വയനാട്ടിൽ പീഡനത്തെത്തുടർന്ന് വിദ്യാർഥിനി ജീവനൊടുക്കി; ബന്ധുവും അയൽവാസിയും പോക്സോ കേസിൽ അറസ്റ്റിൽ
കൽപ്പറ്റ: വയനാട്ടിൽ പീഡനത്തിനിരയായ പതിനാറുകാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്ലസ് വൺ വിദ്യാർഥിനിയായ പെൺകുട്ടി തിങ്കളാഴ്ചയാണ് ആത്മഹത്യ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ ബന്ധുവിനെയും അയൽവാസിയെയും പൊലിസ് അറസ്റ്റ് ചെയ്തു.
പെൺകുട്ടി പീഡനത്തിനിരയായ വിവരം സ്കൂൾ അധികൃതരാണ് പൊലിസിനെ അറിയിച്ചത്. കൗൺസിലിംഗിനിടെയാകാം കുട്ടി വിവരം വെളിപ്പെടുത്തിയതെന്നാണ് സൂചന. പോക്സോ നിയമപ്രകാരം പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. മരണത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലിസ് അറിയിച്ചു.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക പ്രയാസങ്ങൾ നേരിടുന്നവർ അതിജീവിക്കാൻ ശ്രമിക്കുക, വിദഗ്ധ സഹായം തേടുക. സംസ്ഥാന ആരോഗ്യവിഭാഗത്തിന്റെ 'ദിശ' ഹെൽപ് ലൈൻ നമ്പറുകൾ: ടോൾ ഫ്രീ: 1056, ഫോൺ: 0471-2552056
A 16-year-old student from Wayanad, Kerala, tragically took her own life after being subjected to sexual assault. The girl, a Plus One student, was found dead at her home on Monday. Following the incident, the police arrested a relative and a neighbor under the POCSO (Protection of Children from Sexual Offences) Act.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."