അജിത് പവാറിന്റെ മരണം: വിമാനാപകടത്തിൽ സിബിഐ അന്വേഷണം വേണം; മുഖ്യമന്ത്രിയെ കണ്ട് എൻസിപി നേതാക്കൾ
മുംബൈ: മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിൽ സിബിഐ (CBI) അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എൻസിപി നേതാക്കൾ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി കൂടിക്കാഴ്ച നടത്തി. ഉപമുഖ്യമന്ത്രിയും അജിത് പവാറിന്റെ ഭാര്യയുമായ സുനേത്ര പവാർ, പ്രഫുൽ പട്ടേൽ, ഹസൻ മുഷ്രിഫ് തുടങ്ങിയ മുതിർന്ന നേതാക്കളാണ് മുഖ്യമന്ത്രിയെ കണ്ടത്.
ജനുവരി 28-ന് ബാരാമതിയിൽ വെച്ചുണ്ടായ വിമാനാപകടത്തിലാണ് അജിത് പവാർ മരിച്ചത്. അടിയന്തര ലാൻഡിങ്ങിന് ശ്രമിക്കുന്നതിനിടെ വിമാനം തകർന്നു വീഴുകയായിരുന്നു.
അപകടത്തെക്കുറിച്ച്, അജിത് പവാറിന്റെ ബന്ധുകൂടിയായ രോഹിത് പവാർ എംഎൽഎ കഴിഞ്ഞ ദിവസം ചില സംശയങ്ങൾ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് പാർട്ടി നേരിട്ട് രംഗത്തെത്തിയത്.
കേസ് സിബിഐക്ക് വിടാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും, ഇതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതായും എൻസിപി സംസ്ഥാന അധ്യക്ഷൻ സുനിൽ ടട്കരേ അറിയിച്ചു.
NCP leaders, including Ajit Pawar's wife Sunetra Pawar, Praful Patel, and Hasan Mushrif, met Maharashtra CM Devendra Fadnavis, demanding a CBI investigation into the former Deputy CM's death in a plane crash on January 28.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."