HOME
DETAILS

എസ്.ഐ.ആര്‍: പ്രവാസികളുടെ അപേക്ഷകള്‍ കൂട്ടത്തോടെ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍-റിപ്പോര്‍ട്ട്

  
Web Desk
February 18, 2026 | 5:13 AM

eci rejects nri voter applications in palakkad citing form 6a errors and missing details

പാലക്കാട്: എസ്.ഐ.ആറില്‍ പ്രവാസികള്‍ നല്‍കിയ അപേക്ഷകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ടത്തോടെ തള്ളിയതായി റിപ്പോര്‍ട്ട്. ബന്ധുവിന്റെ എപ്പിക് നമ്പര്‍ രേഖപ്പെടുത്തിയില്ല, ജനന സ്ഥലം ചേര്‍ത്തില്ല തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞാണ് വോട്ട് വെട്ടിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതോടെ നിരവധി പേരാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താക്കപ്പെടുന്നത്.
 
വിവരങ്ങള്‍ നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ ഓപ്ഷനും ഉണ്ടായിരുന്നില്ലെന്ന് അപേക്ഷകര്‍ പറയുന്നു. 
ബന്ധുവിന്റെ എപ്പിക് നമ്പര്‍ രേഖപ്പെടുത്തിയില്ല എന്നാണ് ഒമാനില്‍ പ്രവാസിയായ എറണാംകുളം സ്വദേശിനിയുടെ ഫോം 6 A പ്രകാരം നല്‍കിയ അപേക്ഷ നിരസിച്ചതിന് കാരണമായി കമ്മീഷന്‍ വെബ്‌സൈറ്റില്‍ പറയുന്നത്. എന്നാല്‍ ബന്ധുവിന്റെ എപ്പിക് നമ്പര്‍ നല്‍കാന്‍ ഫോം 6 A യില്‍ ഓപ്ഷന്‍ ഇല്ലെന്ന് ഇവര്‍ പറയുന്നു. 

ഫോം 6ല്‍ ഈ ഓപ്ഷന്‍ ഉണ്ട്. പ്രവാസി അപേക്ഷകര്‍ക്കും ഇതിന് സമാനമായ ഒപ്ഷന്‍ വേണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നെങ്കിലും കമ്മീഷന്‍ അത് പരിഗണിച്ചില്ലെന്ന് അപേക്ഷകര്‍ ആരോപിക്കുന്നു. ഇപ്പോള്‍ അതേ കാരണം പറഞ്ഞ് അപേക്ഷകള്‍ തള്ളുകയാണ്. 

അപേക്ഷകന്റെ ബൂത്ത് മാറി എന്ന കാരണം പറഞ്ഞാണ് സഊദിയില്‍ പ്രവാസിയായ എറണാകുളം സ്വദേശിയുടെ അപേക്ഷ തള്ളിയത്. ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസറാണ് 6 എ അപേക്ഷകള്‍ ബൂത്ത് ലവല്‍ ഓഫിസര്‍മാര്‍ക്ക് അയക്കുന്നത്. ഇതേ ഇ.ആര്‍.ഒമാര്‍ തന്നെയാണ് ബൂത്ത് മാറിയെന്ന കാരണം പറഞ്ഞ് അപേക്ഷ തള്ളുന്നതും . 

ഇന്ത്യക്ക് പുറത്ത് ജനിച്ചവരില്‍ നിന്ന് ലഭിച്ച അപേക്ഷകളാണ് ജനന സ്ഥലം രേഖപെടുത്തിയില്ല എന്ന കാരണത്താല്‍ തള്ളിയതില്‍ ഭൂരിഭാഗവും. എന്നാല്‍ വിദേശത്ത് ജനിച്ചവര്‍ക്ക് ജനന സ്ഥലം ഓണ്‍ലൈനായി ചേര്‍ക്കാന്‍ കമ്മീഷന്‍ അവസരം നല്‍കിയിരുന്നില്ലെന്നും അപേക്ഷകര്‍ പറയുന്നു. നേരിട്ട് അപേക്ഷ നല്‍കിയവരുടെ അപേക്ഷയാണ് നിലവില്‍ തള്ളിയിരിക്കുന്നത്.

 

reports say the election commission of india rejected multiple nri voter registration applications in palakkad under form 6a citing missing epic numbers, birth details, and booth changes, leaving many expatriates removed from the voter list.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിലെ ആണവനിലയങ്ങൾ സുരക്ഷിതം; അമേരിക്ക-ഇസ്റാഈൽ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടില്ല; ഐഎഇഎ

International
  •  4 days ago
No Image

യുഎസ് ചാനലിന്റെ അവകാശവാദം പച്ചക്കള്ളം; അമേരിക്കൻ നാവികസേന ഇന്ത്യൻ തുറമുഖങ്ങൾ ഉപയോഗിക്കുന്നുവെന്ന റിപ്പോർട്ട് തള്ളി വിദേശകാര്യ മന്ത്രാലയം

National
  •  4 days ago
No Image

ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് മടങ്ങവെ ബസിന്റെ രൂപത്തിൽ മരണം; വിഴിഞ്ഞത്ത് കെഎസ്ആർടിസി ബസിടിച്ച് യുവാവ് മരിച്ചു

Kerala
  •  4 days ago
No Image

മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം താൽക്കാലികമായി പിൻവലിച്ചു; 18 മാസത്തെ ശമ്പള കുടിശ്ശിക ഉടൻ നൽകുമെന്ന് സർക്കാർ

Kerala
  •  4 days ago
No Image

ലെബനനിൽ ഇസ്റാഈൽ ആക്രമണം അതിരൂക്ഷം: 72 മരണം; ആക്രമണത്തിന് കനത്ത മറുപടി നൽകുമെന്ന് ഇറാൻ

International
  •  4 days ago
No Image

യുഎസ്-ഇസ്റാഈൽ സംയുക്ത നീക്കം; ഇറാന്റെ 20 യുദ്ധക്കപ്പലുകൾ തകർത്തതായി റിപ്പോർട്ട്

International
  •  4 days ago
No Image

അമ്മത്തൊട്ടിലിൽ നിന്നും അലാറം മുഴങ്ങി, കാത്തിരുന്നത് പിഞ്ചുകുഞ്ഞിനെ; പക്ഷേ കിട്ടിയത് ഒരു 'നന്മപ്പൊതി'

Kerala
  •  4 days ago
No Image

ഐആർഐഎസ് ഡെന തകർത്തത് തങ്ങളെന്ന് യുഎസ്; ദൃശ്യങ്ങൾ പുറത്തുവിട്ടു

International
  •  4 days ago
No Image

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസിന് 28 സീറ്റും ഒരു രാജ്യസഭാ സീറ്റും; ഡിഎംകെ-കോൺഗ്രസ് സീറ്റ് ധാരണയായി

National
  •  4 days ago
No Image

സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കൈത്താങ്ങായി സന്നദ്ധ സേവന രജിസ്‌ട്രേഷന്‍ ആരംഭിച്ചു

bahrain
  •  4 days ago