കോടതിയലക്ഷ്യക്കേസ്: കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ നേരിട്ട് ഹാജാരാകണമെന്ന് ഹൈക്കോടതി
കൊച്ചി: കോടതിയലക്ഷ്യക്കേസില്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി. മുന്‍ രജിസ്ട്രാര്‍ കെ.എസ് അനില്‍ കുമാറാണ് കോടതിയലക്ഷ്യ ഹരജി നല്‍കിയത്. മാര്‍ച്ച് 11 ന് ഹാജരാകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.
ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വി സിക്കെതിരെ കോടതിയലക്ഷ്യം നിലനില്‍ക്കുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പുന:പരിശോധിക്കാന്‍ സിന്‍ഡിക്കേറ്റിനോട് കോടതി നിര്‍ദേശിച്ചിരുന്നു. സിന്‍ഡിക്കേറ്റ് തീരുമാനം പുന:പരിശോധിച്ചെങ്കിലും വിസി തീരുമാനം അംഗീകരിച്ചില്ല. ഇതിന് പിന്നാലെയാണ് ഇടതിയലക്ഷ്യം ചൂണ്ടിക്കാട്ടി അനില്‍ കുമാര്‍ കോടതിയെ സമീപിച്ചത്.
kerala high court directs university of kerala vice chancellor dr mohanan kunnummal to appear in person in contempt case filed by former registrar k s anil kumar over suspension issue.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."