സഹപാഠിയായ 24-കാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി: ദൃശ്യങ്ങൾ കോളേജ് ഗ്രൂപ്പിലിട്ടു, മൃതദേഹത്തിനോടും നടുക്കുന്ന ക്രൂരത; പ്രതി പിടിയിൽ
ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ 24 വയസ്സുകാരിയായ എം.ബി.എ വിദ്യാർത്ഥിനിയെ സഹപാഠി ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പുറത്തുവരുന്നത് മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്ന വിവരങ്ങൾ. പിയൂഷ് ധംനോദിയ എന്ന യുവാവാണ് തന്റെ സഹപാഠിയെ ദാരുണമായി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മൃതദേഹത്തോട് ഇയാൾ കാട്ടിയ ക്രൂരതകളും അന്വേഷണസംഘത്തെ ഞെട്ടിച്ചിരിക്കുകയാണ്.
കാണാതായത് ഫെബ്രുവരി 10-ന്
ഫെബ്രുവരി 10-നാണ് യുവതിയെ വീട്ടിൽ നിന്നും കാണാതാകുന്നത്. ജനന സർട്ടിഫിക്കറ്റിലെ തിരുത്തലുകൾക്കായി അപേക്ഷ നൽകാൻ പോയ യുവതി, പിന്നീട് സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത ശേഷം മടങ്ങാമെന്ന് വീട്ടുകാരെ അറിയിച്ചിരുന്നു. എന്നാൽ രാത്രിയായിട്ടും മകൾ തിരിച്ചെത്താത്തതിനെ തുടർന്ന് പിതാവ് പരാതി നൽകി.
നാല് ദിവസത്തിന് ശേഷം പിയൂഷ് താമസിക്കുന്ന വാടക ഫ്ലാറ്റിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി അയൽവാസികൾ പരാതിപ്പെട്ടതോടെയാണ് പൊലിസ് സ്ഥലത്തെത്തിയത്. അവിടെ അഴുകിയ നിലയിലായിരുന്നു മൃതദേഹം. മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത വിധം മാറിയിരുന്നെങ്കിലും, മകൾ ധരിച്ചിരുന്ന സോക്സ് കണ്ടാണ് പിതാവ് അത് തന്റെ മകളാണെന്ന് തിരിച്ചറിഞ്ഞത്.
കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങൾ
സെപ്റ്റംബർ മുതൽ ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് പിയൂഷ് അവകാശപ്പെടുന്നത്. എന്നാൽ അടുത്തിടെ യുവതിയുടെ ഫോണിൽ ഒരു ഡേറ്റിംഗ് ആപ്പ് കണ്ടതാണ് ഇയാളെ പ്രകോപിപ്പിച്ചത്. യുവതിക്ക് മറ്റൊരു ബന്ധമുണ്ടെന്ന സംശയവും വിവാഹത്തെച്ചൊല്ലിയുള്ള തർക്കവുമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ക്രൂരമായ പീഡനവും കൊലപാതകവും
കൊലപാതകം നടന്ന ദിവസം ഫ്ലാറ്റിൽ വച്ച് പിയൂഷ് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങൾ തന്റെ മുഖം മറച്ച് ഇയാൾ പകർത്തി. തുടർന്ന് യുവതിയുടെ കൈകാലുകൾ കെട്ടിയിടുകയും കണ്ണുകൾ മൂടിക്കെട്ടുകയും ചെയ്തു. യുവതി പ്രതിരോധിക്കാൻ ശ്രമിച്ചപ്പോൾ വായിൽ തുണി തിരുകിയ ശേഷം നെഞ്ചിൽ കയറി ഇരുന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കാൻ കത്തി കൊണ്ട് നെഞ്ചിൽ കുത്തുകയും ചെയ്തു.
കൊലപാതകത്തിന് ശേഷമുള്ള പൈശാചികത:
കൊലയ്ക്ക് ശേഷം പുറത്തുപോയി മദ്യം വാങ്ങി വന്ന ഇയാൾ മൃതദേഹത്തിന് സമീപമിരുന്ന് മദ്യപിച്ചു.മൃതദേഹത്തെ വീണ്ടും ലൈംഗികമായി ഉപയോഗിച്ചു (Necrophilia).യുവതിയുടെ ഫോണിൽ നിന്ന് പകർത്തിയ അശ്ലീല ദൃശ്യങ്ങൾ കോളേജ് വാട്സ്ആപ്പ് ഗ്രൂപ്പുകളിലും യുവതിയുടെ സ്റ്റാറ്റസ് ആയും ഇയാൾ പ്രചരിപ്പിച്ചു.
പിടിക്കപ്പെട്ടത് മുംബൈയിൽ നിന്ന്
സംഭവത്തിന് ശേഷം മുംബൈയിലേക്ക് രക്ഷപ്പെട്ട പിയൂഷിനെ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പൊലിസ് പിടികൂടിയത്. മുംബൈയിലെ വിവിധ ഹോട്ടലുകളിൽ മാറി മാറി താമസിച്ച ഇയാൾ, കൊലപാതകത്തിൽ കുറ്റബോധം തോന്നി യുവതിയുടെ ആത്മാവുമായി സംസാരിക്കാൻ ദുർമന്ത്രവാദത്തിൽ ഏർപ്പെട്ടിരുന്നതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."