HOME
DETAILS

സംസ്ഥാനത്ത് വീണ്ടും ‘മരണക്കെണി’; കോഴിക്കോട് ഓടയിലേക്ക് മറിഞ്ഞ് സ്കൂട്ടർ യാത്രക്കാരന് പരുക്ക്

  
Web Desk
February 18, 2026 | 10:16 AM

negligence continues scooterist plunges into under-construction drain in kozhikode cctv footage surfaces

കോഴിക്കോട്: സംസ്ഥാനത്തെ റോഡ് നിർമ്മാണത്തിലെ അനാസ്ഥ വീണ്ടും ഒരു ജീവൻ കൂടി അപകടത്തിലാക്കി. എരഞ്ഞിപ്പാലത്ത് നിർമ്മാണം നടക്കുന്ന ഓടയിലേക്ക് സ്കൂട്ടർ മറിഞ്ഞ് യാത്രക്കാരന് പരുക്കേറ്റു. ഒളവണ്ണ സ്വദേശി നിസാറിനാണ് അപകടം സംഭവിച്ചത്. മാനാഞ്ചിറ-മലാപ്പറമ്പ് റോഡിലെ നിർമ്മാണത്തിലിരിക്കുന്ന ഓടയിലേക്കാണ് നിസാർ തെറിച്ചുവീണത്. അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതാണ് ഇത്തരം അപകടങ്ങൾ ആവർത്തിക്കാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. കൃത്യമായ മുന്നറിയിപ്പ് ബോർഡുകളോ ബാരിക്കേഡുകളോ ഇല്ലാതെയാണ് പലയിടത്തും ഓടകൾ തുറന്നുകിടക്കുന്നത്.

ജെയിംസിന്റെ മരണം മറക്കും മുൻപേ വീണ്ടും അപകടം

കഴിഞ്ഞ ദിവസം തൊടുപുഴ മുതലക്കോടത്ത് സമാനമായ രീതിയിൽ ഓടയിൽ വീണ് യുവാവ് മരിച്ചതിന്റെ നടുക്കം മാറും മുൻപേയാണ് കോഴിക്കോട്ടെ ഈ അപകടം. പൊതുമരാമത്ത് വകുപ്പിന്റെ ക്രിമിനൽ അനാസ്ഥയാണ് തൊടുപുഴയിൽ 27-കാരനായ ജെയിംസ് ബെന്നിയുടെ ജീവൻ കവർന്നത്.

മാസങ്ങളായി മൂടാതെ കിടന്ന ഓടയെക്കുറിച്ച് നാട്ടുകാർ പരാതിപ്പെട്ടിട്ടും അധികൃതർ തിരിഞ്ഞുനോക്കിയില്ല. വിദേശത്ത് ജോലിക്ക് പോകാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് ജെയിംസ് ദാരുണമായി കൊല്ലപ്പെട്ടത്. നാട്ടുകാരുടെ നിരന്തരമായ ആവശ്യങ്ങൾ അവഗണിച്ച ഉദ്യോഗസ്ഥർക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

സംസ്ഥാനത്തെ റോഡുകളിലെ ഇത്തരം 'മരണക്കെണികൾ' ഇനിയും എത്ര ജീവനുകൾ എടുക്കുമെന്ന ആശങ്കയിലാണ് പൊതുജനം. എരഞ്ഞിപ്പാലത്തെ അപകടത്തിൽ അധികൃതർക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

 

 

 

In Kozhikode, a scooter rider was injured after falling into an open, under-construction drain at Eranhipalam. The victim, Nisar from Olavanna, plunged into the unprotected trench on the Mananchira-Malaparamba road, an accident caught on CCTV. This incident highlights ongoing public safety concerns and follows a similar tragedy in Thodupuzha, where a 27-year-old man recently lost his life due to PWD negligence



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പന്ത്രണ്ടു വയസുകാരൻ ചാലിയാർ പുഴയിൽ മുങ്ങിമരിച്ചു

Kerala
  •  12 hours ago
No Image

സച്ചിന്റെ വാങ്കഡെ ആർപ്പ് വിളിച്ചത് ഒരൊറ്റ പേര്; കോഹ്‌ലിക്കൊപ്പം റെക്കോർഡ് നേട്ടവുമായി ബാറ്റിംഗ് വെടിക്കെട്ട് തീർത്ത് സഞ്ജു സാംസൺ

Cricket
  •  12 hours ago
No Image

കൊല്ലം ജില്ലയിലെ കോളജുകളില്‍ നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  12 hours ago
No Image

ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ് രാജിവെച്ചു; പിന്നിൽ കേന്ദ്ര സമ്മർദ്ദം? ഞെട്ടിച്ചെന്ന് മമത

National
  •  12 hours ago
No Image

കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലറെ മാറ്റി; ഗവർണർ രാജേന്ദ്ര ആർലേക്കറുടെ പ്രതികാര നടപടിയെന്ന് സൂചന

Universities
  •  13 hours ago
No Image

സഞ്ജുവിനെ കൈവിട്ട് ഇംഗ്ലണ്ട് നായകൻ; വാംഖഡെയിൽ തകർത്തടിച്ച് മധുരപ്രതികാരം!

Cricket
  •  13 hours ago
No Image

സൈപ്രസ് ബ്രിട്ടൻ വ്യോമതാവളം ആക്രമിച്ച ഡ്രോൺ ഇറാനിൽ നിന്നുള്ളതല്ല; വ്യക്തമാക്കി യുകെ 

International
  •  13 hours ago
No Image

ലോകസമാധാനത്തിന് മുൻഗണന, ചർച്ചകളിലൂടെ സംഘർഷങ്ങൾ പരിഹരിക്കാൻ പ്രതിജ്ഞാബദ്ധം: ഖത്തർ

qatar
  •  14 hours ago
No Image

In - Depth: ഇറാന്‍ - ഇറാഖ് അതിര്‍ത്തിയില്‍ യുദ്ധഭീതി: കുര്‍ദിഷ് കാര്‍ഡുമായി ട്രംപ് ഭരണകൂടം

International
  •  14 hours ago
No Image

In - Depth: 'സ്‌മൈലിംഗ് ബുദ്ധ': അമേരിക്കയെ അടക്കം നോക്ക് കുത്തിയാക്കി കൊണ്ട് പൊഖ്‌റാനില്‍ ഇന്ത്യ നടത്തിയ ആണവ പരീക്ഷണം

National
  •  15 hours ago