HOME
DETAILS

കെ.എഫ്.ഡി.സി പ്ലാന്റേഷനുകളുടെ പാട്ടം 25 വർഷത്തേക്ക് കൂടി നീട്ടുന്നു; നീട്ടുന്നത് 7748 ഹെക്ടർ വനഭൂമിയുടെ പാട്ടം

  
ബാസിത് ഹസൻ 
February 18, 2026 | 3:51 AM

KFDC plantations lease extended for another 25 years lease of 7748 hectares of forest land extended

തൊടുപുഴ: കേരള വനം വികസന കോർപറേഷന്റെ (കെ.എഫ്.ഡി.സി) കീഴിലുള്ള 7,748.441 ഹെക്ടർ വനഭൂമിയുടെ പാട്ടക്കാലാവധി 25 വർഷത്തേക്ക് കൂടി നീട്ടി നൽകാൻ സർക്കാർ. പാട്ടക്കാലാവധി 2025 ഡിസംബർ 31ന് അവസാനിച്ചിരുന്നു. 2050 ഡിസംബർ 31 വരെ പാട്ടം നീട്ടി നൽകാനാണ് വനം വന്യജീവി വകുപ്പ് അഡീ. ചീഫ് സെക്രട്ടറി മിൻഹാജ് ആലം ഉത്തരവ് പുറപ്പെടുവിച്ചത്. 

സർക്കാർ സ്വാഭാവിക വന പുനഃസ്ഥാപന നയം പ്രഖ്യാപിച്ചിട്ടും ഈ വർഷത്തെ ബജറ്റിൽ പ്ലാന്റേഷനകത്തെ തടി സ്റ്റോക്ക് വർധിപ്പിക്കാൻ അഞ്ചു കോടി രൂപ വകയിരുത്തിയിരുന്നു. വന്യജീവി ശല്യം വർധിക്കാൻ കാരണം വനത്തിനകത്തെ സ്വാഭാവിക ആവാസ വ്യവസ്ഥയുടെ നാശമാണെന്നു പറയുന്ന വനം വകുപ്പ് തന്നെ വരുമാന വർധനവ് മാത്രം ലക്ഷ്യമിട്ട് പ്ലാന്റേഷനുകളുടെ പാട്ടക്കാലാവധി നീട്ടി നൽകുന്നത് വിമർശിക്കപ്പെടുന്നുണ്ട് .

പ്രൊജക്ട് സ്‌ക്രീനിംഗ് കമ്മിറ്റിയുടെ വിലയിരുത്തലിനും ഉദ്യോഗസ്ഥരുടെ ഫീൽഡ് പരിശോധനയ്ക്കും ശേഷമാണ് തീരുമാനം. വനം സംരക്ഷണ നിയമങ്ങളുടെ ലംഘനം നടന്നിട്ടില്ലെന്നും അതിർത്തികൾ കൃത്യമായി സംരക്ഷിക്കപ്പെടുന്നുണ്ടെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. വനം വികസന കോർപറേഷന്റെ അംഗീകൃത മാനേജ്‌മെന്റ് പ്ലാൻ അനുസരിച്ചുള്ള പ്രവർത്തനങ്ങളാണ്  അവിടെ നടക്കുന്നത്. 

നേരത്തെ കെ.എഫ്.ഡി.സി പുറപ്പെടുവിച്ച 'ലെറ്റർ ഓഫ് ഇൻന്റ്' സംബന്ധിച്ച് കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയം വിശദീകരണം തേടിയിരുന്നു. വനഭൂമിയുടെ ഉടമസ്ഥാവകാശം  വനം വകുപ്പിനായതിനാൽ, പാട്ടം പുതുക്കുന്നതിനുള്ള തത്വത്തിലുള്ള അനുമതി നൽകാൻ സർക്കാരിന് മാത്രമേ അധികാരമുള്ളൂ എന്ന് വ്യക്തമാക്കിയ സർക്കാർ, കെ.എഫ്.ഡി.സിയുടെ പഴയ ഉത്തരവ് റദ്ദാക്കി പുതിയ സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.  പാട്ടം പുതുക്കി നൽകുന്നതിന് സർക്കാർ കർശന ഉപാധികൾ മുന്നോട്ട് വച്ചിട്ടുണ്ട്. 1980 ലെ വനം സംരക്ഷണ നിയമം (2023ൽ ഭേദഗതി ചെയ്തത്) അനുസരിച്ച് കേന്ദ്ര സർക്കാരിന്റെ അന്തിമ അനുമതിക്ക് വിധേയമായിരിക്കും ഈ തീരുമാനം. ഭൂമിയുടെ നിയമപരമായ പദവി 'വനഭൂമി' എന്ന് തന്നെ തുടരും. ഉടമസ്ഥാവകാശത്തിലോ ഭൂമിയുടെ സ്വഭാവത്തിലോ മാറ്റം വരുത്താൻ പാടില്ല. വനവൽക്കരണം, തോട്ടം പരിപാലനം, ഇക്കോ റെസ്റ്റോറേഷൻ തുടങ്ങിയ വനം വകുപ്പ് പ്രവർത്തനങ്ങൾക്ക് മാത്രമേ ഭൂമി ഉപയോഗിക്കാവൂ. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; സംഘര്‍ഷാവസ്ഥയില്‍ എട്ട് പേര്‍ അറസ്റ്റില്‍

bahrain
  •  5 days ago
No Image

പ്രതിരോധ സംവിധാനങ്ങള്‍ പൂര്‍ണമായും തകര്‍ത്തു; സൈനികമായി ഇറാന്‍ ദുര്‍ബലപ്പെട്ടു; ഇനി വേണ്ടത് ഭരണമാറ്റം; അവകാശവാദമുയര്‍ത്തി ട്രംപ് 

International
  •  5 days ago
No Image

യുവാക്കളെല്ലാം വിദേശത്തല്ലേ.. പിന്നെ എങ്ങനെ ശിശുമരണ നിരക്ക് കുറയാതിരിക്കും; ചര്‍ച്ചക്കിടെ വിചിത്ര വാദവുമായി രാജീവ് ചന്ദ്രശേഖര്‍ 

Kerala
  •  5 days ago
No Image

ഖാംനഇ വധം; പ്രധാനമന്ത്രി അപലപിച്ചില്ല; മോദിയുടെ മൗനത്തില്‍ പ്രതിഷേധം കനക്കുന്നു

National
  •  5 days ago
No Image

മസ്കത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ നാളെ മുതൽ സാധാരണ ​നിലയിലേക്ക്; യുഎഇ ഉൾപ്പെടെയുള്ള മറ്റ് ഗൾഫ് രാജ്യങ്ങളിലേക്ക് സർവീസില്ല

oman
  •  5 days ago
No Image

എട്ടാംക്ലാസുകാരിയെ സ്കൂൾ ഉടമ പീഡിപ്പിച്ചു; കൂട്ടുനിന്ന ഭാര്യയും പ്രിൻസിപ്പലും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

crime
  •  5 days ago
No Image

റിയാദിലെ ഡ്രോൺ ആക്രമണം: 750 കോടിയുടെ പ്രൈവറ്റ് ജെറ്റിൽ സഊദിയിൽ നിന്ന് മാഡ്രിഡിലേക്ക് പറന്ന് റൊണാൾഡോ ; സഊദി പ്രോ ലീഗ് താരങ്ങൾ ആശങ്കയിൽ

Football
  •  5 days ago
No Image

ട്രംപിന്റെ യുദ്ധക്കൊതിക്കെതിരെ അമേരിക്കന്‍ ജനത; ഇറാന് മേലുള്ള ആക്രമണത്തെ പിന്തുണക്കുന്നത് 27 ശതമാനം പേര്‍ മാത്രം; റോയിട്ടേഴ്‌സ് സര്‍വേ 

International
  •  5 days ago
No Image

ഹോർമുസ് കടലിടുക്കിൽ 1100-ഓളം ഇന്ത്യൻ നാവികരും 37 ഇന്ത്യൻ കപ്പലുകളും കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്; എൽപിജി ഇറക്കുമതി അവതാളത്തിൽ

National
  •  5 days ago
No Image

യുഎഇയിൽ സ്വർണവില കൂപ്പുകുത്തി; ഗ്രാമിന് 35 ദിർഹം കുറഞ്ഞു, വെള്ളിയുടെ വിലയിലും വൻ ഇടിവ്

uae
  •  5 days ago