HOME
DETAILS

ഭാര്യയുടെ സ്വത്തിന്മേൽ കണ്ണുണ്ടാകരുത്; സ്ത്രീധന പീഡനക്കൊലയിൽ ഭർത്താവിന്റെ സ്വത്തവകാശം റദ്ദാക്കി കേരള ഹൈക്കോടതി

  
Web Desk
February 18, 2026 | 8:35 AM

husband has no right to murdered wifes property kerala high courts landmark verdict in dowry death case

കൊച്ചി: സ്ത്രീധനത്തിന് വേണ്ടി ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവിന് ഭാര്യയുടെ സ്വത്തിൽ യാതൊരു അവകാശവുമില്ലെന്ന് കേരള ഹൈക്കോടതി. കൊലപാതകത്തിലൂടെ നേടുന്ന സ്വത്തവകാശം തടയാൻ കോടതിക്ക് അധികാരമുണ്ടെന്ന് ജസ്റ്റിസ് എസ്. ഈശ്വരൻ അധ്യക്ഷനായ സിംഗിൾ ബെഞ്ച് വ്യക്തമാക്കി. പ്രതിക്ക് സ്വത്തിൽ അവകാശമുണ്ടെന്ന ജില്ലാ കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇത് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഈ നിർണ്ണായക ഉത്തരവ്.

കൊലയാളിക്ക് ഇരയുടെ സ്വത്തിൽ അവകാശം നൽകുന്നത് നീതി നിഷേധമാണ്. ഇത്തരം സാഹചര്യങ്ങളിൽ സ്വത്തവകാശ നിയമങ്ങളേക്കാൾ പ്രാധാന്യം നൽകേണ്ടത് നീതിയുടെ തത്വങ്ങൾക്കാണ് എന്നും ബെഞ്ച് വ്യക്തമാക്കി. കൊലയാളിക്ക് സ്വത്തവകാശം നിഷേധിക്കുന്നത് അയാളുടെ മൗലികാവകാശങ്ങളുടെ ലംഘനമായി കാണാനാവില്ല എന്നും സ്വന്തം കുറ്റകൃത്യത്തിലൂടെ ലാഭം കൊയ്യാൻ ഒരാളെയും നിയമം അനുവദിക്കരുത് എന്നും ഹൈക്കോടതി സൂചിപ്പിച്ചു.

1996-ലായിരുന്നു കേസിനാസ്പദമായ വിവാഹം നടന്നത്. വിവാഹശേഷം ദമ്പതികൾ ഒരു ജോയിന്റ് അക്കൗണ്ടിൽ 75,000 രൂപ നിക്ഷേപിച്ചിരുന്നു. എന്നാൽ തൊട്ടടുത്ത വർഷം, അതായത് 1997-ൽ സ്ത്രീധനത്തെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. കേസിൽ പ്രതിയെ സെഷൻസ് കോടതി ശിക്ഷിക്കുകയും ചെയ്തിരുന്നു.

മരിച്ച യുവതിയുടെ പേരിലുള്ള തുകയ്ക്കായി അമ്മ നിയമപോരാട്ടം തുടങ്ങിയെങ്കിലും, നെയ്യാറ്റിൻകര മുൻസിഫ് കോടതിയും ജില്ലാ കോടതിയും സ്വത്തവകാശം ഭർത്താവിനാണെന്ന് വിധിക്കുകയായിരുന്നു. ക്രിസ്ത്യൻ പിൻതുടർച്ചാവകാശ നിയമപ്രകാരം ഭർത്താവിനാണ് മുൻഗണന എന്ന വാദമാണ് അന്ന് കോടതികൾ അംഗീകരിച്ചത്. ഇതിനെതിരെ കൊല്ലപ്പെട്ട യുവതിയുടെ അമ്മ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

കീഴ്ക്കോടതികളുടെ വിധി റദ്ദാക്കി ഹൈക്കോടതി, കൊല്ലപ്പെട്ട യുവതിയുടെ അമ്മയ്ക്ക് തുക നൽകാനും ഉത്തരവിട്ടു. സ്ത്രീധന പീഡനങ്ങൾക്കും അതിക്രമങ്ങൾക്കുമെതിരെയുള്ള പോരാട്ടത്തിൽ ഈ വിധി അതിപ്രധാനമായ ഒരു നാഴികക്കല്ലായി മാറും.

 

 

 

In a landmark verdict, the kerala high court ruled that a husband who murders his wife for dowry has no right to her property or assets. setting aside a lower court order, justice s. easwaran stated that allowing a killer to benefit from their crime is a denial of justice.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിലെ ഊർജ്ജ നിലയങ്ങൾക്ക് നേരെ ഇറാനിയൻ ഡ്രോണാക്രമണം; ആളപായമില്ല

International
  •  4 days ago
No Image

ഒമാന്‍ തീരത്ത് കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ഇന്ത്യക്കാരന്‍ മരിച്ചു

International
  •  4 days ago
No Image

നതാന്‍സ് ആണവനിലയം യു.എസ് ആക്രമിച്ചെന്ന് സ്ഥിരീകരിച്ച് ഇറാന്‍; ആണവ ചോര്‍ച്ചയ്ക്ക് സാധ്യത, ആശങ്ക 

International
  •  4 days ago
No Image

വര്‍ക്കലയില്‍ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് ആശുപത്രിയിലായ ശ്രീക്കുട്ടി തിരികെ ജീവിതത്തിലേക്ക്; ആശുപത്രി വിട്ടു 

Kerala
  •  4 days ago
No Image

ഈ യുദ്ധം ട്രംപിന്റെ താൽപ്പര്യം, ഞങ്ങൾ ഇതിലില്ലെന്ന് അമേരിക്കൻ ജനത; ഇറാനെതിരായ ആക്രമണത്തെ എതിർത്ത് നാലിൽ മൂന്ന് പേരും

International
  •  4 days ago
No Image

ഇറാനില്‍ മരണം 550 കവിഞ്ഞു; ഇസ്‌റാഈലിന്റെ സ്‌കൂള്‍ ആക്രമണത്തില്‍ പൊലിഞ്ഞത് 180 പെണ്‍കുട്ടികള്‍| Israel, US Attack on Iran Live

International
  •  4 days ago
No Image

ഹിസ്ബുല്ലക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് ഇസ്‌റാഈല്‍; ലബനാനില്‍ കൂട്ടപ്പലായനം, ബോംബാക്രമണത്തില്‍ മരണം 31 ആയി | Israel, US Attack on Iran Live

International
  •  4 days ago
No Image

ശബരിമലയില്‍ യുവതികള്‍ കയറരുത്, ആചാരം സംരക്ഷിക്കണം; നിലപാട് മാറ്റി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

Kerala
  •  4 days ago
No Image

സഊദിയിലെ അരാംകോ റിഫൈനറിക്ക് നേരെയും ഡ്രോണ്‍ ആക്രമണം; പ്രവര്‍ത്തനം നിര്‍ത്തിവെച്ചു

Saudi-arabia
  •  4 days ago
No Image

ചരിത്രം! ഉയിർത്തെഴുന്നേൽപ്പിൽ സഞ്ജു ഇന്ത്യക്ക് സമ്മാനിച്ചത് പുതിയ ലോക റെക്കോർഡ്

Cricket
  •  4 days ago