കോട്ടയത്ത് പറമ്പിലെ കരിയില കത്തിക്കുന്നതിനിടെ തീ പടർന്ന് വയോധികന് ദാരുണാന്ത്യം
കോട്ടയം: പുരയിടത്തിലെ കരിയില കത്തിക്കുന്നതിനിടെ തീ പടർന്നുപിടിച്ച് വയോധികൻ വെന്തുമരിച്ചു. കോട്ടയം തിടനാട് പൂവത്തോട് പൊരിയത്ത് ബേബി (69) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു അപകടം. ബേബിയുടെ ഉടമസ്ഥതയിലുള്ള മൂന്നേക്കറോളം വരുന്ന പുരയിടം പൂർണ്ണമായും കത്തിനശിച്ചു.
വേനൽ കടുത്തതോടെ ഉണങ്ങിക്കിടന്ന പുരയിടത്തിൽ തീ അതിവേഗം പടരുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ ബേബി അപകടത്തിൽപ്പെടുകയായിരുന്നു എന്നാണ് സൂചന.
മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലിസ് മേൽനടപടികൾ സ്വീകരിച്ചുവരികയാണ്. വേനൽക്കാലത്ത് പറമ്പുകളിൽ തീയിടുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
A tragic accident occurred in Thidanad, Kottayam, where a 69-year-old man, identified as Baby from Poovathodu, lost his life. The incident happened around 3:00 PM while he was burning dry leaves in his property.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."