HOME
DETAILS

കെ-ടെറ്റ് ഇല്ലാത്തവരെയും സ്ഥിരപ്പെടുത്താം, ശമ്പളം തടയില്ല; സുപ്രധാന തീരുമാനവുമായി സര്‍ക്കാര്‍

  
February 18, 2026 | 10:07 AM

kerala-government-allows-regularisation-of-teachers-without-k-tet-v-sivankutty-announcement

തിരുവനന്തപുരം: എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണത്തിലും കെ ടെറ്റിലും സുപ്രധാന തീരുമാനവുമായി സര്‍ക്കാര്‍. ഭിന്നശേഷി സംവരണത്തിലെ സുപ്രിംകോടതി വിധി എല്ലാ മാനേജ്‌മെന്റുകള്‍ക്കും ബാധകമായിരിക്കുമെന്നും ഇതുസംബന്ധിച്ച് എ.ജിയുടെ നിയമോപദേശം ലഭിച്ചുവെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എന്‍.എസ്.എസിന് ബാധകമായ വിധി മറ്റു മാനേജ്‌മെന്റുകള്‍ക്കും ബാധകമായിരിക്കും. 

കെ ടെറ്റ് ഇല്ലാത്ത അധ്യാപകരെ സ്ഥിരപ്പെടുത്താനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. രണ്ടു വര്‍ഷത്തിനുള്ളില്‍ കെ ടെറ്റ് നേടിയാല്‍ മതി. കെ ടെറ്റ് ഇല്ലാത്തത് സ്ഥാനക്കയറ്റത്തെ ബാധിക്കുന്നത് ഒഴിവാക്കും. കെ ടെറ്റില്‍ നിയമോപദേശം തേടുമെന്നും സുപ്രീം കോടതി വിധി അനുസരിച്ചായിരിക്കും അന്തിമ തീരുമാനമെന്നും ശിവന്‍കുട്ടി പറഞ്ഞു.

വിദ്യാഭ്യാസ അവകാശ നിയമപ്രകാരം അധ്യാപകര്‍ക്ക് കെ-ടെറ്റ് നിര്‍ബന്ധമാണ്. എന്നാല്‍ പെട്ടെന്നൊരു മാറ്റം അധ്യാപകരെ ബാധിക്കുമെന്നതിനാല്‍ രണ്ടായിരത്തി പന്ത്രണ്ടിന് മുമ്പ് നിയമിക്കപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ഇളവ് നല്‍കിയിരുന്നു. എന്നാല്‍ 2025 സെപ്റ്റംബര്‍ 1-ന് സുപ്രീം കോടതിയില്‍ നിന്നുണ്ടായ വിധി, ഇത്തരം ഇളവുകളെ നിരാകരിക്കുകയും കെ-ടെറ്റ് ഇല്ലാത്തവരെ സര്‍വീസില്‍ നിന്ന് നീക്കണമെന്ന് പറയുകയും ചെയ്തു. ഇത് ഇരുപതിനായിരത്തോളം അധ്യാപകരുടെയും അവരുടെ കുടുംബങ്ങളെയും ബാധിക്കും. കോടതി വിധി നടപ്പിലാക്കിക്കൊണ്ട് തന്നെ അധ്യാപകരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ വഴി കണ്ടെത്തിയിരിക്കുകയാണ്. വിധി പ്രകാരം രണ്ടു വര്‍ഷം കെ-ടെറ്റ് പാസ്സാകാന്‍ സമയം നല്‍കുന്നുണ്ട്.

 

The Kerala government has taken a crucial decision regarding K-TET qualifications and disability reservation in aided school teacher appointments. Education Minister V. Sivankutty announced that teachers without K-TET qualification will be allowed to be regularised, provided they pass the exam within two years.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോളി ആഘോഷം; യുപിയില്‍ പള്ളികള്‍ ടാര്‍പോളിന്‍ കൊണ്ട് മൂടി പൊലിസ്

National
  •  3 days ago
No Image

ആശ്വാസ തീരത്ത്; അബൂദബിയില്‍ നിന്നുള്ള ഇത്തിഹാദ് എയര്‍വേസ് വിമാനം കൊച്ചിയിലെത്തി 

Kerala
  •  3 days ago
No Image

ഇറാനിലെ ആശുപത്രികള്‍ ലക്ഷ്യം വെച്ച് ഇസ്രാഈൽ-യുഎസ് ആക്രമണം; ഇതുവരെ തകർന്നത് ഒൻപത് ആശുപത്രികൾ

International
  •  3 days ago
No Image

ഷാർജ വിമാനത്താവളം തുറന്നു; സർവീസുകൾ ഭാ​ഗികമായി പുനരാരംഭിച്ചു

uae
  •  3 days ago
No Image

രണ്ട് ഇറാനിയൻ സുഖോയ് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഖത്തർ; മിസൈൽ-ഡ്രോൺ ആക്രമണങ്ങളും തകർത്തു

qatar
  •  3 days ago
No Image

പൊലിഞ്ഞത് 44 ജീവന്‍; കാത്തിരുന്നത് നീണ്ട 25 വര്‍ഷം; ഒടുവില്‍ വിധി! കേരളം നടുങ്ങിയ പൂക്കിപ്പറമ്പ് ബസ് അപകടത്തില്‍ ഡ്രൈവര്‍ കുറ്റക്കാരനെന്ന് ഹൈക്കോടതി 

Kerala
  •  3 days ago
No Image

‘യഥാർത്ഥ പ്രഹരം വരാനിരിക്കുന്നതേയുള്ളൂ, ഇപ്പോഴത്തേത് തുടക്കം മാത്രം’; ഇറാന് മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്

International
  •  3 days ago
No Image

ആമസോൺ AWS തകരാറിൽ; യുഎഇയിലും ബഹ്‌റൈനിലും ഐടി സേവനങ്ങൾ അവതാളത്തിൽ

uae
  •  3 days ago
No Image

മസ്‌കറ്റില്‍ നിന്നുള്ള സര്‍വീസ് പുനരാരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്; കൊച്ചി, കോഴിക്കോട് സര്‍വീസ് നാളെ മുതല്‍ 

International
  •  3 days ago
No Image

താക്കോൽ ചെടിച്ചട്ടിയിൽ ഒളിപ്പിച്ച് വീട്ടുകാർ പള്ളിപ്പെരുന്നാളിന് പോയി; രണ്ട് ദിവസം കഴിഞ്ഞ് നോക്കിയപ്പോൾ 16 ലക്ഷം കാണാനില്ല; മോഷണം

Kerala
  •  3 days ago