ഇന്ത്യൻ ടീമിൽ ഞാൻ ആ ഫുട്ബോൾ താരത്തെ പോലെയാണ്: സഞ്ജു സാംസൺ
ലോക ഫുട്ബോളിലെ മികച്ച താരങ്ങളെ ഇന്ത്യൻ ക്രിക്കറ്റിലെ താരങ്ങളുമായി താരതമ്യം ചെയ്തിരിക്കുകയാണ് മലയാളി സൂപ്പർതാരം സഞ്ജു സാംസൺ. പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൂപ്പർതാരം വിരാട് കോഹ്‌ലിയുമായാണ് സഞ്ജു താരതമ്യപ്പെടുത്തിയത്. ബയേൺ മ്യൂണിക്കിന്റെ ഇംഗ്ലീഷ് സ്‌ട്രൈക്കർ ഹാരി കെയ്ൻ ഇന്ത്യൻ ക്രിക്കറ്റിലെ എംഎസ് ധോണിയാണെന്ന് പറഞ്ഞ സഞ്ജു ചെൽസിയുടെ കോൾ പാൽമറിനെ സ്റ്റാർ പേസർ ബുംറയുമായി താരതമ്യപ്പെടുത്തി.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പോർച്ചുഗീസ് മിഡ്ഫീൽഡർ ബ്രൂണോ ഫെർണാണ്ടസിനെ സ്പിന്നർ കുൽദീപ് യാദവുമായാണ് സഞ്ജു ചേർത്തുവെച്ചത്. അർജന്റൈൻ ഇതിഹാസം സെർജിയോ അഗ്യൂറോയെ മുഹമ്മദ് സിറാജുമായും സഞ്ജു താരതമ്യം ചെയ്തു. തന്നോട് സാമ്യമുള്ള ഫുട്ബോൾ താരത്തെ തെരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ സഞ്ജു ലിവർപൂളിന്റെ ഈജിപ്ഷ്യൻ സ്‌ട്രൈക്കർ മുഹമ്മദ് സലാഹിനെ തെരഞ്ഞെടുത്തു. സ്റ്റാർ സ്പോർട്സ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് സഞ്ജു ഈ വമ്പൻ തെരഞ്ഞെടുപ്പ് നടത്തിയത്.
അതേസമയം ഫുട്ബോളിലെ തന്റെ ഇഷ്ട ടീം ഏതാണെന്ന് സഞ്ജു അടുത്തിടെ തുറന്നു പറഞ്ഞിരുന്നു. മുംബൈയിലെ നെസ്‌കോ സെന്ററിൽ നടന്ന ഒരു പരിപാടിയിലാണ് സഞ്ജു തന്റെ പ്രിയപ്പെട്ട ടീമിനെ വെളിപ്പെടുത്തിയത്. താൻ ഇംഗ്ലീഷ് ക്ലബായ ലിവർപൂളിന്റെ വലിയ ആരാധകനാണെന്നാണ് സഞ്ജു പറഞ്ഞത്. ചെറുപ്പകാലം മുതലേ താൻ ഫുട്ബോൾ കാണാറുണ്ടെന്നും സഞ്ജു വ്യക്തമാക്കി.
''ഞാൻ ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ വലിയ ആരാധകനാണ്. എന്റെ ചെറുപ്പ കാലം മുതൽ തന്നെ ഞാൻ ഫുട്ബോൾ കണ്ടു തുടങ്ങിയതാണ്. ഫുട്ബോൾ കാണുന്നതിനേക്കാൾ എന്റെ കുടുംബത്തോടൊപ്പവും എന്റെ സഹോദരൻ, അച്ഛൻ എന്നിവർക്കൊപ്പവും ഞാൻ ഫുട്ബോൾ കളിക്കാറുണ്ട്. ഞാൻ വലിയ ലിവർപൂൾ ആരാധകനാണ്. അവർ ഫുട്ബോൾ കളിക്കുന്ന രീതി എനിക്കിഷ്ടമാണ്. അതുകൊണ്ട് ഞാൻ അവരെ എപ്പോഴും സപ്പോർട്ട് ചെയ്യും'' സഞ്ജു സാംസൺ പറഞ്ഞു.
Sanju Samson has compared the best players in world football with the stars of Indian cricket. Sanju compared Portuguese legend Cristiano Ronaldo with superstar Virat Kohli. Saying that Bayern Munich's English striker Harry Kane is the MS Dhoni of Indian cricket, Sanju compared Chelsea's Cole Palmer with star pacer Bumrah. When asked to choose a football player who is similar to him, Sanju chose Liverpool's Egyptian striker Mohamed Salah.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."