HOME
DETAILS

റമദാനോടനുബന്ധിച്ച് യുഎഇയിലെ സൂപ്പർമാർക്കറ്റുകളിൽ വൻ തിരക്ക്; മണിക്കൂറുകൾ നീണ്ട ക്യൂ, ഗതാഗതക്കുരുക്ക്

  
February 18, 2026 | 11:57 AM

ramadan rush in uae supermarkets long queues and heavy traffic ahead of holy month

ദുബൈ/ഷാർജ: യുഎഇയിൽ റമദാൻ വ്രതാരംഭം പ്രഖ്യാപിച്ചതോടെ രാജ്യത്തുടനീളമുള്ള സൂപ്പർമാർക്കറ്റുകളിലും ഷോപ്പിംഗ് മാളുകളിലും വൻ ജനത്തിരക്ക്. ചൊവ്വാഴ്ച രാത്രി മാസപ്പിറവി ദൃശ്യമായ വാർത്ത പുറത്തുവന്നതോടെ, വരും ദിവസങ്ങളിലേക്കുള്ള അവശ്യസാധനങ്ങൾ വാങ്ങാൻ ആയിരക്കണക്കിന് താമസക്കാരാണ് ഒരേസമയം വിപണിയിലേക്കിറങ്ങിയത്. ഇതോടെ പലയിടങ്ങളിലും മണിക്കൂറുകൾ നീണ്ട ക്യൂവും കിലോമീറ്ററുകളോളം ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.

ബുധനാഴ്ച റമദാൻ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കാത്ത പലരും അവസാന നിമിഷമാണ് ഷോപ്പിംഗിനായി എത്തിയത്. രാത്രി 9 മണിയോടെ ദുബൈയിലെയും ഷാർജയിലെയും പ്രമുഖ സൂപ്പർമാർക്കറ്റ് ഇടനാഴികൾ ഉപഭോക്താക്കളെക്കൊണ്ട് നിറഞ്ഞു. 10 മണിയായപ്പോഴേക്കും പല ശാഖകളും ജനനിബിഡമായി. കുടുംബങ്ങൾ ഒന്നടങ്കം ഇഫ്താറിനും സുഹൂറിനും വേണ്ട സാധനങ്ങൾ വാങ്ങാൻ എത്തിയതോടെ ഷാർജയിലെ ഇത്തിഹാദ് റോഡ് ഉൾപ്പെടെയുള്ള പ്രധാന പാതകളിൽ ഗതാഗതം മന്ദഗതിയിലായി.

വിറ്റഴിഞ്ഞത് ടൺ കണക്കിന് ഭക്ഷ്യവസ്തുക്കൾ

ആദ്യ ദിവസങ്ങളിലെ ആവശ്യത്തിനായി അരി, എണ്ണ, പാൽ, മുട്ട, തൈര്, പഴങ്ങൾ എന്നിവ വാങ്ങാനാണ് ഭൂരിഭാഗം പേരും ശ്രദ്ധ കേന്ദ്രീകരിച്ചത്. ഈത്തപ്പഴം, ശീതീകരിച്ച ലഘുഭക്ഷണങ്ങൾ (സമൂസ, കബാബ്), ലബാൻ, ബ്രെഡ് തുടങ്ങിയ ഭക്ഷ്യവസ്തുക്കളും ധാരാളം വിറ്റുപോയി.

"ബില്ലിംഗ് കൗണ്ടറുകളിൽ മാത്രം 55 മിനിറ്റോളം വരി നിൽക്കേണ്ടി വന്നു. റമദാൻ ഒരു ദിവസം കൂടി കഴിഞ്ഞേ തുടങ്ങൂ എന്നാണ് കരുതിയത്. വാർത്ത വന്നയുടനെ സാധനങ്ങൾ വാങ്ങാൻ ഇറങ്ങിയതാണ്," ഷാർജ അൽ നഹ്ദയിൽ താമസിക്കുന്ന മുഹമ്മദ് അബു നെയ്ൽ പറഞ്ഞു.

സാധാരണ ഗതിയിൽ തിരക്ക് കുറവായ സെൽഫ് ചെക്ക്ഔട്ട് കൗണ്ടറുകളിലും ഇത്തവണ സ്ഥിതി വ്യത്യസ്തമായിരുന്നില്ല. തിരക്ക് സഹിക്കവയ്യാതെ ചില ഉപഭോക്താക്കൾ പകുതി നിറഞ്ഞ ട്രോളികൾ ഉപേക്ഷിച്ചു മടങ്ങുന്ന കാഴ്ചയും കാണാമായിരുന്നു. ഭക്ഷണസാധനങ്ങൾ കൂടാതെ നിസ്ക്കാര പായകൾ, റമദാൻ പ്രമാണിച്ച് എത്തിയ പ്രത്യേക വസ്ത്രങ്ങൾ (അബായകൾ, കുർത്തകൾ) എന്നിവയ്ക്കും വൻ ഡിമാൻഡാണ് അനുഭവപ്പെട്ടത്.

തിരക്ക് നിയന്ത്രിക്കാൻ സൂപ്പർമാർക്കറ്റുകൾ കൂടുതൽ ജീവനക്കാരെ വിന്യസിച്ചിട്ടുണ്ടെങ്കിലും വരും ദിവസങ്ങളിലും ഷോപ്പിംഗ് സെന്ററുകളിൽ സമാനമായ തിരക്ക് തുടരാനാണ് സാധ്യത.

massive crowds flood uae supermarkets ahead of ramadan, with shoppers facing hours-long queues and major traffic congestion near popular stores. authorities urge early shopping and safety measures as demand for essential items, groceries, and ramadan offers surges nationwide.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിലെ ഊർജ്ജ നിലയങ്ങൾക്ക് നേരെ ഇറാനിയൻ ഡ്രോണാക്രമണം; ആളപായമില്ല

International
  •  4 days ago
No Image

ഒമാന്‍ തീരത്ത് കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ഇന്ത്യക്കാരന്‍ മരിച്ചു

International
  •  4 days ago
No Image

നതാന്‍സ് ആണവനിലയം യു.എസ് ആക്രമിച്ചെന്ന് സ്ഥിരീകരിച്ച് ഇറാന്‍; ആണവ ചോര്‍ച്ചയ്ക്ക് സാധ്യത, ആശങ്ക 

International
  •  4 days ago
No Image

വര്‍ക്കലയില്‍ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് ആശുപത്രിയിലായ ശ്രീക്കുട്ടി തിരികെ ജീവിതത്തിലേക്ക്; ആശുപത്രി വിട്ടു 

Kerala
  •  4 days ago
No Image

ഈ യുദ്ധം ട്രംപിന്റെ താൽപ്പര്യം, ഞങ്ങൾ ഇതിലില്ലെന്ന് അമേരിക്കൻ ജനത; ഇറാനെതിരായ ആക്രമണത്തെ എതിർത്ത് നാലിൽ മൂന്ന് പേരും

International
  •  4 days ago
No Image

ഇറാനില്‍ മരണം 550 കവിഞ്ഞു; ഇസ്‌റാഈലിന്റെ സ്‌കൂള്‍ ആക്രമണത്തില്‍ പൊലിഞ്ഞത് 180 പെണ്‍കുട്ടികള്‍| Israel, US Attack on Iran Live

International
  •  4 days ago
No Image

ഹിസ്ബുല്ലക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് ഇസ്‌റാഈല്‍; ലബനാനില്‍ കൂട്ടപ്പലായനം, ബോംബാക്രമണത്തില്‍ മരണം 31 ആയി | Israel, US Attack on Iran Live

International
  •  4 days ago
No Image

ശബരിമലയില്‍ യുവതികള്‍ കയറരുത്, ആചാരം സംരക്ഷിക്കണം; നിലപാട് മാറ്റി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

Kerala
  •  4 days ago
No Image

സഊദിയിലെ അരാംകോ റിഫൈനറിക്ക് നേരെയും ഡ്രോണ്‍ ആക്രമണം; പ്രവര്‍ത്തനം നിര്‍ത്തിവെച്ചു

Saudi-arabia
  •  4 days ago
No Image

ചരിത്രം! ഉയിർത്തെഴുന്നേൽപ്പിൽ സഞ്ജു ഇന്ത്യക്ക് സമ്മാനിച്ചത് പുതിയ ലോക റെക്കോർഡ്

Cricket
  •  4 days ago