അസം കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി മുതിര്‍ന്ന നേതാവിന്റെ രാജി; രാജിവെച്ചത് പാര്‍ട്ടിയുടെ ന്യൂനപക്ഷ മുഖം, പ്രാദേശിക പാര്‍ട്ടിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്
ഗുവാഹതി: മൂന്നു തവണ എം.എല്‍.എയായിരുന്ന അസ്സമിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. നിയമ സഭാ തെരഞ്ഞെടുപ്പിലേക്ക് ഒരുക്കങ്ങള്‍ സജീവമാകുന്നതിനിടെയാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് രാജി പ്രഖ്യാപിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം രാജി പ്രഖ്യാപിച്ചിറങ്ങിയ മുന്‍ പി.സി.സി പ്രസിഡന്റ് ബൂപന്‍ ബോറയെ ഹൈക്കമാന്‍ഡ് ഇടപെട്ട് പിന്തിരിപ്പിച്ച് കലഹങ്ങള്‍ക്ക് താല്‍കാലിക ബ്രേക്കിട്ടുവെന്ന് ആശ്വസിക്കുന്നതിനിടെയാണ് രാജി പ്രഖ്യാപനം. പ്രദേശിക പാര്‍ട്ടിയായ റയ്‌ജോര്‍ ദളിലേക്കാണ് പാര്‍ട്ടിയുടെ ന്യൂനപക്ഷ മുഖം കൂടിയായറഷീദ് മണ്ഡലിന്റെ കൂടുമാറ്റം.
അഞ്ച് വര്‍ഷം മുമ്പ് രൂപീകരിക്കപ്പെട്ട പാര്‍ട്ടിയാണ് റയ്‌ജോര്‍ ദള്‍. 2020ല്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളിലൂടെ ശ്രദ്ധേയനായ യുവനേതാവ് അഖില്‍ ഗൊഗോയുടെ നേതൃത്വത്തിലാണ് പാര്‍ട്ടി രൂപീകരിക്കപ്പെട്ടത്.
അസ്സം നിയമസഭയില്‍ രണ്ട് അംഗങ്ങളുണ്ട് പാര്‍ട്ടിക്ക്.
പാര്‍ട്ടിയുടെ ചരിത്രത്തിലെ നിര്‍ണായക ദിനം-റഷീദ് മണ്ഡലിനെ സ്വാഗതം ചെയ്തുകൊണ്ട് അഖില്‍ ഗൊഗോ പ്രതികരിച്ചു.അതേസമയം, കോണ്‍ഗ്രസുമായി അഭിപ്രായ ഭിന്നതകളില്ലെന്നും, കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം ലഭിക്കുന്നതിനാലാണ് റയ്‌ജോര്‍ ദളില്‍ ചേരുന്നതെന്നുമാണ് റഷീദ് മണ്ഡല്‍ വ്യക്തമാക്കിയത്.
വരും ദിവസങ്ങളില്‍ മറ്റൊരു കോണ്‍ഗ്രസ് നേതാവ് കൂടി പാര്‍ട്ടിയില്‍ ചേരുമെന്നും നേതാക്കള്‍ പറയുന്നുണ്ട്. ബഗ്ബറില്‍ നിന്നും മൂന്നു തവണ എം.എല്‍.എയായ ഷര്‍മന്‍ അലി അഹമ്മദാണ് ആണ് ഇതെന്നാണ് റിപ്പോര്‍ട്ട്. ഇടത് ആഭിമുഖ്യമുള്ള പാര്‍ട്ടിയെന്നാണ് റയ്‌ജോര്‍ ദളിനെ പറയപ്പെടുന്നത്.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി മുന്‍ പി.സി.സി അധ്യക്ഷന്‍ ഭൂപന്‍ ബോറ രാജിവെച്ചിരുന്നു. പിന്നീട് പാര്‍ട്ടി ഹൈക്കമാന്‍ഡ് ഇടപെടുകയും, രാഹുല്‍ ഗാന്ധി നേരിട്ട് സംസാരിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ബോറ രാജി തീരുമാനം പിന്‍വലിച്ചത്.
assam congress faces political setback after senior minority leader resigns and reportedly joins a regional party, raising concerns over party strength ahead of key elections.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."