HOME
DETAILS

വിധവയെന്ന് വ്യാജപ്രചരണം: ആലപ്പുഴയിൽ യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് ഫേസ്ബുക്കിലൂടെ പണം തട്ടിയ ദമ്പതികൾക്കെതിരെ കേസ്

  
February 17, 2026 | 4:16 PM

fake widow scam mavelikkara man arrested for using womans photos to extort money on facebook wife also booked

ആലപ്പുഴ: വിധവയാണെന്നും കുഞ്ഞിന് അസുഖമാണെന്നും വിശ്വസിപ്പിച്ച് യുവതിയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകൾ നിർമിച്ച് പണം തട്ടിയ യുവാവ് പിടിയിലായി. മാവേലിക്കര തഴക്കര സ്വദേശി സുജിത്ത് വി.എസ്. (23) ആണ് ആലപ്പുഴ സൈബർ ക്രൈം പൊലിസിന്റെ പിടിയിലായത്. തട്ടിപ്പിന് കൂട്ടുനിന്ന സുജിത്തിന്റെ ഭാര്യ സാന്ദ്രയെ (23) കേസിൽ രണ്ടാം പ്രതിയാക്കി പൊലിസ് നോട്ടീസ് നൽകി.

ആലപ്പുഴ സ്വദേശിയായ യുവതിയുടെ ഫോട്ടോകൾ ഉപയോഗിച്ച് 'ആര്യ സാന്ദ്ര', 'സാന്ദ്ര സുരേഷ്, 'സാന്ദ്ര സുരേഷ് അഭി' എന്നീ പേരുകളിലാണ് പ്രതി വ്യാജ ഫെയ്സ്ബുക്ക് പ്രൊഫൈലുകൾ നിർമിച്ചത്. കഴിഞ്ഞ വർഷം മാർച്ച് മുതൽ യുവതിയുടെ യഥാർത്ഥ പ്രൊഫൈൽ പിന്തുടർന്ന പ്രതി അവരുടെ ചിത്രങ്ങൾ കൈക്കലാക്കുകയായിരുന്നു. താൻ വിധവയാണെന്നും കുഞ്ഞിന് ഗുരുതരമായ അസുഖമാണെന്നും ചികിത്സയ്ക്ക് പണമില്ലെന്നും വിശ്വസിപ്പിച്ചാണ് പ്രതികൾ പലരിൽ നിന്നും പണം തട്ടിയത്.

ഭാര്യ സാന്ദ്രയുടെ പേരിലുള്ള ഫോൺ നമ്പറും ജോയിന്റ് ബാങ്ക് അക്കൗണ്ടുമാണ് പണം വാങ്ങാനായി ഉപയോഗിച്ചിരുന്നത്. 500 രൂപ മുതൽ 1000 രൂപ വരെയുള്ള ചെറിയ തുകകളാണ് പലരിൽ നിന്നായി ഇവർ വാങ്ങിയെടുത്തിരുന്നത്. യുവതിയുടെ യഥാർത്ഥ പ്രൊഫൈലിലേക്ക് അപരിചിതർ കുഞ്ഞിന്റെ അസുഖവിവരങ്ങൾ ചോദിച്ചുകൊണ്ട് സന്ദേശങ്ങൾ അയച്ചതോടെയാണ് സംശയം ഉയർന്നത്. തന്റെ പേരിൽ വ്യാജ അക്കൗണ്ട് പ്രവർത്തിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ യുവതി ഫെബ്രുവരി 10-ന് പൊലിസിൽ പരാതി നൽകുകയായിരുന്നു.

സൈബർ ക്രൈം ഇൻസ്പെക്ടർ ഏലിയാസ് പി. ജോർജിന്റെ നേതൃത്വത്തിലുള്ള സംഘം ഫോൺ നമ്പറുകളും ബാങ്ക് അക്കൗണ്ടുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കോടതിയിൽ ഹാജരാക്കിയ സുജിത്തിനെ റിമാൻഡ് ചെയ്തു. ഫോൺ നമ്പറിന്റെയും ബാങ്ക് അക്കൗണ്ടിന്റെയും ഉടമയായ ഭാര്യ സാന്ദ്രയ്ക്ക് ഭാരതീയ നാഗരിക സുരക്ഷാ സംഹിത പ്രകാരം നോട്ടീസ് നൽകി.

പ്രതികളുടെ വ്യാജ അക്കൗണ്ടുകൾ വഴി പണം നഷ്ടപ്പെട്ടവർ ആലപ്പുഴ സൈബർ ക്രൈം പൊലിസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

 

 

Facebook Fraud: Couple Booked for Using Woman’s Photos to Solicit Fake Donations The Alappuzha Cyber Crime Police arrested 23-year-old Sujith V.S. from Mavelikkara for allegedly creating fake Facebook profiles using a woman’s photographs to swindle money. His wife, Sandra, has been named the second accused in the case.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിലെ ആണവനിലയങ്ങൾ സുരക്ഷിതം; അമേരിക്ക-ഇസ്റാഈൽ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടില്ല; ഐഎഇഎ

International
  •  4 days ago
No Image

യുഎസ് ചാനലിന്റെ അവകാശവാദം പച്ചക്കള്ളം; അമേരിക്കൻ നാവികസേന ഇന്ത്യൻ തുറമുഖങ്ങൾ ഉപയോഗിക്കുന്നുവെന്ന റിപ്പോർട്ട് തള്ളി വിദേശകാര്യ മന്ത്രാലയം

National
  •  4 days ago
No Image

ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് മടങ്ങവെ ബസിന്റെ രൂപത്തിൽ മരണം; വിഴിഞ്ഞത്ത് കെഎസ്ആർടിസി ബസിടിച്ച് യുവാവ് മരിച്ചു

Kerala
  •  4 days ago
No Image

മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം താൽക്കാലികമായി പിൻവലിച്ചു; 18 മാസത്തെ ശമ്പള കുടിശ്ശിക ഉടൻ നൽകുമെന്ന് സർക്കാർ

Kerala
  •  4 days ago
No Image

ലെബനനിൽ ഇസ്റാഈൽ ആക്രമണം അതിരൂക്ഷം: 72 മരണം; ആക്രമണത്തിന് കനത്ത മറുപടി നൽകുമെന്ന് ഇറാൻ

International
  •  4 days ago
No Image

യുഎസ്-ഇസ്റാഈൽ സംയുക്ത നീക്കം; ഇറാന്റെ 20 യുദ്ധക്കപ്പലുകൾ തകർത്തതായി റിപ്പോർട്ട്

International
  •  4 days ago
No Image

അമ്മത്തൊട്ടിലിൽ നിന്നും അലാറം മുഴങ്ങി, കാത്തിരുന്നത് പിഞ്ചുകുഞ്ഞിനെ; പക്ഷേ കിട്ടിയത് ഒരു 'നന്മപ്പൊതി'

Kerala
  •  4 days ago
No Image

ഐആർഐഎസ് ഡെന തകർത്തത് തങ്ങളെന്ന് യുഎസ്; ദൃശ്യങ്ങൾ പുറത്തുവിട്ടു

International
  •  4 days ago
No Image

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസിന് 28 സീറ്റും ഒരു രാജ്യസഭാ സീറ്റും; ഡിഎംകെ-കോൺഗ്രസ് സീറ്റ് ധാരണയായി

National
  •  4 days ago
No Image

സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കൈത്താങ്ങായി സന്നദ്ധ സേവന രജിസ്‌ട്രേഷന്‍ ആരംഭിച്ചു

bahrain
  •  4 days ago