19ാം വയസ്സിൽ ലോകത്തിൽ ഒന്നാമൻ; കിവികളുടെ കിളിപറത്തി ചരിത്രമെഴുതി യുവരാജ്
ചെന്നൈ:2026 ടി-20 ലോകകപ്പിലെ രണ്ടാം സെഞ്ച്വറി നേടി കാനഡ താരം യുവരാജ് സമ്ര. ന്യൂസിലാൻഡിനെതിരെയുള്ള മത്സരത്തിലാണ് താരത്തിന്റെ മിന്നും സെഞ്ച്വറി പിറന്നത്. ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തിൽ ന്യൂസിലാൻഡിനെതിരെ 65 പന്തിൽ 110 റൺസ് നേടിയാണ് യുവരാജ് തിളങ്ങിയത്. 11 ഫോറുകളും ആറ് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്.
ടി-20 ലോകകപ്പിന്റെ ചരിത്രത്തിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും ഇതോടെ യുവരാജ് മാറി. 19 വയസും 141 ദിവസവും പ്രായമുള്ളപ്പോഴാണ് ഈ ചരിത്ര നേട്ടം യുവരാജ് സ്വന്തമാക്കിയിട്ടുള്ളത്. 2014 ടി-20 ലോകകപ്പിൽ പാകിസ്ഥാന് വേണ്ടി സെഞ്ച്വറി നേടിയ അഹമ്മദ് ഷെഹ്സാദിന്റെ റെക്കോർഡ് തകർത്താണ് യുവരാജിന്റെ കുതിപ്പ്. 2014ൽ ബംഗ്ലാദേശിനെതിരെ സെഞ്ച്വറി നേടുമ്പോൾ 22 വയസ്സും 127 ദിവസവും ആണ് ഷെഹ്സാദിന് പ്രായം ഉണ്ടായിരുന്നത്.
ഈ റെക്കോർഡിൽ മൂന്നാം സ്ഥാനത്തുള്ളത് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്നയാണ്. സൗത്ത് ആഫ്രിക്കെതിരെ 2010 ലോകകപ്പിൽ 23 വയസ്സും 156 ദിവസവും പ്രായമുള്ളപ്പോൾ ആയിരുന്നു റെയ്ന സെഞ്ച്വറി നേടിയിരുന്നത്. ടി-20 അസോസിയേറ്റഡ് രാജ്യങ്ങളിൽ നിന്നും സെഞ്ച്വറി നേടുന്ന ആദ്യ താരം കൂടിയാണ് യുവരാജ്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കാനഡ യുവരാജിന്റെ സെഞ്ച്വറി കരുത്തിൽ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 173 റൺസ് ആണ് നേടിയത്. യുവരാജിന് പുറമേ ക്യാപ്റ്റൻ ദിൽപ്രീത് ബജ് വ 39 പന്തിൽ 36 റൺസും നേടി മികച്ച പിന്തുണ നൽകി.
Yuvraj samra scored his second century in the 2026 T20 World Cup. The star's brilliant century was scored in the match against New Zealand. Yuvraj shone by scoring 110 runs in 65 balls against New Zealand at the Chidambaram Stadium in Chennai. The star's fiery innings consisted of 11 fours and six sixes. With this, Yuvraj became the youngest player to score a century in the history of the T20 World Cup. Yuvraj achieved this historic feat at the age of 19 years and 141 days.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."