കളിക്കളത്തിൽ അദ്ദേഹം ഒരിക്കലും തോൽക്കാൻ ആഗ്രഹിച്ചിരുന്നില്ല: ഡിബാല
ഇറ്റാലിയൻ വമ്പൻമാരായ യുവന്റസിൽ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം കളിച്ചതിനെക്കുറിച്ചുള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ് അർജന്റൈൻ സൂപ്പർ താരം പൗലോ ഡിബാല. റൊണാൾഡോയുടെ നേതൃത്വപാടവത്തെക്കുറിച്ചാണ് ഡിബാല സംസാരിച്ചത്. കളിക്കളത്തിൽ ഗോളുകൾ നേടാൻ മാത്രമാണ് റൊണാൾഡോ ലക്ഷ്യം വെക്കുകയെന്നും ഒരു കാര്യത്തിലും തോൽക്കാൻ ആഗ്രഹിക്കാത്ത താരമാണ് റൊണാൾഡോയെന്നും ഡിബാല വ്യക്തമാക്കി. മാർക്കറ്റ് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഡിബാല.
"റൊണാൾഡോയെ പോലെയുള്ള താരങ്ങൾക്ക് കളിക്കളത്തിലും പുറത്തും ഒരുപോലെ സാന്നിധ്യം ഉണ്ട്. അദ്ദേഹം എപ്പോഴും പന്ത് പിടിച്ചെടുത്തുകൊണ്ട് ഗോളിലേക്ക് ലക്ഷ്യം വെക്കും. മറ്റൊന്നും അദ്ദേഹത്തിന് പ്രശ്നമായിരുന്നില്ല. കളിക്കളത്തിൽ 100 തവണ പന്ത് നഷ്ടപ്പെട്ടാലും അദ്ദേഹം വീണ്ടും ശ്രമിച്ചുകൊണ്ടിരിക്കും. ഒരു കാര്യത്തിലും തോൽക്കാൻ അദ്ദേഹം ഇഷ്ടപ്പെടുന്നില്ല" ഡിബാല പറഞ്ഞു.
യുവന്റസിൽ റൊണാൾഡോയും ഡിബാലയും 93 മത്സരങ്ങളിലാണ് ഒരുമിച്ചു കളത്തിൽ ഇറങ്ങിയിട്ടുള്ളത്. ഇരുവരും ചേർന്ന് 15 ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്. അതേസമയം ഇറ്റാലിയൻ വമ്പന്മാർക്കൊപ്പം ഐതിഹാസികമായ ഒരു കരിയർ ആണ് റൊണാൾഡോ സ്വന്തമാക്കിയത്. 2018ലായിരുന്നു റൊണാൾഡോ റയൽ മാഡ്രിനൊപ്പമുള്ള നീണ്ട കരിയർ അവസാനിപ്പിച്ചുകൊണ്ട് യുവന്റസിലേക്ക് കൂടുമാറിയത്. 100 മില്യൻ യൂറോക്കായിരുന്നു റൊണാൾഡോ യുവന്റസിലെത്തിയത്. യുവന്റസിന് വേണ്ടി 134 മത്സരങ്ങളിൽ നിന്നും 101 ഗോളുകളും 28 അസിസ്റ്റുകളും ആണ് പോർച്ചുഗീസ് ഇതിഹാസം സ്വന്തമാക്കിയത്.
Argentine superstar Paulo Dybala has shared his experience of playing alongside legendary player Cristiano Ronaldo at Italian giants Juventus. Dybala spoke about Ronaldo's leadership skills. Dybala clarified that Ronaldo only aims to score goals on the field and that Ronaldo is a player who does not want to lose in anything.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."