ഉച്ചഭക്ഷണം കഴിക്കാൻ പോകും വഴി മരണം; ബെംഗളൂരുവിൽ അമിതവേഗതയിൽ വന്ന ബൈക്കിടിച്ച് ബാങ്ക് ഉദ്യോഗസ്ഥക്ക് ദാരുണാന്ത്യം
ബെംഗളൂരു: ബെംഗളൂരു രാജാജിനഗറിൽ അമിതവേഗത്തിൽ വന്ന ബൈക്കിടിച്ച് എച്ച്ഡിഎഫ്സി ബാങ്ക് ഉദ്യോഗസ്ഥക്ക് ദാരുണാന്ത്യം. ബെംഗളൂരു കെംപഗൗഡ ലേഔട്ടിൽ താമസിക്കുന്ന യോഗേശ്വരി (27) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.30-ഓടെ ഡോ. രാജ്‌കുമാർ റോഡിലായിരുന്നു അപകടം.
ബാങ്കിൽ നിന്ന് സുഹൃത്തിനൊപ്പം ഉച്ചഭക്ഷണം കഴിക്കാൻ പോകുകയായിരുന്നു യോഗേശ്വരി. റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിത വേഗതയിൽ വന്ന ബൈക്ക് യോഗേശ്വരിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ദൂരേക്ക് തെറിച്ചുവീണ യോഗേശ്വരിക്ക് ഗുരുതരമായി പരിക്കേറ്റു. ബൈക്ക് ഓടിച്ചിരുന്ന യുവാവിനും പരുക്കേറ്റിട്ടുണ്ട്.
യുവതിയെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മൃതദേഹം ബെഗളൂരു വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
A 27-year-old HDFC Bank employee, Yogeshwari, was killed after being hit by a speeding motorcycle while crossing Dr. Rajkumar Road in Rajajinagar, Bengaluru, during her lunch break. The bike rider, Deepan, also sustained injuries and is under treatment. Police have registered a case of causing death due to negligence.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."