ഭക്ഷണശാല തുടങ്ങാൻ 12 ദിവസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ വിൽക്കാൻ ശ്രമം; 19-കാരനും 22-കാരിയും അറസ്റ്റിൽ
മനില: സ്വന്തം ചോരയിൽ പിറന്ന പന്ത്രണ്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച യുവദമ്പതികൾ പിടിയിലായി. തെരുവിൽ ഭക്ഷണശാല തുടങ്ങാനുള്ള പണം കണ്ടെത്താനാണ് ദമ്പതികൾ ഈ ക്രൂരതയ്ക്ക് മുതിർന്നത്. 19 വയസ്സുള്ള പിതാവും 22 വയസ്സുള്ള മാതാവുമാണ് ഫിലിപ്പൈൻ പൊലിസിന്റെ പിടിയിലായത്.
ഫെബ്രുവരി രണ്ടിന് മനിലയിലെ ഒരു പ്രമുഖ ഷോപ്പിംഗ് മാളിൽ വെച്ചാണ് നാടകീയമായ സംഭവം നടന്നത്. കുഞ്ഞിനെ വിൽക്കാൻ ശ്രമിക്കുന്നതായി രഹസ്യവിവരം ലഭിച്ച പൊലിസ്, ആവശ്യക്കാരെന്ന വ്യാജേന ദമ്പതികളെ സമീപിക്കുകയായിരുന്നു. 27,500 ഫിലിപ്പൈൻ പെസോയ്ക്ക് ഏകദേശം 43,113 ഇന്ത്യൻ രൂപയ്ക്ക് ഇടപാട് ഉറപ്പിച്ചു. പിന്നാലെ മാളിനുള്ളിലെ ഫാസ്റ്റ് ഫുഡ് ഔട്ട്ലെറ്റിൽ വെച്ച് പണം കൈമാറുന്നതിനിടെ പൊലിസ് സംഘം ഇവരെ വളയുകയായിരുന്നു.
കാടമുട്ടയും മറ്റ് ലഘുഭക്ഷണങ്ങളും വിൽക്കുന്ന ഒരു തെരുവ് ഭക്ഷണശാല തുടങ്ങാനാണ് തങ്ങൾ കുഞ്ഞിനെ വിൽക്കാൻ തീരുമാനിച്ചതെന്ന് ദമ്പതികൾ പൊലിസിനോട് സമ്മതിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇതിന് പ്രേരിപ്പിച്ചതെന്നാണ് ഇവരുടെ മൊഴി.
മനുഷ്യക്കടത്ത്, ബാലപീഡനം, നിയമവിരുദ്ധമായി ദത്തെടുക്കൽ എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിയുകയാണെങ്കിൽ ദമ്പതികൾക്ക് 20 വർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാം. മനുഷ്യക്കടത്ത് കേസ് ആയതിനാൽ ഇവർക്ക് ജാമ്യം ലഭിക്കില്ലെന്നും നാഷണൽ അതോറിറ്റി ഫോർ ചൈൽഡ് കെയർ (NACC) വ്യക്തമാക്കി.
രക്ഷപ്പെടുത്തിയ കുഞ്ഞിനെ വൈദ്യപരിശോധനകൾക്ക് ശേഷം സർക്കാർ അംഗീകൃത ചൈൽഡ് കെയർ ഏജൻസിയിലേക്ക് മാറ്റി. ഈ വർഷം മാത്രം ഇത്തരത്തിൽ അഞ്ച് കുഞ്ഞുങ്ങളെയാണ് ഫിലിപ്പൈൻ പൊലിസ് സമാന സാഹചര്യങ്ങളിൽ നിന്ന് രക്ഷപ്പെടുത്തിയത്.
A young couple was arrested in the Philippines after attempting to sell their 12-day-old baby girl for 27,500 pesos babyapprox. 43,000. The incident took place on February 2, 2026, at a shopping mall in San Jose del Monte, Bulacan.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."