദുബൈ റൺ

uae
  •  17 days ago
No Image

ഒടുവിൽ വിജയ വഴിയിൽ ബ്ലാസ്റ്റേഴ്‌സ്; ചെന്നൈയിനെ വീഴ്ത്തിയത് എതിരില്ലാത്ത 3 ഗോളുകള്‍ക്ക്

Football
  •  17 days ago
No Image

ഈദുൽ ഇത്തിഹാദ്; ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ ദുബൈയിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും, നഴ്സറികൾക്കും, സർവകലാശാലകൾക്കും അവധി

uae
  •  17 days ago
No Image

ഹരിപ്പാടിൽ രണ്ട് വള്ളങ്ങളിൽ നിന്ന് 100 വീതം പിച്ചള വളയങ്ങൾ മോഷണം പോയി; അഞ്ച് ലക്ഷം രൂപയുടെ നഷ്ടം

Kerala
  •  17 days ago
No Image

വ്യാജ ഓഫറുകൾ നൽകി കച്ചവടം; സ്ഥാപനങ്ങളിൽ പരിശോധനയുമായി ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയം

qatar
  •  17 days ago
No Image

ഉത്തർപ്രദേശ്; നിർമാണം പൂർത്തിയാകാത്ത പാലത്തിൽ നിന്ന് കാർ നദിയിലേക്ക് വീണ് 3 യുവാക്കൾക്ക് ദാരുണാന്ത്യം

National
  •  17 days ago
No Image

ഭോപ്പാല്‍ വാതക ദുരന്തം; അതിജീവിതരുടെ അടുത്ത തലമുറയിലേക്കും പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാമെന്ന് മുൻ ഫോറന്‍സിക് വിദഗ്ദ്ധന്‍

National
  •  17 days ago