HOME
DETAILS

കാസര്‍കോട് ജില്ലയിലെ മുസ്‌ലിം വോട്ടുകള്‍ തള്ളിക്കുമെന്ന ഭീഷണിയുമായി ബി.ജെ.പി ജില്ലാ പ്രസിഡന്റ്; ഫോം 7 ഉപയോഗിക്കുമെന്ന് ഭീഷണി

  
Web Desk
February 18, 2026 | 4:04 AM

bjp district president threatens to cancel muslim votes using form 7 in kasaragod

മഞ്ചേശ്വരം: കാസര്‍കോട് ജില്ലയിലെ മുസ്‌ലിം വോട്ടുകള്‍ തള്ളിക്കുമെന്ന ഭീഷണിയുമായി ബി.ജെ.പി ജില്ല പ്രസിഡന്റ് രംഗത്ത്. ഫോം 7 ഉപയോഗിച്ച് വോട്ടുകള്‍ തള്ളുമെന്നാണ് ജില്ല പ്രസിഡന്റ് എം.എല്‍. അശ്വിനിയുടെ ഭീഷണി.  ഫോം 7 ഉപയോഗിച്ച് വ്യാജ പരാതി നല്‍കിയ സംഭവത്തില്‍ ജില്ല സെക്രട്ടറിക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനിടെയാണ് പ്രസിഡന്റിന്റെ രംഗപ്രവേശം.

മുസ്‌ലിം ലീഗ് വ്യാപകമായി കള്ളവോട്ട് ചേര്‍ക്കുകയാണെന്നാണ് ഇവര്‍ ആരോപിക്കുന്നത്. മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളില്‍ ബി.എല്‍.ഒമാരെ കൂട്ടുപിടിച്ചാണ് ലീഗ് വോട്ട് ചേര്‍ക്കുന്നതെന്നും ഇയാള്‍ പറയുന്നു. 

ഒരു വോട്ടറെ കുറിച്ച് സംശയമുണ്ടെങ്കില്‍ ഫോം 7 ഉപയോഗിച്ച് പരാതി നല്‍കും. ഇന്ത്യന്‍ പൗരനല്ലെന്ന് സംശയമുള്ളവരെ ചൂണ്ടിക്കാട്ടി ഫോം 7ല്‍ അപേക്ഷ സമര്‍പ്പിക്കും. സംശയമുള്ളവരുടെ പട്ടിക ഇനിയും കൈയിലുണ്ടെന്നും അശ്വിനി താക്കീതിന്റെ സ്വരത്തില്‍ വ്യക്തമാക്കി. വോട്ടുകളെ കുറിച്ച് കൃത്യമായ വിവരം ലഭിക്കുന്നില്ല. 35,000 വോട്ടുകളാണ് ഓരോ മണ്ഡലത്തിലും ചേര്‍ക്കുന്നതെന്നും ഇത്തരത്തിലുള്ള വോട്ടുകള്‍ തള്ളാനായി ഫോം 7 ഉപയോഗിക്കുമെന്നും അശ്വിനി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ പൗരനല്ലെന്ന് ചൂണ്ടിക്കാട്ടി മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിക സ്വദേശി മുഹമ്മദിനെതിരെ ഫോം 7 പ്രകാരം ബി.ജെ.പി ജില്ലാ സെക്രട്ടറി ലോകേഷ് ലോണ്ട നല്‍കിയ പരാതി വ്യാജമാണെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് പരാതി നല്‍കിയ ലോകേഷ് ലോണ്ടക്കെതിരെ കേസെടുക്കാന്‍ ജില്ല കലക്ടര്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതിന് വിശദീകരണവുമായി രംഗത്തെത്തിയപ്പോഴായിരുന്നു ബി.ജെ.പി ജില്ല പ്രസിഡന്റിന്റെ ഭീഷണിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

പരാതി നല്‍കിയ ലോകേഷ് ലോണ്ട തെരഞ്ഞെടുപ്പ് കമീഷന്റെ ഹിയറിങ്ങില്‍ ഹാജരായിരുന്നു. എന്നാല്‍ ആരോപണം തെളിയിക്കാന്‍ സഹായിക്കുന്ന ഒരു തെളിവും ബി.ജെ.പി നേതാവിന് നല്‍കാനായില്ല. തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ബി.ജെ.പി നേതാവ് പരാതി നല്‍കിയതെന്ന് കണ്ടെത്തിയതായി കലക്ടര്‍ പറഞ്ഞു. മുഹമ്മദിന്റെ പേര് നിലവിലെ പട്ടികയില്‍ നിലനിര്‍ത്താന്‍ തെരഞ്ഞെടുപ്പ് രജിസ്‌ട്രേഷന്‍ ഓഫിസര്‍ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.

 

bjp kasaragod district president m.l. ashwini threatens to use form 7 to remove alleged bogus votes in manjeshwaram and kasaragod constituencies amid controversy over a fake complaint case.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം അടഞ്ഞ നിലയില്‍; യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

bahrain
  •  2 days ago
No Image

ടിക് ടോക് സെറ്റല്ല, യുദ്ധ സ്മാരകമാണ്; രണ്ടാം ലോക മഹായുദ്ധ സ്മാരകത്തിന് മുന്നില്‍ നൃത്തം ചെയ്ത ദമ്പതികള്‍ക്ക് വിമര്‍ശനം 

International
  •  2 days ago
No Image

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരൻ ബിജെപി വേദിയിൽ; വേണ്ടി വന്നാൽ പാർട്ടി മാറുമെന്നും വിശദീകരണം

Kerala
  •  2 days ago
No Image

സയണിസ്റ്റുകള്‍ക്ക് വലിയ തെറ്റുപറ്റി; ഇസ്‌റാഈല്‍-യുഎസ് സഖ്യകക്ഷികള്‍ക്ക് മുന്നറിയിപ്പുമായി ഖാംനഈയുടെ എക്‌സ് പേജില്‍ സന്ദേശം 

International
  •  2 days ago
No Image

ഡ്രൈവിംഗിനിടെ അപായ സൂചന ലഭിച്ചാൽ എന്തുചെയ്യണം? നിർദ്ദേശങ്ങളുമായി ദുബൈ പൊലിസ്

uae
  •  2 days ago
No Image

പങ്കിടലിന്റെ സന്ദേശവുമായി അല്‍ ഹിലാല്‍; ബഹ്‌റൈനില്‍ ഇഫ്താര്‍ കിറ്റ് വിതരണത്തിന് തുടക്കം

bahrain
  •  2 days ago
No Image

കാണാതായെന്ന് കരുതിയ ഇറാനിയൻ യുദ്ധക്കപ്പൽ ഐആർഐഎസ് ലാവൺ കൊച്ചിയിലുണ്ട്; ഔദ്യോഗിക സ്ഥിരീകരണവുമായി ഇന്ത്യ

National
  •  2 days ago
No Image

പ്രതിഷേധം ഫലം കണ്ടു; സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമനം

Kerala
  •  2 days ago
No Image

ഇപ്പോഴും വിശ്വസിക്കുന്നു, ഫൈനൽ അവന്റെ ദിവസമായിരിക്കാം: സഞ്ജു

Cricket
  •  2 days ago
No Image

പശ്ചിമേഷ്യന്‍ പ്രതിസന്ധി; കുതിച്ചുയര്‍ന്ന് എണ്ണ വില; ബാരലിന് 90 ഡോളറിലേക്ക് 

International
  •  2 days ago